നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2019_2020

     ഗണിതത്തിൽ താല്പര്യം ഉള്ള 50 കുട്ടികളെ ഉൾപ്പെടുത്തി ഗണിത ക്ലബ്ബ് രൂപികരിച്ചു. സർഗ്ഗാത്മകമായ കഴിവുകൾ വികസിപ്പിക്കും വിധം ഗണിതരൂപങ്ങളും ചിത്രങ്ങളും ഉണ്ടാക്കി ഗണിതലാബ് വിപുലീകരിച്ചു. കുട്ടികളുടെ സഹായത്താൽ ഒരു ഗണിത ലൈബ്രറി രൂപീകരിച്ചു. ഓണത്തോട് അനുബന്ധിച്ച് class അടിസ്ഥാനത്തിൽ ഗണിത പൂക്കള മത്സരം നടത്തി. വിജയികൾക്ക് സമ്മാനം നൽകി. ഗണിത ശാസ്ത്ര മേളയിൽ 13 ഇനങ്ങളിലും പങ്കെടുത്ത് സബ് ജില്ലാ തലത്തിൽ ഓവറോൾ നേടുകയും ചെയ്തു.

     ഗണിതശാസ്ത്ര ക്വിസ്സ് മത്സരത്തിൽ ജില്ലാ തലത്തിൽ ഏണസ്‌റ്റോ എസ് ടോം രണ്ടാം സ്ഥാനം നേടി സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ അർഹത നേടി. സംസ്ഥാന തലത്തിൽ പങ്കെടുത്ത് 5ാം സ്ഥാനം നേടി. രാമാനുജൻ പേപ്പർ പ്രസന്റേഷനിൽ അഞ്‌ജലി എ സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സoസ്ഥാന തലത്തിൽ A Grade നേടുകയും ചെയ്തു.

    പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി Special class  കളും night class കളും നടത്തുകയും SSLC exam ൽ 100 % വിജയം കരസ്ഥമാക്കുകയും ചെയ്തു.

2020-2021

     ലോകമെമ്പാടും കോവിസ് 19 എന്ന മഹാമാരി പിടിപെട്ടിരിക്കുന്ന സാഹചര്യത്തിൽ class കൾ Online ആയാണ് നടക്കുന്നത്. ഗണിത ശാസ്ത്ര ക്ലബ്ബ് Online ആയി രൂപികരിച്ചു .കുട്ടികളുടെ മാനസിക പിരിമുറുക്കവും, കണക്കിലെ വിരസതയും ഒഴിവാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ക്ലബ്ബ് അടിസ്ഥാനത്തിൽ നൽകി. സ്കൂൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഓണത്തോട് അനുബന്ധിച്ച് ഗണിത പൂക്കള മത്സരം online ആയി നടത്തി വിജയികളെ കണ്ടെത്തി. ശാസ്ത്ര രംഗത്തോട് അനുബന്ധിച്ച് BRC തലത്തിൽ നടത്തിയ ഗണിത പ്രബന്ധാവതരണത്തിൽ അഞ്‌ജിതാ മോഹൻ, അഭിജിത്ത് പി പ്രദീപ് എന്നിവർ പങ്കെടുത്തു. അഞ്ജിതാ മോഹൻ ഒന്നാം സ്ഥാനം നേടി ജില്ലാ തല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി Special class കൾ നൽകുകയും SSLC യ്ക്ക് 100 % വിജയം നേടുകയും ചെയ്തു.

2021-2022

  സ്കൂൾ വർഷ ആരംഭത്തിൽ തന്നെ ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ഓണത്തോട് അനുബന്ധിച്ച് Online ഗണിത പൂക്കള മത്സരം നടത്തി. വിജയികളെ കണ്ടെത്തി. ഗണിത, ശാസ്ത്ര ക്വിസ് മത്സരത്തിൽ കീർത്തീ കൃഷ്ണൻ സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.