ജി.എൽ.പി.എസ്ചോക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ
നിരവധി പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൻറെ പുരോഗതിക്കും കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി സ്കൂളിൽ നടന്നു പോരുന്നു.അതിലൊരു പ്രധാന പ്രവർത്തനമാണ് അക്കാദമിക് മാസ്റ്റർ പ്ലാൻ.കൂടാതെ പാഠ്യേതര പ്രവർത്തനങ്ങൾ ആയ വിവിധ തരം ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി പച്ചക്കറികൃഷി അതുപോലെതന്നെ വാഴക്കൃഷി ജലസംരക്ഷണ പ്രവർത്തനങ്ങൾ മരത്തൈകളും ഔഷധസസ്യങ്ങളും വച്ചുപിടിപ്പിക്കൽ എന്നിവ സ്കൂളിൽ നടന്നു വരുന്നു.കുട്ടികളുടെ കലാ കായിക അഭിരുചികൾ പരിപോഷിപ്പിക്കുന്നതിനായി വിവിധ തരം ശില്പശാലകൾ,ക്യാമ്പുകൾ, മത്സരങ്ങൾ,ദിനാചരണ പ്രവർത്തനങ്ങൾ എന്നിവ സ്കൂളിൽ നടന്നു വരുന്നു
അക്കാദമിക് മാസ്റ്റർ പ്ലാൻ
അടിസ്ഥാന വിവരങ്ങൾ
വിദ്യാലയത്തിന് പേര്: ജി എൽ പി എസ് ചോക്കാട്
വിലാസം : ചോക്കാട് ഗിരിജൻ കോളനി
ഫോൺ :
സ്കൂൾ കോഡ് : 48510
യു-ഡൈസ് കോഡ് : 32050300709
വിദ്യാഭ്യാസ ഉപജില്ല: വണ്ടൂർ
റവന്യൂ ജില്ല : മലപ്പുറം
ബി ആർ സി : വണ്ടൂർ അഞ്ചച്ചവിടി
സി ആർ സി : കല്ലാമൂല
ഗ്രാമപഞ്ചായത്ത് : ചോക്കാട്
ബ്ലോക്ക് പഞ്ചായത്ത് : കാളികാവ്
ജില്ലാ പഞ്ചായത്ത് : മലപ്പുറം
നിയമസഭാ മണ്ഡലം : വണ്ടൂര്
ലോക്സഭാ മണ്ഡലം : വയനാട്
താലൂക്ക് : നിലമ്പൂർ
വില്ലേജ് : ചോക്കാട്
ആമുഖം
1978 ഇൽ പ്രവർത്തനമാരംഭിച്ച ജി എൽ പി എസ് ചോക്കാട് ഇന്ന് വണ്ടൂർ സബ്ജില്ലയിലെ പ്രൈമറി സ്കൂളുകളിൽ മികച്ച നിലവാരം പുലർത്തുന്ന വിദ്യാലയമായി മാറിക്കഴിഞ്ഞു. അക്കാദമിക് തലത്തിലും ഭൗതിക സാഹചര്യത്തിൽ ആയാലും സാമൂഹ്യ പങ്കാളിത്തം കൊണ്ടും നല്ലരീതിയിൽ പ്രവർത്തിച്ചു പോരുന്നോ. സ്കൂളിലെ അധ്യാപകരും അനദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും ഒത്തൊരുമിച്ച് നാടിൻറെ വീടായ ഈ വിദ്യാലയത്തെ കാത്തുസൂക്ഷിക്കുന്നു. സബ്ജില്ലയിലെ മറ്റു വിദ്യാലയങ്ങളിൽ നിന്നും ഈ സ്കൂളിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്.
ജി എൽ പി എസ് ചോക്കാട് പഠിക്കുന്ന കുട്ടികൾ പട്ടികവർഗ്ഗത്തിൽ വരുന്നവരാണ്. പൂർണ്ണമായും 100% പട്ടിക വർഗത്തിൽ പെടുന്ന കുട്ടികൾ പഠിക്കുന്ന മറ്റ് സ്കൂളുകൾ സബ്ജില്ലയിൽ ഇല്ല. കാടിനോട് ചേർന്നു കിടക്കുന്നു എന്നതാണ് ഈ സ്കൂളിൻറെ മറ്റൊരു പ്രത്യേകത. ചോക്കാട് അങ്ങാടിയിൽനിന്ന് 5 കിലോമീറ്റർ ഉള്ളിലേക്ക് ആണ് ഈ സുന്ദര വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എത്തിപ്പെടാൻ കുറച്ച് ബുദ്ധിമുട്ട് ഉള്ളതിനാൽ ആദ്യകാലങ്ങളിൽ അധ്യാപകരുടെ അഭാവം ഈ സ്കൂൾ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. ഇന്ന് ഇവിടെ ഹെഡ്മാസ്റ്റർ ഉൾപ്പെടെ നാല് അധ്യാപകരും പി എസ് സി മുഖേന ജോലി നേടിയവരാണ്. കൂടാതെ ഒരുപിടി സിപിഎമ്മും ഉണ്ട്. മികച്ച ഭൗതിക സാഹചര്യം ഉള്ള ഒരു വിദ്യാലയമാണ് ജി എൽ പി എസ് ചോക്കാട്. നല്ല രീതിയിൽ തന്നെയാണ് കെട്ടിടത്തിലെ രൂപകല്പന ചെയ്തിട്ടുള്ളത്. ഒരു ഓഫീസ് റൂം നാല് ക്ലാസ് മുറികൾ ഒരു അസംബ്ലി ഹാൾ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. മനോഹരമായ ഒരു തീവണ്ടി സ്കൂൾ തന്നെയാണ് ജി എൽ പി എസ് ചോക്കാട്. പാചകശാല യും ആവശ്യമായ യൂറിനൽ സൗകര്യവും കളിസ്ഥലവും പൂന്തോട്ടവും ചുറ്റുമതിലും എല്ലാം ഈ സ്കൂളിൻറെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നു. എന്നാലും ചില പ്രശ്നങ്ങൾ സ്കൂളിൻറെ പുരോഗതിക്ക് തടസ്സമാകുന്നു. കുട്ടികളുടെ പഠന കാര്യങ്ങളിൽ ചില രക്ഷിതാക്കൾ എങ്കിലും നിരുത്തരവാദപരമായ ഇടപെടലാണ് നടത്തുന്നത്. ചില കുട്ടികളെയെങ്കിലും അധ്യാപകർ വീട്ടിൽ പോയി വിളിക്കേണ്ടത് ആയി വരുന്നു. എന്നാലും മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ ഈ സ്കൂളിൽ നിന്നും അഞ്ചാം ക്ലാസിലേക്ക് പോകുന്ന കുട്ടികൾ മറ്റു കുട്ടികളുമായി മത്സരിച്ച പഠിക്കുവാൻ തക്ക നിലവാരം ഉയർത്തുന്ന തന്നെയാണ് യുപി യിലേക്ക് പോകുന്നത്. ഇപ്പോൾ പല മത്സര പരീക്ഷകളിലും ആത്മവിശ്വാസത്തോടെ പങ്കെടുക്കുവാനും വിജയിക്കുവാൻ ഉം നമ്മുടെ കുട്ടികൾക്ക് കഴിയുന്നു.
നിലവിൽ നടന്നുപോകുന്ന അക്കാദമിക പ്രവർത്തനങ്ങൾ
കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ സ്കൂളിന് ഭൗതികമായും അക്കാദമികമായ മേഖലകളിൽ വളരെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് . ഇപ്പോഴും അത് തുടരുകയും ചെയ്യുന്നുണ്ട് .പഞ്ചായത്ത് , സബ്ജില്ല , ജില്ലാ മത്സരങ്ങൾക്ക് ഇവിടുന്ന് കുട്ടികളെ പല മത്സര പരിപാടിക്കും പങ്കെടുപ്പിക്കുകയും അവർ വിജയികൾ ആവുകയും ചെയ്തു തുടങ്ങിയിരിക്കുന്നു എന്നത് അഭിമാനാർഹമാണ് .നമ്മുടെ കുട്ടികൾ പുറത്തുള്ള മറ്റു കുട്ടികളുമായും മറ്റ് അധ്യാപകരുമായും ഇടപഴകാനും യോജിച്ചു പോകുവാനും തുടങ്ങിയിരിക്കുന്നു എന്നത് വളരെ വലിയ മാറ്റം തന്നെയാണ് . സ്കൂളിൻറെ വളർച്ച ഈ കോളനിയിലെ ജനങ്ങളുടെ ജീവിതരീതി തന്നെ മാറ്റിമറിക്കുന്ന അനുഭവമാണ് കാണാൻ സാധിക്കുന്നത് . ആയതിനാൽ തന്നെ സ്കൂളിൻറെ ഏതു പ്രവർത്തനങ്ങൾക്കും പരിപാടികൾക്കും രക്ഷിതാക്കളെയും എസ എം സിയേയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് നടത്തുന്നത് .അതിൻറെ പ്രതിഫലം നന്നായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്
- ജികെ ബോർഡ്
- പത്ര ക്വിസ്
- പ്രഭാത ക്ലാസ്
- മലയാളത്തിളക്കം തുടർച്ച
- ഇംഗ്ലീഷ് കോച്ചിംഗ്
- പ്രകൃതി പഠനം
- കൈത്താങ്ങ്
- ശേഖരണം പ്രദർശനം
- അതിഥി ക്ലാസുകൾ
- അമ്മ ടീച്ചർ
- വിഷയാടിസ്ഥാനത്തിൽ പ്രത്യേക പരിശീലനം
- വീഡിയോ ടീച്ചിംഗ്
- കായിക പരിശീലനം
- ചിത്രരചന പരിശീലനം
- വായന പരിശീലനം
- ലൈബ്രറി ബുക്ക് ലഭ്യമാക്കൽ
- ബാലപ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കൽ
- പത്രവായന പ്രോത്സാഹനം
- ഗൃഹസന്ദർശനം
- യൂണിറ്റ് ടെസ്റ്റുകൾ
- ക്വിസ് മത്സരം
- രചനാമത്സരങ്ങൾ
- കൃഷി പ്രോത്സാഹനം
- ഫീൽഡ് ട്രിപ്പുകൾ
തുടങ്ങിയ പ്രവർത്തനങ്ങൾ വളരെ ചിട്ടയോടും ക്രമമായും നടന്നു പോകുന്നു. വരും വർഷങ്ങളിൽ കൂടുതൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുകയും ചെയ്യും. ക്രിയാത്മകവും നൂതനമായ ആശയങ്ങൾ ഞങ്ങൾ ആസൂത്രണം ചെയ്ത് ഇവിടുത്തെ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തി കൊണ്ടുവരും എന്ന് ഇതിനാൽ ഉറപ്പുതരുന്നു.
ഭൗതിക സാഹചര്യം
അക്കാദമികമായി ബന്ധപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഉയർത്തുന്നതിനു വേണ്ടി 2018 രക്ഷകർതൃ പരിശീലനത്തിൽ രക്ഷിതാക്കളിൽ നിന്നും ഉയർന്നു വന്ന ചോദ്യങ്ങളും നിർദ്ദേശങ്ങളും താഴെ ചേർക്കുന്നു. സ്കൂൾ എൽ പി തലത്തിൽ നിന്നും യുപി തലത്തിലേക്ക് ഉയർത്താത്ത എന്തുകൊണ്ട്
- ഓരോ വർഷവും യൂണിഫോമിൽ മാറ്റം വരുത്തുന്നത് എന്തിന്?
- ഞങ്ങളുടെ സ്കൂളിൽ എന്തുകൊണ്ടാണ് സ്പെഷ്യൽ ടീച്ചേഴ്സിനെ സേവനം ലഭ്യമാകാത്തത്?
- അക്കാദമിക നിലവാരം മെച്ചപ്പെടുത്തുവാൻ നമ്മുടെ ഭൗതിക സാഹചര്യത്തിലും മെച്ചപ്പെടുത്തൽ ആവശ്യമല്ലേ?
- കുടിവെള്ളക്ഷാമം രൂക്ഷമായ ഈ പ്രദേശത്ത് കിണറിന് അനുമതി നൽകാതെ എന്തുകൊണ്ട് ഞങ്ങളുടെ സ്കൂളിന് മാറ്റിനിർത്തി?
- അധ്യാപകരുടെയും ഭാഗത്തുനിന്ന് പല നിവേദനങ്ങൾ കൊടുത്തിട്ടു മേൽ പറഞ്ഞ കാര്യങ്ങൾക്ക് എന്തുകൊണ്ട് അനുകൂല തീരുമാനങ്ങൾ എടുക്കുന്നില്ല?
- വിദ്യാലയത്തിൽ എന്തുകൊണ്ടാണ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാകാത്തത്?
ഈ പരിപാടിയിൽ പങ്കെടുത്തവരും ചോദ്യങ്ങൾ ഉന്നയിച്ചവരും സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്നവരാണ്. രക്ഷിതാക്കൾ അവരുടെ കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസം ഗുണമേന്മയുള്ളതും സാർവത്രികവും ആകണമെന്ന് ഉദ്ദേശ ലക്ഷ്യങ്ങൾ മുൻനിർത്തി മുൻഗണനാടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ചോദ്യാവലി. സ്കൂൾ മാത്രമല്ല ഇവിടുത്തുകാരുടെ ഓരോരുത്തരുടെയും ഉയർച്ചക്കും ഉന്നമനത്തിനും ഇക്കാര്യങ്ങൾ ഫലപ്രദമായി ചെയ്യുന്നതിൻറെ ഭാഗമായി ഇത് സാധ്യമാവും. മാത്രമല്ല ഇത് അവരുടെ അവകാശം കൂടിയാണ്. ജി എൽ പി എസ് ചോക്കാടിന്റെ ഭൗതിക അക്കാദമിക സാഹചര്യവും നിലവാരവും ദിനംപ്രതി വളരുന്നു എങ്കിലും ഇൻറർനെറ്റ് കണക്ഷൻ എല്ലാ ക്ലാസിലും പ്രൊജക്ടർ, എൽഇഡി ടിവി, കമ്പ്യൂട്ടർ ലാബ്, സ്കൂളിന് ഏറ്റവും അത്യാവശ്യമായി വേണ്ട കുടിവെള്ള സൗകര്യത്തിന് ഉള്ള കിണർ. മേൽപ്പറഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും ലഭ്യമാക്കേണ്ടതാണ്. ഈ സൗകര്യങ്ങൾ നമ്മുടെ സ്കൂളിനെ സംബന്ധിച്ച് വളരെ അത്യാവശ്യമായ ഘടകങ്ങൾ ആയി മാറിയിരിക്കുകയാണ്. ആയതിനാൽ ഇവ എത്രയും വേഗം അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു.
ഭാഷയിൽ അക്കാദമിക നിലവാരം ഉയർത്താനുള്ള പ്രവർത്തനങ്ങൾ
അക്കാദമിക നിലവാരം മെച്ചപ്പെടുത്താൻ തക്കത്തിൽ പഠനപ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നു. അതുവഴി പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളെ തൊട്ടു മുകളിലെ നിലയിലേക്ക് എത്തിക്കുക. ശരാശരിക്കാരനെ മുൻനിരയിൽ എത്തിക്കുക. മികച്ച നിലവാരത്തിലുള്ള കുട്ടികൾക്ക് കൂടുതൽ പ്രവർത്തനങ്ങളും മികവും നൽകുക. ഇതിനായി പരിസരവാസികൾ രക്ഷിതാക്കൾ പൂർവവിദ്യാർത്ഥികൾ തുടങ്ങിയവരുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുക.
- പഠനനിലവാരം കണ്ടെത്താൻ ടെസ്റ്റ് നടത്തുക.
- ടെസ്റ്റ് അടിസ്ഥാനത്തിൽ കുട്ടികളെ ശരാശരിക്ക് താഴെ ശരാശരി ശരാശരിക്കു മുകളിൽ ഉള്ളവരെ ടീച്ചർ മനസ്സിലാക്കുന്നു.
- എഴുത്തും വായനയും അറിയാത്ത കുട്ടികൾക്ക് പ്രത്യേക സമയം കണ്ടെത്തി രസകരമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ക്ലാസെടുക്കാൻ മൊഡ്യൂൾ തയ്യാറാക്കുക.
- പ്രത്യേക സമയം സമയം കണ്ടെത്തി അവർക്ക് ക്ലാസ് നൽകുക.
- ആഴ്ചയിലൊരിക്കൽ ടെസ്റ്റ് നടത്തി പഠന പുരോഗതി വിലയിരുത്തുക.
- ശനിയാഴ്ചകളിൽ (രണ്ടാം ശനി ഒഴികെ) ഉച്ചവരെ മലയാളത്തിളക്കം, ശ്രദ്ധ നടത്തുന്നു. ഈ ക്ലാസ്സുകളിൽ രക്ഷിതാക്കളെയും ഉൾപ്പെടുത്തുന്നു.
- പഠന പിന്നോക്കംനിൽക്കുന്ന കുട്ടികളുടെ വീട്ടിലെ സാഹചര്യങ്ങളെക്കുറിച്ച് ഗൃഹ സന്ദർശനം നടത്തി മനസ്സിലാക്കുന്നു ശേഷം ഇത്തരം രക്ഷിതാക്കൾക്ക് ബോധവൽക്കരണം നൽകുന്നു.
- അതിഥി ക്ലാസുകൾ സംഘടിപ്പിക്കുക.ഓരോ ടേമിലും തുടക്കത്തിൽ പഠനവിഭവങ്ങൾ ലഭ്യമാക്കൽ.
- കോളനിയിലെ അഭ്യസ്തവിദ്യരായവരെ ഉൾപ്പെടുത്തി വർക്ക്ഷോപ്പ് സംഘടിപ്പിക്കുക. പ്രദർശനം നടത്തുക.
- മലയാളത്തിലെ മികവുള്ള അധ്യാപകരെ പുറത്തുനിന്ന് കണ്ടെത്തി അവരെ കൊണ്ട് ക്ലാസ്സ് സംഘടിപ്പിക്കുക.
- വായനമത്സരം.
- ക്വിസ് വായന.
- ചിത്രരചന മത്സരങ്ങൾ,ശില്പശാലകൾ സംഘടിപ്പിക്കുക.
- കഥാ കവിതാ രചന മത്സരങ്ങൾ സംഘടിപ്പിക്കുക.
- ഭാഷാശുദ്ധി വരുത്തുവാൻ അക്ഷരശ്ലോക മത്സരങ്ങൾ സംഘടിപ്പിക്കുക.
- പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ഡോക്യുമെൻററികളും ചലച്ചിത്രങ്ങളും പ്രദർശനവും ചർച്ചകളും സംഘടിപ്പിക്കൽ.
- നാടൻപാട്ട് രചന ആലാപനം ശില്പശാല സംഘടിപ്പിക്കുന്നു.
- സാഹിത്യകാരന്മാർ അവരുടെ രചനകൾ പരിചയപ്പെടൽ.
- വായന എളുപ്പമാക്കാൻ ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറി.
- ലൈബ്രറി പുസ്തകങ്ങൾ ശേഖരണവും പ്രദർശനവും എന്നിവ സംഘടിപ്പിക്കുന്നു.
- പത്രവായന പത്ര ക്വിസ് എന്നിവ സംഘടിപ്പിക്കുന്നു.
- വായന എളുപ്പമാക്കാൻ ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറി സജ്ജമാക്കുന്നു ലൈബ്രറി നിയമപ്രകാരം ഇതിന്റെ പ്രവർത്തനം നടത്തുന്നു.
- പ്രസംഗ മത്സരങ്ങൾ സംഘടിപ്പിക്കൽ, ശില്പശാല.
- കയ്യെഴുത്തുമാസിക വർഷാവർഷം തയ്യാറാക്കൽ.
- വായന കുറിപ്പ് തയ്യാറാക്കൽ.
- കൃതികളെ കുറിച്ച് അഭിപ്രായങ്ങൾ തയ്യാറാക്കുക.
- ഡയറി എഴുതുവാൻ പ്രോത്സാഹിപ്പിക്കുക (എല്ലാദിവസവും).
- മലയാളവേദി എല്ലാദിവസവും ഇതുമായി (ഭാഷ) ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.
- പഴഞ്ചൊൽ കേളി.
- കടങ്കഥ മത്സരങ്ങൾ.
- നാട്ടറിവ് പ്രകൃതി നടത്തം ശേഖരണം കുറിപ്പുകൾ തയ്യാറാക്കൽ.
- സാഹിത്യകാരന്മാരും ആയി അഭിമുഖം.
- പൂർവ്വ വിദ്യാർത്ഥികളെ സ്കൂളിൽ വരുത്തി അവരുമായി അനുഭവങ്ങൾ കുട്ടികൾ പങ്കു വയ്ക്കുക അവർ നേടിയ നേട്ടങ്ങൾ കുട്ടികൾക്ക് ഊർജ്ജം പകരുന്ന രീതിയിൽ കുട്ടികളിൽ എത്തിക്കുക.
- ചുമർ ചിത്രങ്ങൾ വരയ്ക്കുക.
- ഭാഷാ പ്രശ്നോത്തരി.
- പകർത്തിയെഴുത്ത്.
- മണലെഴുത്ത്.
- അക്ഷരക്കട്ടകൾ ഉപയോഗിച്ച വാക്കുകൾ/വാക്യങ്ങൾനിർമ്മിക്കുക.
- പാവനാടകം.
- ചലച്ചിത്ര പ്രദർശനം/ ചർച്ച സംഘടിപ്പിക്കുക.
- പരീക്ഷ പരിശീലനം.
- എൽപി തലത്തിലേക്ക് വേണ്ട മലയാളം നിഘണ്ടു നിർമാണം.
- ഓരോ പ്രവർത്തനങ്ങളിലും മികച്ച വരെ കണ്ടെത്തുന്നു. സമ്മാനങ്ങൾ നൽകുന്നു.
വിഷയം | ആകെ ചെലവ് | സ്രോതസ്സ് |
---|---|---|
ഭാഷ
ദീർഘകാല /മധ്യകാല / ഹ്രസ്വകാല പ്രവർത്തനങ്ങൾ |
125000 | എസ് എസ് എ =50,000 |
പഞ്ചായത്ത്= 40000 | ||
പിടിഎ =15000 | ||
അധ്യാപകർ= 10000 |
ഇംഗ്ലീഷ് പ്രവർത്തനങ്ങൾ
- പഠനനിലവാരം കണ്ടെത്താൻ പ്രീ ടെസ്റ്റ് നടത്തുന്നു.
- പ്രീടെസ്റ്റ് അടിസ്ഥാനത്തിൽ കുട്ടികളെ ശരാശരിക്കു താഴെ ശരാശരി ശരാശരിക്കു മുകളിൽ എന്ന അടിസ്ഥാനത്തിൽ ടീച്ചർ മനസ്സിലാക്കുന്നു.
- ഇംഗ്ലീഷ് എഴുതുവാനും വായിക്കുവാനും അറിയാത്ത കുട്ടികൾക്ക് പ്രത്യേകം സമയം കണ്ടെത്തി രസകരമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ക്ലാസ് എടുക്കുവാൻ മൊഡ്യൂൾ തയ്യാറാക്കുന്നു.
- ആഴ്ചയിൽ ഒരുദിവസം ടെസ്റ്റുകൾ നടത്തി പഠനപുരോഗതി വിലയിരുത്തുന്നു.
- മോണിംഗ് ക്ലാസ് ആയി ഹലോ ഇംഗ്ലീഷ് സംഘടിപ്പിക്കുന്നു.
- അതിഥി ക്ലാസുകൾ സംഘടിപ്പിക്കുന്നു.
- ഇംഗ്ലീഷ് അധ്യാപകരെ പുറത്തുനിന്ന് കണ്ടെത്തി അവരെ കൊണ്ട് ക്ലാസ് എടുപ്പിക്കുന്നു.
- വായന മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
- ഇംഗ്ലീഷ് വായനാ കാർഡ് നിർമ്മാണം, ക്വിസ് ,പത്രവായന.
- ഇംഗ്ലീഷ് കഥ ,കവിത, ശില്പശാലകൾ സംഘടിപ്പിക്കുന്നു.
- അസംബ്ലി ആഴ്ചയിൽ രണ്ടു ദിവസം ഇംഗ്ലീഷിൽ സംഘടിപ്പിക്കുക.
- പാഠഭാഗങ്ങളുടെ അനിമേഷൻ ചിത്രങ്ങൾ കമ്പ്യൂട്ടറിൽ കാണിക്കുന്നു ശേഷം പോസ് ചെയ്ത് കുട്ടികളുമായി സംവദിച്ച് അവർക്ക് ഇംഗ്ലീഷ് നോടുള്ള താൽപര്യം ഉണർത്തുന്നു.
- വായന എളുപ്പമാക്കാൻ ഇംഗ്ലീഷ് കോർണർ ഒരുക്കുന്നു.
- ഇംഗ്ലീഷ് ലൈബ്രറി പുസ്തകങ്ങൾ ശേഖരണവും പ്രദർശനവും.
- ഇംഗ്ലീഷ് കയ്യെഴുത്തുമാസിക തയ്യാറാക്കൽ.
- ഇംഗ്ലീഷ് ഡയറി എഴുതുവാൻ പ്രോത്സാഹിപ്പിക്കുന്നു.
- സൺ പായ്ക് ഉപയോഗിച്ച് ഇംഗ്ലീഷ് ആശയങ്ങൾ അവതരിപ്പിക്കുന്നു.
- അക്ഷരക്കട്ടകൾ ഉപയോഗിച്ച് കുട്ടികൾ വാക്കുകൾ / വാക്യങ്ങൾ വരക്കുന്നു എഴുതുന്നു.
- ചലച്ചിത്രപ്രദർശനം.
- ഇംഗ്ലീഷ് ചുമർപത്രിക.
- എൽപി തലത്തിൽ ഇംഗ്ലീഷ് നിഘണ്ടു നിർമാണം.
- പരീക്ഷാപരിശീലനം.
- ഓരോ പ്രവർത്തനത്തിലും മികച്ച നിലവാരമുള്ള പ്രവർത്തനങ്ങൾ കണ്ടെത്തുന്നു സമ്മാനം നൽകുന്നു.
- ബാലപ്രസിദ്ധീകരണങ്ങൾ.
- ഓരോ ക്ലാസിലും ആവശ്യമായ റിസോഴ്സ് പേഴ്സന്റെ സേവനം ലഭ്യമാക്കും.
വിഷയം | ആകെ ചെലവ് | സ്രോതസ്സ് |
---|---|---|
ഇംഗ്ലീഷ്
ദീർഘകാല /മധ്യകാല / ഹ്രസ്വകാല പ്രവർത്തനങ്ങൾ |
50000 | എസ് എസ് എ= 20000 |
പഞ്ചായത്ത് = 20000 | ||
പി ടി എ = 3000 | ||
സ്പോൺസർ = 5000 | ||
അധ്യാപകർ = 2000 |
പരിസര പഠന പ്രവർത്തനങ്ങൾ
- പഠനനിലവാരം കണ്ടെത്താൻ പ്രിടെസ്റ്റ് നടത്തുക.
- ടീച്ചർ നിലവാരത്തിനനുസരിച്ച് കുട്ടികളെ മനസ്സിലാക്കുന്നു.
- ശേഖരണങ്ങൾ പ്രോത്സാഹിപ്പിക്കുക (നാണയം വിത്ത് തൂവൽ തുടങ്ങിയവ).
- പ്രകൃതി നടത്തം (മല കുന്ന് കുളം അരുവി).
- ഔഷധ സസ്യങ്ങളെ കുറിച്ചുള്ള പഠനവും ശേഖരണവും.
- സ്കൂൾ പൂന്തോട്ടം അടുക്കളത്തോട്ടം ഔഷധത്തോട്ടം എന്നിവ തയ്യാറാക്കുന്നു.
- ജൈവവൈവിധ്യ പാർക്ക്.
- വൃത്തിയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു.
- പാഠപുസ്തകവുമായി ബന്ധപ്പെട്ട പഠനോപകരണ നിർമ്മാണവും പ്രദർശനവും( രക്ഷിതാക്കളെയും പൂർവ്വ വിദ്യാർത്ഥികളെയും പങ്കെടുപ്പിക്കുന്നു).
- പ്രദേശത്തെ സസ്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി അവയുടെ ഗുണങ്ങൾ പട്ടികപ്പെടുത്തുക.
- മഹാന്മാരുടെ ആൽബം / കുറിപ്പ് തയ്യാറാക്കുക.
- ചരിത്രപ്രസിദ്ധമായ സംഭവങ്ങളെ നാടകരൂപത്തിൽ അവതരിപ്പിക്കുക.
- സ്വതന്ത്ര സമര സേനാനികളുടെ ആൽബം.
- ശാസ്ത്രജ്ഞൻ കണ്ടുപിടുത്തങ്ങൾ ആൽബം.
- ലോക പ്രശസ്ത വനിതകൾ ആൽബം.
- ക്ലാസ് മുറി അറിവിൻറെ കേന്ദ്രമാക്കുക (ചാർട്ട് ,പുസ്തകങ്ങൾ, ഉപകരണങ്ങൾ, കൗതുകവസ്തുക്കൾ, അക്വേറിയം).
- നക്ഷത്രനിരീക്ഷണം/ വാനനിരീക്ഷണം സംഘടിപ്പിക്കുക.
- ആൽബങ്ങൾ ( ജീവികൾ സസ്യങ്ങൾ പൂക്കൾ തുടങ്ങിയവ).
- ഭൂപടനിർമ്മാണം / രൂപരേഖ (പഞ്ചായത്ത് ബ്ലോക്ക് താലൂക്ക് ജില്ലകൾ ).
- മണ്ണ് ശേഖരണം.
- അറ്റ്ലസ് തയ്യാറാക്കുക (ഇന്ത്യ സംസ്ഥാനം ജില്ലകൾ).
- ക്ലാസ്മുറികളിൽ ഫസ്റ്റ് എയ്ഡ് ബോക്സ് സജ്ജീകരിക്കുക.
- ഡ്രൈഡേ ആചരിക്കുന്നു (വെള്ളി).
- ഗൃഹ സന്ദർശനം നടത്തുകയും ശുചീകരണ ബോധവൽക്കരണം നടത്തുകയും ചെയ്യുക.
- പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം.
- പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് ചില രൂപങ്ങൾ നിർമിക്കുന്നു ( മനുഷ്യശരീരം മൃഗങ്ങൾ ജീവികൾ തുടങ്ങി പല മോഡലുകൾ ).
- മനുഷ്യ പരിണാമ ഘട്ടങ്ങൾ (ചിത്രങ്ങളോടു കൂടിയ വിശദീകരണം).
- പസിൽസ് നിർമ്മാണം (പക്ഷികൾ മൃഗങ്ങൾ സസ്യങ്ങൾ തുടങ്ങിയവ).
- ജന്മദിനത്തിന് പൂന്തോട്ടത്തിൽ പൂച്ചട്ടി ഉൾപ്പെടെയുള്ള ചെടി സംഭാവന.
- ജന്മദിനത്തിൽ കുട്ടിയുടെ പേരിൽ ഒരു മരം സ്കൂൾ പരിസരത്ത് നടൽ.
വിഷയം | ആകെ ചിലവ് | സ്രോതസ്സ് |
---|---|---|
പരിസര പഠനം
ദീർഘകാല /മധ്യകാല / ഹ്രസ്വകാല പ്രവർത്തനങ്ങൾ |
50000 | എസ് എസ് എ= 20000 |
പഞ്ചായത്ത് =20000 | ||
പി ടി എ= 3000 | ||
സ്പോൺസർ = 5000 | ||
അധ്യാപകർ = 2000 |
ഗണിതം പ്രവർത്തനങ്ങൾ
എൽ പി തല വിദ്യാഭ്യാസം രസകരവും പ്രക്രിയ ബന്ധവും പ്രായോഗിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഉള്ള കഴിവ് ആർജിക്കുക എന്ന ലക്ഷ്യമാണ് കുട്ടികൾ നേടേണ്ടത്. ഗണിതം കുട്ടികൾ കുറച്ചു പിന്നിൽ നിൽക്കുന്ന മേഖല കൂടി ആയതിനാൽ കുട്ടികളെ ഗണിതത്തിൽ മുന്നിലെത്തിക്കുകയും ഗണിതപഠനം രസകരമാക്കുകയും ചെയ്യേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം.
- ഗണിത ലാബ് നിർമ്മാണം.
- വർക്ക്ഷോപ്പ് രക്ഷിതാക്കളെ ഉൾക്കൊള്ളിച്ച് നിർമ്മാണം.
- ടീച്ചിങ് എയ്ഡ് തയ്യാറാക്കൽ.
- ചാർട്ട് തയ്യാറാക്കൽ.
- ഒറ്റ ഇരട്ട എണ്ണൽ സംഖ്യകൾ ഉറപ്പിക്കുന്ന പ്രവർത്തനം.
- സങ്കലനം വ്യവകലനം ഗുണനം ഹരണം എന്നീ ക്രിയകൾ.
- കളിനോട്ട് ശേഖരണം.
- കോയിൻസ് ശേഖരണം.
- രൂപങ്ങൾ ജാമിതീയ നിർമ്മാണം മനസ്സിലാക്കാൻ രസകരമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കൽ.
- സുഡോക്കു.
- ഏണിയും പാമ്പും കളി.
- ഡയസ് നിർമ്മാണം.
- സംഖ്യ കാർഡ് നിർമ്മാണം.
- ഗുണനപ്പട്ടിക നിർമ്മാണം.
- കോയിൻ ശേഖരണം.
- ഗണിത കിറ്റ്.
- അബാക്കസ് നിർമ്മാണം.
- ദേശീയ പതാക നിർമ്മാണം.
- സംഖ്യ പമ്പരം നിർമ്മാണം.
- സ്കെയിൽ നിർമ്മാണം.
- ക്ലോക്ക് നിർമ്മാണം.
- വിദഗ്ധരായ റിസോഴ്സ് പേഴ്സൻ്റെ സേവനം ഉറപ്പുവരുത്തും.
വിഷയം ആകെ ചെലവ് സ്രോതസ്സ് | ആകെ ചെലവ് | സ്രോതസ്സ് |
---|---|---|
ഗണിതം
ദീർഘകാല /മധ്യകാല / ഹ്രസ്വകാല പ്രവർത്തനങ്ങൾ |
20000 | എസ് എസ് എ= 20000 |
പഞ്ചായത്ത് = 20000 | ||
സ്പോൺസർ = 5000 |
വായന പ്രവർത്തനങ്ങൾ
ജി എൽ പി എസ് ചോക്കാട് ലെ കുട്ടികൾക്ക് വായനയ്ക്കായി ഉള്ള വിഭവങ്ങൾ കണ്ടെത്താൻ വളരെ പ്രയാസമാണ്. എങ്കിലും കുറച്ചു കുട്ടികൾ ഉള്ളതിനാൽ തന്നെ അധ്യാപകരുടെ പ്രയത്നത്താൽ ക്ലാസ്സുകളിൽ ലൈബ്രറി ഒരുക്കാൻ സാധിച്ചു. കുറേയധികം പുസ്തകങ്ങളും നേടിയെടുത്തു. പക്ഷെ വളരെ കുറച്ചു കുട്ടികളും രക്ഷിതാക്കളും മാത്രമേ വായനാ വിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നുള്ളൂ. വായന പ്രോത്സാഹിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യുന്ന തരത്തിൽ പ്രവർത്തനങ്ങൾ സജ്ജമാക്കുന്നതിനാണ് നാം ഈ മേഖലയിൽ ശ്രമിക്കുന്നത്. ഇതിലൂടെ വൈജ്ഞാനിക സാമൂഹ്യ വ്യക്തിത്വ വികസനത്തിന് ഊന്നൽ നൽകണം.
- ലൈബ്രറി പുസ്തകങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാൻ.
- പുസ്തകങ്ങളെ ക്ലാസ് നിലവാരത്തിനനുസരിച്ച് തരംതിരിക്കൽ.
- ആവശ്യമുള്ള പുസ്തകങ്ങളുടെ ലിസ്റ്റ് തയ്യാറാക്കൽ.
- ക്ലാസിൽ വായനശാല നിർമ്മാണം.
- വായനശാലയിൽ ബാലപ്രസിദ്ധീകരണങ്ങൾ ഉറപ്പാക്കൽ.
- വായനാ കാർഡ് തയ്യാറാക്കൽ.
- സ്കൂൾ മാഗസിൻ തയ്യാറാക്കൽ.
- മാസാമാസം സർഗാത്മക രചനകൾ ഏർപ്പെട്ട് പതിപ്പാക്കുന്നു.
- സാഹിത്യ ആസ്വാദന ക്ലാസുകൾ സംഘടിപ്പിക്കൽ.
- സ്കൂളിൽ പൊതുജനങ്ങൾക്കായി പുസ്തകപ്രദർശനം.
- എല്ലാ ആഴ്ചയിലും പത്ര ക്വിസ് .
- സ്കൂളിൽ പൊതു വായനശാല നിർമ്മാണം.
- സ്കൂളിൽ ദിനപത്രം ലഭ്യമാക്കൽ.
- ദൂരദർശൻ വാർത്തകൾ കാണിക്കൽ (1 മുതൽ 1.15 വരെ).
- പുസ്തക പരിചയം ആഴ്ചയിലൊരു ദിവസം ( ബാല സഭയിൽ വച്ച് ).
- കൂടുതൽ പുസ്തകം വായിച്ചവരെ കണ്ടെത്തൽ.
- രക്ഷിതാക്കൾക്കും പുസ്തകങ്ങൾ എടുത്ത് ഇവിടിരുന്ന് വായിക്കാനുള്ള അവസരം അവർ വായിച്ച പുസ്തകങ്ങളെ കുറിച്ച് ഒന്നോരണ്ടോ പേര് ആഴ്ചയിലൊരിക്കൽ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൽ.
- അസംബ്ലിയിൽ പത്രവായന.
- ജന്മദിനത്തിന് പുസ്തകവായന.
- ചിത്ര വായനയ്ക്കുള്ള വിഭവങ്ങൾ തയ്യാറാക്കൽ പ്രദർശനം ചിത്ര വായന നടത്തൽ.
- വീഡിയോസ് കണ്ട് കവിത കഥ രചന നടത്തൽ
വിഷയം | ആകെ ചിലവ് | സ്രോതസ്സ് |
---|---|---|
വായന
ദീർഘകാല /മധ്യകാല / ഹ്രസ്വകാല പ്രവർത്തനങ്ങൾ |
30000 | എസ് എസ് എ=15000 |
പഞ്ചായത്ത് =7500 | ||
സ്പോൺസർ= 2500 | ||
അധ്യാപകർ=5000 |
ലാബ് പ്രവർത്തനങ്ങൾ
- വിവിധ ലാബുകൾക്ക് സ്ഥലം ഒരുക്കൽ സ്മാർട്ട് ക്ലാസ് റൂം (ഭാഷാ ലാബുകൾ ഗണിതം ശാസ്ത്രം)
- ഓരോ ലാബിലും വേണ്ട സാധനങ്ങൾ ലിസ്റ്റ് ചെയ്യൽ.
- ലാബിലേക്ക് ആവശ്യമായ സാധനങ്ങൾ കണ്ടെത്തി വാങ്ങൽ.
- ഭാഷയുമായി ബന്ധപ്പെട്ട പഴയ ഗ്രന്ഥങ്ങൾ കൃതികൾ ശേഖരണം പ്രദർശനം.
- മഹത്വചനങ്ങൾ എഴുതി തയ്യാറാക്കൽ പ്രദർശനം.
- ഭാഷ ലൈബ്രറി.
- ഹോം തിയേറ്റർ സജ്ജീകരിക്കുക.
- എൽഇഡി ടിവി റേഡിയോ ലാപ്ടോപ്.
- പാഠഭാഗ വുമായി ബന്ധപ്പെട്ട പ്രസന്റെഷനുകൾ.
- വിവിധ മാഗസിനുകൾ ശേഖരിക്കുക.
- ചിത്രം വരയ്ക്കാൻ ആവശ്യമായ സാമഗ്രികൾ.
- ഫോട്ടോകൾ സീനറികൾ പ്രദർശനം.
- കടങ്കഥകൾ പഴഞ്ചൊല്ലുകൾ ശൈലികൾ എന്നിവ പ്രദർശിപ്പിക്കാം.
- വിവിധ ഭാഷാകേളികൾ ആവശ്യമായ സാമഗ്രികൾ ഒരുക്കുക (പാമ്പും കോണിയും അക്ഷര കാർഡുകൾപദപ്രശനങ്ങൾ).
- ഭാഷാ ലാബ് ആവശ്യമായ ഫർണിച്ചർ.
- ശാസ്ത്രലാബ് സജ്ജമാക്കൽ ആവശ്യമായ ഫർണിച്ചറുകൾ( ഷെൽഫ് റാക്ക് പരീക്ഷണ ടേബിൾ).
- ലാബിലേക്ക് ആവശ്യമായ സാമഗ്രികൾ രാസവസ്തുക്കൾ പട്ടിക പെടുത്തൽ കണ്ടെത്തൽ.
- വിവിധ തരം നോട്ടീസ് ബ്രോഷർ പോസ്റ്റർ ശേഖരിച്ച് പ്രദർശിപ്പിക്കുക.
- പുരാവസ്തു ശേഖരണം പ്രദർശനം.
ലക്ഷ്യങ്ങൾ
അനുഭവത്തിലൂടെ ഉള്ള പഠനത്തിന് അവസരമൊരുക്കൽ. പഠനം ലളിതവും രസകരവുമായി മാറ്റൽ. അറിവു നിർമ്മാണത്തിന് അവസരമൊരുക്കൽ. സ്വയം പഠനത്തിനുെ സൃഷ്ടിപരതയ്ക്കും കൂടുതൽ അവസരമൊരുക്കൽ.
വിഷയം | ആകെ ചെലവ് | സ്രോതസ്സ് |
---|---|---|
ലാബ് പ്രവർത്തനങ്ങൾ | 100000 | എസ് എസ് എ= 30000 |
പഞ്ചായത്ത് =10000 | ||
എം എൽ എ=25000 | ||
സ്പോൺസർ=20000 | ||
അധ്യാപകർ=15000 |
കലാകായിക ആരോഗ്യ ഐടി പ്രവർത്തിപരിചയ മേഖലാ പ്രവർത്തനങ്ങൾ
കലാകായിക ആരോഗ്യ പ്രവർത്തനങ്ങളിൽ വളരെ പിന്നോക്കം നിൽക്കുന്ന അവസ്ഥയിലാണ് നമ്മുടെ വിദ്യാലയം. അതിന് പ്രധാന കാരണം രക്ഷകർത്താക്കളുടെ അജ്ഞതയും ഇത്തരം പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാനുള്ള രക്ഷകർത്താക്കളുടെ മടിയും ആണ്. ആയതിനാൽ തന്നെ കുട്ടികളെ കലാകായിക പ്രവർത്തനങ്ങളിൽ വളർത്തിക്കൊണ്ടുവരാൻ അവർ ശ്രമിക്കാറില്ല. കുട്ടികൾക്ക് രോഗം വന്നാൽ പോലും ആശുപത്രിയെ പലരും ആശ്രയിക്കാത്ത അവസ്ഥയാണ്. പക്ഷേ അധ്യാപകരുടേയും ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെയും അശ്രാന്തപരിശ്രമത്തിന്റെയും ബോധവൽക്കരണത്തിന്റെയും ഫലമായി ഇതിന് മാറ്റം വരുന്നുണ്ട്. ഇതിന്റെ ഫലമാണ് റൂബെല്ല വാക്സിനേഷന് 100% കൈവരിക്കാൻ കഴിഞ്ഞത് .ഈ സ്കൂളിലെയും ചുറ്റുപാടിലേയും കുട്ടികൾ മറ്റു കുട്ടികളെക്കാൾ ആരോഗ്യത്തിലും ഏറെ പിന്നിലാണ്. ഇത് മറികടക്കാൻ കലാ കായിക തൊഴിൽ അധ്യാപകരുടെ സേവനം ജി എൽ പി എസ് ചോക്കാടിന് അത്യാവശ്യമാണ്.
കലാപഠനം
- കുട്ടികളിൽ ജന്മനാ ഉള്ള വാസനകളെ തിരിച്ചറിഞ്ഞ് വേണ്ട രീതിയിൽ പ്രോത്സാഹനം നൽകുക, അവസരങ്ങൾ ഒരുക്കുക, മേളകളിൽ മികച്ച നേട്ടം കൈവരിക്കാൽ.
- ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂർ വീതം കലാപഠനം ഉറപ്പുവരുത്തുന്നു.
- തുടർച്ചയായ പരിശീലനത്തിന് താല്പര്യമുള്ള കുട്ടികളെ തെരഞ്ഞെടുക്കൽ.
- കലാപഠനത്തിൽ പ്രാദേശിക വിദഗ്ധരുടെ സേവനം ഇവരുടെ സൗകര്യം അനുസരിച്ചുള്ള സമയക്രമീകരണം.
- വിദ്യാലയ പരിസരത്തെ വിവിധ കലകളിൽ പ്രാവീണ്യം നേടിയവരുടെ ലിസ്റ്റ് തയ്യാറാക്കുക അവരുടെ നേതൃത്വത്തിൽ സംഗീതം നൃത്തം കല ചിത്രകല എന്നിവയിൽ എല്ലാ കുട്ടികൾക്കും പരിശീലനം നൽകുക.
- വിവിധയിനം ശില്പശാലകൾ സ്കൂളിൽ സംഘടിപ്പിക്കുക( രക്ഷിതാക്കളെയും പൂർവ്വ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി).
- സംഗീത വിരുന്ന് സംഗീത ഉപകരണങ്ങളുടെ പ്രദർശനം പഠനം.
- പ്രതിഭകളെ കുറിച്ചുള്ള വിവരണം പ്രദർശനം (അവരുടെ ചിത്രങ്ങൾ).
- നൃത്ത പരിശീലനം.
- പ്രസംഗപരിശീലനം.
- നാടൻപാട്ട് സംഗീത വിരുന്ന് (രക്ഷിതാക്കളെ ഉൾപ്പെടുത്തി).
- ഗോത്രവർഗ കലകളെയും ആചാരങ്ങളെയും കുറിച്ചുള്ള പഠനം.
- ചിത്രരചനാ ക്യാമ്പ് (മേഖലയിലെ മികച്ച അധ്യാപകരുടെ നേതൃത്വത്തിൽ രക്ഷിതാക്കളെ ഉൾപ്പെടുത്തി).
- പാഠഭാഗങ്ങൾ ബന്ധപ്പെടുത്തി ചിത്രരചന കഥ കവിത രചന മത്സരങ്ങൾ സംഘടിപ്പിക്കൽ. സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഈ മേഖലയിൽ നൂതനമായ ആവിഷ്കാരങ്ങൾ കണ്ടെത്തൽ.
- കലാപരമായ ഉപകരണങ്ങളും ആവിഷ്കാരങ്ങളും സ്കൂളിൻറെ പലസ്ഥലങ്ങളിലായി ഭംഗിയായി ചിട്ടപ്പെടുത്തി പ്രദർശിപ്പിക്കുന്നു.
ആരോഗ്യ കായിക പഠനം
കുട്ടികളുടെ കായികവും മാനസികവുമായ വളർച്ച ഉറപ്പുവരുത്തുവാൻ കായിക മാനസിക വ്യായാമത്തിനുള്ള സംവിധാനങ്ങൾ സ്കൂളിൽ സജ്ജമാക്കുന്നു. എല്ലാ കുട്ടികൾക്കും സമ്പൂർണ്ണ കായികക്ഷമത ഉറപ്പാക്കാനും അതാത് സ്കൂളിലെ അധ്യാപകർ രക്ഷിതാക്കൾ പൂർവവിദ്യാർത്ഥികൾ എന്നിവരുടെ പങ്ക് വളരെ വലുതാണ്. കായികരംഗത്ത് നമ്മുടെ നാട് വളരെയധികം പുരോഗതി കൈവരിക്കുന്നതിനാൽ ഭാവിയിൽ ഒരുപാട് അവസരങ്ങൾ കുട്ടികൾ ലഭിക്കുമെന്ന് തീർച്ച.
- എല്ലാ കുട്ടികൾക്കും കായികക്ഷമത ഉറപ്പാക്കൽ.
- എല്ലാദിവസവും മൈതാനത്ത് ഇറങ്ങാനും സ്വതന്ത്രമായി കളിക്കാനും ഉള്ള അവസരമൊരുക്കൽ.
- കായികക്ഷമത ഉപകരണങ്ങൾ വിദ്യാലയത്തിൽ സ്ഥാപിക്കൽ.
- വിവിധ വ്യായാമമുറകളിൽ പരിശീലനം.
- ആഴ്ചയിലൊരിക്കൽ മാസ്ഡ്രിൽ.
- ഗെയിം പരിശീലനം (ഫുട്ബോൾ ക്രിക്കറ്റ് തുടങ്ങിയവ).
- വിദ്യാലയ കോമ്പൗണ്ടിൽ ടെന്നിസ് ഷട്ടിൽ വിവിധ കോർട്ടുകൾ നിർമ്മിക്കൽ.
- ഗെയിംസിൽ പരിശീലനം (എസ് എസ് ജി സഹായത്തോടെ).
- അവധിദിവസങ്ങളിൽ 4 മണി മുതൽ 6 മണി വരെ ഗെയിംസ് പരിശീലനം.
- സ്കൂൾകുട്ടികൾക്കും കോളനിയിൽ ഉള്ളവർക്കും ആയി ഒരു മൾട്ടി ജിം ഒരിക്കൽ.