1849 ജൂൺ 30 ന് സി.എസ്.ഐ.സദയുടെ നേത്ഥുത്വത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി..മധ്യകേരള മഹായിടവക ബിഷപ്.അദിവിന്ദ്യ സി.കെ.ജേക്കബ് തിരുമേനിയുടെ പരിശ്റമത്താലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുംണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു് നല്ല കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.=140403
ബാന്റ് ട്രൂപ്പ്.
ക്ലാസ് മാഗസിൻ.
ജൂനിയർ റെഡ്ക്രോസ്.
നല്ല പാഠം.
ലിറ്റിൽകൈറ്റ്
മാനേജ്മെന്റ്
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ പൂറ്‍വ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 19 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈറ്റ്..റവ. ഡോ. francis തിരുമേനി ഡയറക്ടറായും ശ്റീ.റവ ലൗസൻ ജോർജ്ജ് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
സി.ജെ.തോമസായിരുന്നു
റവ.എം.സി.ഈപ്പൻ
എം.ജെ.കുര്യൻ
സി.ജെ.ചെറിയാൻ
കെ.തോമസ് വറ്‍ഗീസ്
സി.ഐ.മത്തായി
വി.ഐ.കുര്യൻ
കെ.സി.ഫിലിപ്പോസ്
എ.ഒ.മാത്യു
ഐസക്.സി.മത്തായി
കെ.സി.കുര്യൻ
പി.എ..ജോർജ്
തോമസ്.സി.അബ്റാഹം
റവ.റ്റി.എച്ച്.ഹെസക്കിയേൽ
പി.എം.ഉമ്മൻ
കെ.വി..ജോസഫ്
എ.ജെ.ഐസക്
റ്റി.എസ്.എലിസബത്ത്
വി.എം.അന്നമ്മ
തോമസ്ചെറിയാൻ
ലോറൻസ് എസ്സ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.എം.എസ്. ജോസഫ് മുൻ ഇലക്ഷൻ കമ്മീഷ്ണർ
msjosephias cms
തെങ്ങിൻ തൈകൾ പീലി വിരിക്കുമ്പോൾ മേലുകാവിലെ ആദ്യ IAS പ്രതിഭ
തിരുവനന്തപുരം: ഇതൊരു മുൻ ഐ.എ.എസ് ഉ ദ്യോഗസ്ഥന്റെ മോഹം.താൻ സെക്രട്ടേറിയറ്റ് വളപ്പിൽ നട്ട തെങ്ങിൽ ചാ രി ഒരു ഫോട്ടോ എടുക്കണം. അത്രയ്ക്കുണ്ട് എം.എസ്. ജോസഫിന് കായ്ചൊരിയുന്ന ആ തെങ്ങുകളോടുള്ള സ്നേഹവും മോഹവും.
മൂന്ന് പതിറ്റാണ്ടുമുമ്പാണ് കെ.കരുണാക രൻ മുഖ്യമന്ത്രിയായിരിക്കെ ഈ തെങ്ങ് നട്ടത്. ഒപ്പം മറ്റു രണ്ടു തെങ്ങുകളുമുണ്ട്. ഇതിനെല്ലാം കാരണമായത് എം.എസ്. ജോസ ഫായിരുന്നു. കൊവിഡ് പ്രതിസ ന്ധി കഴിഞ്ഞാലുടൻ അദ്ദേഹം ഇവിടെയെത്തും.
1991ൽ കേന്ദ്രകൃഷി വകുപ്പ് ഡയറക്ടറായിരുന്നകാലം. നാളികേരത്തി ന്റെ വില കുത്തനെ ഇടിഞ്ഞതുകാരണം കർഷകർ പ്രതിഷേധത്തിലാണ്. കേരള ഹൗസിലെത്തിയ മുഖ്യ മന്ത്രി കെ. കരുണാകരൻ ജോസഫിനെ വിളിപ്പിച്ചു. "ജോസഫേ ആ കാശത്തുനിന്ന് പടവെട്ടിയാലും ഭൂമിയിൽ വന്ന സമ്മാനമുള്ളു. താൻ കേന്ദ്രസേവനംമതിയാക്കി കേരളത്തിലോട്ട് വാ"-കരുണാകരൻ കല്പിച്ചു. കാലാവധി കഴിയുംമുമ്പ് മടങ്ങിയാൽ കരിമ്പട്ടികയിലാകുമെന്നറിയിച്ചപ്പോൾ അതു പരിഹരിക്കാമെന്ന് പറഞ്ഞ് കരുണാകരൻ മടങ്ങി. അങ്ങനെ കേരളത്തിലെത്തി കാർഷികോത്പാദന ഡയറക്ടറായി മുഖ്യമന്ത്രിയെ കണ്ട് ഒരു കാർഷിക നയം വേണമെന്ന് അഭിപ്രാ യപ്പെട്ടു. കരുണാകരൻ രൂപരേഖ തയ്യാറാക്കാൻ കൃഷിമന്ത്രി പി.പി. ജോർജിനെയും ജോസഫിനെയും ചുമതലപ്പെടുത്തി. അങ്ങനെ 1992 മാർച്ച് 31 ന് കേരളം കാർഷിക ന യം നടപ്പാക്കിയ ആദ്യ സംസ്ഥാന വുമായി. നയം നടപ്പാക്കിയതിന്റെ ഓർമ്മയ്ക്ക് സെക്രട്ടേറിയറ്റ് വളപ്പിൽ മുഖ്യമന്ത്രിയും കൃഷിമന്ത്രിയും പ്രതി പക്ഷ നേതാവും ചേർന്ന് മൂന്ന് തെ ങ്ങിൻതൈനടണമെന്ന് ജോസഫി നൊരു മോഹം, കരുണാകരൻ സ മ്മതിച്ചെങ്കിലും പ്രതിപക്ഷ നേതാ വായിരുന്ന വി.എസ്. അച്യുതാന ന്ദൻ ബഹിഷ്കരിച്ചു. പകരം തെങ്ങിൻ തൈ നട്ടത് ചീഫ് സെക്രട്ടറി എ സ്. പദ്മകുമാർ.
റവന്യൂപ്രിൻസിപ്പൽ സെ ക്രട്ടറിയായിരിക്കേ , 1996 ൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മി ഷണറായി, 2001-ൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാജിവച്ചു. നിയ മസഭയിലേക്ക് ഇടുക്കി യിൽ റോഷി അഗസ്റ്റി നെതിരെ എൽ.ഡി.എഫ് സ്വതന്ത്രനായി ഇ റങ്ങിയെങ്കിലും പരാജ യം രുചിച്ചു. ഭാര്യ മരിച്ച ശേഷം സഹായി ചന്ദ്ര നും കുറേ പുസ്തകങ്ങളു താണ് പാപ്പനംകോട് ഇ ൻഡസ്ട്രിയൽ എസ്റ്റേറ്റി നടുത്ത് സത്യൻ നഗറി ലെ വലിയ വീട്ടിലുള്ള ജോസഫിന്റെ കൂട്ട്.
ശ്രീ.കെ.ജി.സൈമൺ
ഇരുമാപ്രമറ്റം MDCMS ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ശ്രീ.കെ.ജി.സൈമൺ. രാഷ്ട്രപതിയുടെ മെഡലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണമികവിനുള്ള പുരസ്കാരവും സ്വന്തമാക്കിയ ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ് മറ്റൊരു നേട്ടംകൂടി. സംസ്ഥാന പോലീസ് മേധാവി യുടെ ബാഡ്ഡ് ഓഫ് ഓണർ ജില്ലാ പോലീസ് മേധാവി ഉൾപ്പെടെ ജില്ലാ പോലീസ് സേനയിലെ അഞ്ചുപേർക്ക് ലഭിച്ചു.
കൂടത്തായി കൂട്ടക്കൊലപാതക കേസിൽ ശാസ്ത്രീയ അന്വേഷണ ത്തിലൂടെ പ്രതിയെ നിയമത്തിനുമുന്നിലെത്തി ച്ചതിന്റെ അംഗീകാരമായാണ് ബാഡ് ഓഫ് ഓണർ ഉത്തരവായത്. രണ്ട് തവണ രാഷ്ട്രപതിയുടെ വിശിഷ്ഠ സേവാ മെഡൽ, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ, കേന്ദ്ര മന്ത്രാലയത്തിൻ്റെ മെഡൽ എന്നിവയ്ക്ക് പുറമെയാണ് മറ്റൊരു പൊൻ തൂവലായി ബാഡ്ജ് ഓഫ് ഓണർ പദവി.
വാളകത്ത് ജനിച്ചു വളർന്ന അദ്ദേഹം മേലുകാവ് ഇരുമാപ്രമറ്റം MDCMS ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. എള്ളുംപുറം സെൻ്റ്. മത്ഥ്യാസ് സി എസ് ഐ ഗായക സംഘത്തിൻ്റെ സാരഥിയായും സേവനം ചെയ്യുന്നു.
കൂടത്തായി കേസിൻ്റെ സമയത്ത് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയായിരുന്നു കെ.ജി.സൈമൺ. കേസിൽ നിർണായകമായ തുമ്പുണ്ടാക്കുകയും ശാസ്ത്രീയ അന്വേ ഷണത്തിലൂടെ പ്രതിയെ നിയമത്തിനുമുന്നിൽ കൊണ്ടുവരുകയും ചെയ്തു.
തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജ് വൈസ് പ്രിൻ സിപ്പൽ ആയിരിക്കെ, വിവിധ പരിശീലനപരിപാ ടികൾ മികച്ചനിലയിൽ നടത്തിയതിനുള്ള അം ഗീകാരമായാണ് ജില്ലാ പോലീസ് അഡീഷണൽ എസ്.പി.ക്ക് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്.
റൈറ്റ് റവ കെ ജി ഡാനിയേൽ (ബിഷപ്പ് സി എസ്സ് എെ ഇൗസ്റ്റ് കേരള മഹായിടവക)
കെ ജി ഡാനിയേൽ
മോസ്ററ് റവ കെ ജെ സാമുവൽ ( മുൻ മോഡറേറ്റർ സി എസസ് എെ)