കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ | |
---|---|
വിലാസം | |
പഴവങ്ങാടി പഴവങ്ങാടി, ആലപ്പുഴ , IBPO പി.ഒ. , 688011 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 02 - 06 - 1980 |
വിവരങ്ങൾ | |
ഫോൺ | 04772261144 |
ഇമെയിൽ | 35016alappuzha@gmail.com, carmelacadem08@rediffmail.com |
വെബ്‍സൈറ്റ് | www.carmelacademyschool.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35016 (സമേതം) |
എച്ച് എസ് എസ് കോഡ് | 04078 |
യുഡൈസ് കോഡ് | 32110101102 |
വിക്കിഡാറ്റ | Q87478005 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | ആലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി, ആലപ്പുഴ |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺ എയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1-12 |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 655 |
പെൺകുട്ടികൾ | 355 |
ആകെ വിദ്യാർത്ഥികൾ | 1010 |
അദ്ധ്യാപകർ | 38 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 48 |
ആകെ വിദ്യാർത്ഥികൾ | 89 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റവ. ഫാ. ലൗലി റ്റി. തേവാരി |
പി.ടി.എ. പ്രസിഡണ്ട് | മനോജ് കൃഷ്ണേശ്വരി |
എം.പി.ടി.എ. പ്രസിഡണ്ട് | സ്വപ്ന ജോസഫ് |
അവസാനം തിരുത്തിയത് | |
28-01-2022 | 35016alappuzha |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ആലപ്പുഴ നഗരത്തിലെ പഴവങ്ങാടി മാർസ്ലീവാ ഫൊറോനാ പള്ളിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന പ്രശസ്തമായ വിദ്യാലയമാണ് കാർമൽ അക്കാഡമി ഹയർ സെക്കന്ററി സ്കൂൾ. ക്രിസ്തുവർഷം 1979 ൽ പള്ളിവികാരിയായിരുന്ന റവ. ഫാ. ജോസഫ് തേവാരി സ്ഥാപിച്ച ഈ സ്കൂൾ 02/06/1980 ൽ പ്രവർത്തനം ആരംഭിച്ചു. നിലവിൽ പ്രൈമറിതലം മുതൽ ഹയർ സെക്കന്ററി വരെ സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ സ്കൂൾ പ്രവർത്തിച്ചു വരുന്നു. ഇംഗ്ലീഷ് ആണ് പഠന മാധ്യമം. ആദ്യ എസ്. എസ്. എൽ. സി. ബാച്ച് 1987 ൽ ആയിരുന്നു. 2001 ൽ എസ്. എസ്. എൽ. സി. ബോർഡ് പരീക്ഷാ സെന്റർ അനുവദിച്ചു കിട്ടുകയും, 2002 ൽ ഹയർ സെക്കന്ററി ക്ലാസ്സുകൾ ആരംഭിക്കുന്നതിനുള്ള അനുവാദം കിട്ടുകയും ചെയ്തു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
3.82 ഏക്കർ ഭൂമിയിലാണ് സ്കൂൾ നില്ക്കുന്നത്. മൂന്നു നിലയിൽ പണിത കെട്ടിടമാണ് സ്കൂളിനുള്ളത്. ചുറ്റുമതിലും, കുട്ടികൾക്കു കളിക്കാനുള്ള കളിസ്ഥലവും ഉണ്ട്. 6000 ത്തിലധികം പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രററി ഉണ്ട്. സുസജ്ജമായ ഫിസിക്സ്, കെമിസ്‍ട്രി, സുവോളജി, ബോട്ടണി, കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്.
മാനേജ്മെന്റ്
ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള മാർസ്ലീവാ ഫൊറോന പള്ളി നടത്തുന്ന സ്‍കൂളാണ് കാർമൽ അക്കാഡമി ഹയർ സെക്കന്ററി സ്കൂൾ. മാനേജരും പ്രധാനാധ്യാപകനുമുള്പെടുന്ന എട്ടംഗ സമിതിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നിര് വഹിക്കുന്നത്.
ഇപ്പോഴത്തെ ഭരണസമിതി അംഗങ്ങള്
വെരി. റവ. ഫാ. ഫിലിപ്പ് തയ്യിൽ (മാനേജര്)
റവ. ഫാ. ലൗലി റ്റി. തേവാരി (പ്രിന്സിപ്പല്)
ശ്രീ. വി. എ. ചാക്കോ (ട്രസ്റ്റി ഇന് ചാര്ജ്)
ശ്രീ. ജോ ഉണ്ണേച്ചുപറമ്പിൽ
ശ്രീ. തോമസ് തൈച്ചേരി
ശ്രീ. മാണി ഫിലിപ്പ്
ശ്രീ. ജോജി ചെന്നക്കാടൻ
ശ്രീ. ബിജോ കുഞ്ചറിയ
മാനേജർ
റവ. ഫാ. ഫിലിപ്പ് തയ്യിൽ
പ്രിൻസിപ്പൽ
റവ. ഫാ. ലൗലി റ്റി. തേവാരി
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്. പി. സി.
- ജെ. ആർ. സി.
- ലാംഗ്വെജ് ലാബ്
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ബാസ്ക്കറ്റ്ബോൾ, അത്‍ലറ്റിക്സ്
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1. ശ്രീമതി ആലീസ് സെബാസ്റ്റ്യൻ (ടീച്ചർ ഇൻ ചാർജ് 1980-1985)
2. ശ്രീമതി വിജയമ്മ (ടീച്ചർ ഇൻ ചാർജ് 1985- 1986)
3. ശ്രീ ഇ. ഒ. അബ്രഹാം (1986-1991)
4. ശ്രീ വി. എ. അബ്രഹാം (1991-1997)
5. റവ. ഫാ. കുര്യൻ ജോസഫ്‍ തെക്കേടം (1997-1998)
6. ശ്രീ ജോയ് സെബാസ്റ്റ്യൻ (1998-1999)
7. റവ. സി. ഫിലോമിന എ. ജെ. (1999-2000)
8. ശ്രീ പി. ഡി. വർക്കി (2000-2001)
9. ശ്രീ ജോസഫ് ജോൺ (2001-2003)
10. ശ്രീ എം. ജെ. ഫിലിപ്പ് (2003-2007)
11. ശ്രീ പി. എ. ജയിംസ് (2007-2013)
12. റവ. സി. ഗ്രേസി എം. എം. (2013-2016)
13. ശ്രീമതി റോസമ്മ സ്കറിയ (പ്രിൻസിപ്പൽ ഇൻ ചാർജ് 2016-2019)
14. റവ. ഫാ. ജയിംസ് കണികുന്നേൽ (2019-2021)
നേട്ടങ്ങൾ
എസ് എസ് എൽ സി ക്ക് എല്ലാവർഷവും നൂറു ശതമാനം വിജയം, യുവജനോത്സവ വിജയങ്ങൾ,
അത്‍ലറ്റിക്സിൽ ദേശീയതലത്തിൽ നേട്ടങ്ങൾ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കുഞ്ചാക്കോ ബോബൻ (ചലച്ചിത്രതാരം), വിജയ് മാധവ് (പിന്നണിഗായകൻ), സാലു കെ തോമസ് (ഛായാഗ്രാഹകൻ)
വഴികാട്ടി
- ആലപ്പുഴ കെ. എസ്. ആർ. ടി. സി. സ്റ്റാൻഡിൽ നിന്ന് 500 മീ. തെക്കുപടിഞ്ഞാറു മാറി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കി. മീ. കിഴക്ക്.
{{#multimaps:9.498396690988086, 76.34527809643423|zoom=18}}
പുറംകണ്ണികൾ (Follow us)
https://carmelacademyschool.com/
https://www.facebook.com/carmelacademyhss
https://www.youtube.com/c/CarmelAcademyHSSAlappuzha
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ അൺ എയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ അൺ എയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 35016
- 1980ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1-12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ