ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

പൊതുവിവരങ്ങൾ

  • കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന എൻസി സി യൂണിറ്റ് ഈ സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് പ്രോത്സാഹനവും കരുത്തും പകർന്നു വരുന്നു.
  • 4 കേരള ബറ്റാലിയൻ എൻ സി സി നെയ്യാറ്റിൻകര യൂണിറ്റിനു കീഴിലുള്ള 16 സ്ഥാപനങ്ങളിൽ ഒന്നാണിത്.
  • കേണൽ റാങ്കിലുള്ള കമാന്റിംങ് ഓഫീസറാണ് ബറ്റാലിയൻ മേധാവി.
  • സ്കൂൾതലത്തിൽ എൻ സി സി യുടെ ചുമതല സ്കൂളിലെ തന്നെ അധ്യാപകരിലൊരാളായ അസോസിയേറ്റഡ് എൻ സി സി ഓഫീസർക്കാണ്(എ.എൻ.ഒ)
  • സ്കൂൾ യൂണിറ്റിന്റെ ചാർജ്ജ് 2021 വരെ ശ്രീ.ഷൈൻ സാറിനും അതിനുശേഷം ശ്രീ.ശ്രീകാന്ത് സാറിനുമാണ്.നിലവിൽ യൂണിറ്റിന്റെ വളർച്ചയ്ക്കായി അക്ഷീണം പ്രയത്നിക്കുന്ന ശ്രീകാന്ത് സാറാണ് എൻ സി സിയുടെ അസോസിയേറ്റഡ് എൻ സി സി ഓഫീസർ(എ.എൻ.ഒ)
  • ആൺ-പെൺ വ്യത്യാസമില്ലാതെ,ജാതിമത ചിന്തകളില്ലാതെ എൻ സി സി യൂണിഫോമിനുള്ളിൽ ഞാനൊരു ഭാരതീയനാണ് എന്ന ആശയം മാത്രം ഉൾക്കൊണ്ട് ഭാരതത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കാൻ സജ്ജമായ സെക്കന്റ് ലൈൻ ഡിഫൻസ് തന്നെയാണ് ഈ സ്കൂളിലെ എൻ സി സി വിങ് എന്നത് അഭിമാനാർഹമാണ്.

പ്രവർത്തനങ്ങൾ

  • സ്വച്ഛ് ഭാരത് അഭിയാനുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരശുചീകരണം നടത്തി വരുന്നു.
  • അന്താരാഷ്ട്രയോഗാദിനാചരണത്തോനുബന്ധിച്ച് എൻസി സി കേഡറ്റുകൾ യോഗപരിശീലനം നടത്തുന്നു.
  • പരിസ്ഥിതിസംരക്ഷണം മുൻനിർത്തിയുള്ള ഒരു പ്രധാന പ്രവർത്തനമായിരുന്നു മരത്തൈനടൽ.
  • പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ മുതൽ വീരണകാവ് ജംഗ്ഷൻ വരെയും തിരിച്ചും സൈക്കിൾ റാലിയും കാൽനടറാലിയും സംഘടിപ്പിച്ചു.
  • കോവിഡ് കാലഘട്ടത്തിൽ ഒന്ു മുതൽ പ്ലസ് ടു വരെയുള്ല ക്ലാസുകൾ ആരംഭിച്ചപ്പോൾ എൻ സി സി കേഡറ്റുകൾ മാസ്ക് വിതരണം,സാനിറ്റൈസിംങ്,തെർമൽ സ്കാനിംങ്,ബോധവത്ക്കരണംഇവ നടത്തുകയുണ്ടായി.
  • നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിചച് എൻ സി സി ഇൻട്രാ ബറ്റാലിയൻ മത്സരത്തിൽ താഴെ കൊടുത്തിരിക്കുന്ന ഇനങ്ങളിൽ സമ്മാനം ലഭിക്കുകയുണ്ടായി
  • എൻ സി സി സോങ് ആലാപനം - ഒന്നാം സ്ഥാനം
  • ക്വിസ് മത്സരം -ഒന്നാം സ്ഥാനം
  • പോസ്റ്റർ രചന -രണ്ടാം സ്ഥാനം
  • കൃത്യമായ ഗ്രൗണ്ട് പരേഡുകൾ
  • ആർമി സ്റ്റാഫിന്റെ പരേഡ് ട്രെയ്നിങ്
  • ഗുണനിലവാരവും പോഷണമൂല്യവുമുള്ള ഭക്ഷണം
  • എൻ സി സി എ ടെസ്റ്റ് പരിശീലനം
  • സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക്ദിനത്തിലും നടത്തുന്ന പരേഡുകൾ
  • കേന്ദ്രസർക്കാർ പദ്ധതിയായ ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ ക്യാംപെയ്നിൽ പങ്കാളിത്തം
  • കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ വച്ച് നടന്ന മോണിംങ് വോക്ക് ആന്റ് യോഗ ക്യാംപെയ്‍നിൽ ഈ സ്കൂൾ എൻ സി സിയിലെ 40 കേഡറ്രുകൾ പങ്കെടുത്തു.
  • സ്കൂളിലെ വിവിധങ്ങളായ പ്രവർത്തനങ്ങളായ കലോത്സവം,സ്കൂൾ ആനിവേഴ്സറി,ശാസ്ത്രോത്സവം,ഇംഗ്ലീഷ് ഫെസ്റ്റ്,സുരീലി ഹിന്ദി,മധുരം മലയാളം മുതലായവയിൽ എൻ സി സി വൊളന്റീർഷിപ്പ് ഡ്യൂട്ടി ചെയ്തുവരുന്നു.
  • വിദ്യാർത്ഥികളിൽ അച്ചടക്കവും രാജ്യസ്നേഹവും സഹകരണവും വളർത്താൻ എൻ സി സി യുടെ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
  • എൻ സി സി പ്രവർത്തനങ്ങൾ കാണാനായി ചിത്രശാല സന്ദർശിക്കൂ.
എൻ.സി.സി,വീരണകാവ് സ്കൂൾ,പരിശീലനം
എൻ.സി.സി,വീരണകാവ് സ്കൂൾ,പരിശീലനം