ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഇന്ത്യൻ ബുക്ക് ഓഫ് റിക്കോർഡ്
പ്രസിദ്ധീകരണം

അംഗീകാരങ്ങൾ നേടുന്നതിൽ ഇളമ്പ സ്കൂൾ എന്നം മുന്നിലായിരുന്നു. കല, സാഹിത്യം കായികം, ഐടി, പ്രവർത്തിപരിചയം, വിവിധ മേഖലകളിലെ ക്വിസ് മത്സരങ്ങൾ എന്നിവയിലെല്ലാം സ്കൂളിന് തന്റേതായ മുദ്ര പതിപ്പിക്കുവാനായിട്ടുണ്ട്. വളരെയേറെ കലാ കായിക പാരമ്പര്യമുള്ള സ്ഥാപനമാണിത്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ തന്നെ അതിന് മകുടോദാഹരണമാണ്. അറിയപ്പെടുന്ന കലാകാരന്മാരെയും കായികതാരങ്ങളെയും സാംസ്കാരിക നായകന്മാരെയും വാ‍ർത്തെടുത്ത ഈ പള്ളിക്കൂടം അത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഇപ്പോഴും പിന്നിലല്ല. ഈ വിദ്യാലയ മുത്തശ്ശിയുടെ മക്കൾ കേരളത്തിൽ മാത്രമല്ല ലോകമെമ്പാടും ഉയർന്ന ശ്രേണികളിൽ വർത്തിക്കുന്നു എന്നത് സ്കൂളിനുമാത്രമല്ല ഇളമ്പ ദേശക്കാർക്കാകമാനം അഭിമാനകരമായ കാര്യമാണ്.

അനന്ദു എസ്. കുമാർ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡുമായി