ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Details

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ

2018-19

2019-20
ഭൗതികസൗകര്യങ്ങൾ

കെട്ടിടങ്ങൾ

കെട്ടിടങ്ങൾ കാണാൻ‍ ഇവിടെ ക്ലിക്ക് ചെയ്യുക ഒരേക്കർ തൊണ്ണൂറ് സെൻറ് സ്ഥലത്തിൽ ആണ് ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ഒരു ചെറിയ കളിസ്ഥലവും അതിനു ചുറ്റുമായി വിവിധ കെട്ിടങ്ങളും സ്ഥിതിചെയ്യുന്നു. സ്കൂളിലെ കെട്ടിടങ്ങൾക്ക് കേരളത്തിലെ വിവിധ നദികളുടെ പേര് നൽകിയിട്ടുണ്ട്. രണ്ടായിരത്തോളം വിദ്യാർത്ഥികൾ പ്രീപ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഇവിടെ പഠിക്കുന്നുണ്ട്. മൂന്ന് കമ്പ്യൂട്ടർ ലാബുകൾ സയൻസ് ലാബ് ഫിസിക്സ് ലാബ് കെമിസ്ട്രി ലാബ് രണ്ട് കിണർ പൊതു ജലവിതരണ സംവിധാനം ഇവ സ്കൂളിൽ ഉണ്ട് . ക്വിസ് പി ഫണ്ടിൽ നിന്നും അനുവദിച്ച മൂന്ന് കോടി രൂപ പുതിയകെട്ടിടത്തിൻറെ പണി പുരോഗമിച്ച് വരുന്നുണ്ട് .

പമ്പ ബ്ലോക്ക്.

പമ്പ ബ്ലോക്ക്

സ്കൂളിലെ പ്രധാന കെട്ടിടത്തെ 'പമ്പ'എന്നു നാമകരണം ചെയ്തിരിക്കുന്നു. സ്കൂൾ സാരഥിയായ പ്രഥമ അദ്ധ്യാപികയുടെ ഇരിപ്പിടവും സ്കൂൾ ഓഫീസും ഈ കെട്ടിടത്തിൽ ആണ് പ്രവർത്തിക്കുന്നത്. കുട്ടികളുടെ ഉച്ചഭക്ഷണത്തിനു വേണ്ട ഭക്ഷ്യ വിഭവങ്ങൾ ശേഖരിച്ചു വച്ചിരിക്കുന്ന റൂമും ഈ കെട്ടിടത്തിൽ തന്നെയാണ്. സ്കൂളിന്റെ മുഖ്യ ആകർഷണവും ഈ കെട്ടിടം തന്നെ ആണ്എട്ട്,ഒൻപത്,പത്ത് ക്ലാസുകളുൾപ്പെടുന്ന പതിനാല് റൂമുകളും കൂടാതെ എച്ച്.എസ‍് ഓഫീസ് റൂം, ലൈബ്രറി, എച്ച്.എസ‍് സയൻസ് ലാബ്, എച്ച്.എസ് സ്റ്റാഫ്റൂം, ര​ണ്ടു കമ്പ്യൂട്ടർ ലാബുകൾ, ഐ.ഇ.ഡി ക്ലാസ്റൂം, സ്മാർട്ട് ക്ലാസ്റൂം, ഹെൽത്ത്റൂം എന്നിവ ഈ ബ്ലോക്കിൽ ഉൾപ്പെട്ടിരിക്കുന്നു. ആകെ ഇരുപത്തിരണ്ട് മുറികൾ ഈ കെട്ടിടത്തിലുണ്ട്. യു ആകൃതിയിലുള്ള ഇരുനില കെട്ടിടമാണിത്. ഇതിനു മുന്നിലായുള്ള ഇൻറർ ലോക്കുചെയ്ത അസംബ്ലി ഗ്രൗണ്ട് തണൽ മരങ്ങളാൽ നിറ‍ഞ്ഞതാണ്.


യമുന ബ്ലോക്ക്

യമുന ബ്ലോക്ക്

പമ്പയുടെ തൊട്ടു പിറകിലായി സ്ഥിതി ചെയ്യുന്ന യമുനയുടെ മുകൾ നിലയിൽ 4ക്ലാസ്സ്‌ മുറികളും, താഴെത്തെ നിലയിൽ 1 ക്ലാസ്സ്‌ മുറിയും എച്ച്.എസ്.എസ് ന്റെ രണ്ടു ലാബുകളുമാണ് ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്. ആകെ എട്ട് റൂമൂകൾ ഈ കെട്ടിടത്തിലുണ്ട്. ഡോ.എ നീലലോഹിതദാസ് എം.എൽ.എ യുടെ പ്രത്യേകവികസന ഫണ്ട് ഉപയോഗിച്ച് 2003-2004 അധ്യാന വർഷത്തിലാണ് ഈ കെട്ടിടം നിർമിച്ചത്.


കാവേരി ബ്ലോക്ക്

കാവേരി ബ്ലോക്ക്

സ്ക്കൂൾ ഗേറ്റിനു നേരെയുളള ഓടുപാകിയ മേൽക്കൂരയുള്ള കെട്ടിടമാണ് ' കാവേരി. പഴയ കാല ഓഫീസ് കെട്ടിടമായിരുന്നു. ഈ കെട്ടിടം ഈ വർഷം ഉപയോഗയോഗ്യം അല്ലാത്ത കാരണത്താൽ ഒഴിച്ച് ഇട്ടിരിക്കുന്നു ക്ലാസ്സ്‌ മുറികൾ ഒന്നും ഇവിടെ പ്രവർത്തിക്കുന്നില്ലസ്ക്കൂൾ സൊസൈറ്റി, പുരുഷ അധ്യാപക സ്റ്റാഫ് റൂം, സ്പോട്സ് റൂം, അസാപ് ഓഫീസ് എന്നിവ ഇവിടെയാണുണ്ടായിരുന്നത്. ഇത് വളരെ പഴക്കം ചെന്ന കെട്ടിടമാണ്. കെട്ടിടത്തിനു ചുറ്റുമുളള മുറ്റം ഭംഗിയായി ഇൻറർലോക്ക് ചെയ്തിട്ടുണ്ട്.



പെരിയാർ ബ്ലോക്ക്

പെരിയാർ ബ്ലോക്ക്

പെരിയാർ ബ്ലോക്കിൽ മൾട്ടിമീഡിയ റൂം,പ്രീ പ്രൈമറി ക്ലാസ്റൂമുകൾ, ഏഴാം ക്ലാസ്[വിവിധ ഡിവിഷനുകൾ], ജ‍ൂനിയർ സയൻസ് ലാബ്, യു.പി സ്റ്റാഫ്റൂം, ബോട്ടണി-സുവോളജി ലാബ് എന്നിവ ഉൾപ്പെട്ടിരിക്കുന്നു.ആകെ പത്ത് റൂമുകൾ ഈ കെട്ടിടത്തിലുണ്ട്.സർവശിക്ഷ അഭിയാൻ ഫണ്ട് വിനിയോഗം ഉപയോഗിച്ച് 2006-2007 അധ്യായന വർഷത്തിലാണ് ഈ കെട്ടിടം നിർമിച്ചത്.സ്കൂൾ ഗ്രൗണ്ടിന‍ു അട‍ുത്തായിട്ടാണ് പെരിയാർ ബ്ലോക്ക് സ്ഥിതിചെയ്യുന്നത്.



നിള ബ്ലോക്ക്

നിള ബ്ലോക്ക്

സ്കൂളിലെ മറ്റൊരു പ്രധാന കെട്ടിടമാണ് നീള. ഈ ഇരുനില കെട്ടിടത്തിലാണ് ഹയർസെക്കൻഡറി ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്. സ്ക്കൂൾ ഗേറ്റിലൂടെ പ്രവേശിക്കുമ്പോൾ തെക്കുഭാഗത്തായി കാണുന്ന ഇരുനില കെട്ടിടമാണ് 'നിള '. ഹയർ സെക്കന്ററി ഓഫീസ്, സ്റ്റാഫ് റൂം 2 ക്ലാസ് മുറികൾ ഇവ താഴത്തെ നിലയിലും 2 ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ് മുറിയും മുകളിലെ നിലയിലുമുണ്ട്

ഗംഗ ബ്ലോക്ക്

എൽ പി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടമാണിത്. സ്ക്കൂളിന്റെ തെക്കു കിഴക്കേ മൂലയിൽ ഗ്രൗണ്ടിന് കിഴക്കഭാഗത്തായുള്ള ഇരുനില കെട്ടിടമാണ് 'ഗംഗ' .താഴത്തെ നിലയിൽ ഒന്നു മുതൽ മൂന്നു വരെയു ള്ള ക്ലാസുകളും മുകളിത്തെനിലയിൽ നാലാം ക്ലാസുകളും ഹയർ സെക്കന്ററി കമ്പ്യൂട്ടർ ലാബും അസാപ്പ് റൂമും ഇതിൽ പ്രവർത്തിക്കുന്നു.

രുചി ബ്ലോക്ക്

സ്ക്കൂൾ പാചകപ്പുരയും ഊട്ടുപുരയും അടങ്ങിയതാണ് രുചി ബ്ലോക്ക്. സ്ക്കൂളിന്റെ വടക്ക് കിഴക്കേ അറ്റത്തായാണ് ഈ കെട്ടിടം.



കമ്പ്യൂട്ടർ ലാബ്

സ്കൂളിലെ മൂന്നു കമ്പ്യൂട്ടർ ലാബുകളിൽ രണ്ടു കമ്പ്യൂട്ടർ ലാബും'പമ്പ' ബ്ലോക്കിലാണ്.ഹയർ‍ സെക്കന്ററി കമ്പ്യൂട്ടർ ലാബ് 'ഗംഗ' ബ്ലോക്കിലാണ് .

സയൻസ് ലാബ്

എച്ച്.എസ‍് സയൻസ് (ഫിസിക്സ് &കെമിസ്ട്രി ) ലാബ് 'പമ്പ' ബ്ലോക്കിൽ സ്ഥിതി ചെയ്യുന്നു.

എച്ച്.എസ് ബയോളജി ലാബ്, ഹയർ‍ സെക്കന്ററി കെമിസ്ട്രി ലാബ് എന്നിവ 'യമുന'ബ്ലോക്കിലാണ്

ബയോളജി ലാബിലെ പ്രവർത്തനം(ക​ണ്ണ്)

ജ‍ൂനിയർ സയൻസ് ലാബ്, ബോട്ടണി-സുവോളജി ലാബ് എന്നിവ പെരിയാർ ബ്ലോക്കിലും സ്ഥിതി ചെയ്യുന്നു

ജലവിതരണം

പൊതു ടാപ്പ‍ുകൾ

സ്കൂളിലാകെ ആറു സ്ഥലങ്ങളിലായി പൊതുടാപ്പുകളുണ്ട്.പ്രീ പ്രൈമറി ക്ലാസുകൾക്കായി പെരിയാർ ബ്ലോക്കിലും ലോവർ പ്രൈമറി ക്ലാസുകൾക്കായി ഗംഗ ബ്ലോക്കിലും,അപ്പർ പ്രൈമറി ക്ലാസുകൾക്കായികബനിബ്ലാക്കിനു പുറകിലായും,ഹൈസ്കൂൾ ക്ലാസ്സുകൾക്കായിയമുനബ്ലോക്കിനു പുറകിലായും ഹയർസെക്കന്ററി ക്ലാസ്സുകൾക്കായി നിള ബ്ലോക്കിലും ടാപ്പുകളുണ്ട്.ഇതു കൂടാതെ ഗ്രൗണ്ടിൽ രുചി ബ്ലോക്കിനടുത്തായി പൊതുടാപ്പുകളുണ്ട്

മഴവെള്ള സംഭരണി

സ്കൂളിൽ ഒരു മഴവെള്ളസംഭരണി ഉണ്ട്.ഹയർസെക്കന്ററി ബ്ലോക്കായ'നിള'യ്ക്കടുത്തായിയാണ് ഈ മഴവെള്ളസംഭരണി.

മഴക്കുഴി

സ്കൂളിൽ ഒരു മഴക്കുഴി ഉണ്ട്.യമുന ബ്ലോക്കിനടുത്തായാണ് ഈ മഴക്കുഴി.

സ്കൂൾ ബസ്
സ്കൂൾ ബസ്

സ്ക്കൂൾ ബസ്സ്

                                                  തികഞ്ഞ  അച്ചടക്കവും ചിട്ടയായ  അധ്യാപനവും  മികവിൽ  നിന്നും  മികവിലേക്ക്  കുതിച്ചുയരാൻ  ഈ  മാതൃകാവിദ്യാലയത്തെ  കുറച്ചൊന്നുമല്ല സഹായിക്കുന്നത്.  ഈ  വിദ്യാലയത്തിലെ  ഓരോ ജിവനക്കാരന്റെയും  വിയർപ്പുതുള്ളികൾ  ഏറ്റുവാങ്ങി  അനുദിനം  വിജയസോപാനത്തിലേറുകയാണ്  ഈ  സരസ്വതീക്ഷേത്രം.  ഓരോ  വർഷവും  കൂടുകമാത്രമല്ല  വിജയശതമാനവും.   ആ പരിപുർണതയിലെത്തിച്ച് അധികാരികളുടെ  ആദരവും  ഏറ്റുവാങ്ങിയ  ഈ  വിദ്യലയമുത്തശ്ശി  ഗതാഗത  മേഖലയിലും  ഏറെ  പുരോഗതി  കൈവരിച്ച്     കഴിഞ്ഞു.
                                                      കഴിഞ്ഞ അക്കാദമിക  വർഷത്തിൽ  വെറും3 ബസ്സുകൾ  ഓടിയസ്ഥാനത്ത്  ഇന്ന്  5ബസ്സുകൾ  സർവീസ്  നടത്തുന്നു.  സ്കൂൾ  PTAയുടെ  നിരന്തരം  പരിശ്രമത്തിന്റെ  ഫലമായി  കോവളം M L A  ആയ  വിൻസെന്റ്  അവർകളുടെ  സാമ്പത്തിക  സഹായത്തോടെ  ഒരു  ചെറുവാഹനം  കൂടി  സ്വന്തമാക്കാൻ  നമുക്ക്  കഴിഞ്ഞു. സാധാരണക്കാരിൽ  സാധാരണക്കാരുടെ  മക്കൾ  പഠിക്കുന്ന  ഈ 
വിദ്യാലയത്തിലെ  നല്ല  ഒരു  ശതമാനം  കുട്ടികൾസ്കളിലെത്താൻ  ആശ്രയിക്കുന്നത്  ഈ  വാഹനങ്ങളെ  തന്നെയാണ്.
                                                        ഏകദേശം  450കുട്ടികൾ  ദിവസവും  ഈ  വാഹനങ്ങളിലാണ്  സ്കൂളിൽ  എത്തുന്നത്.  സ്കൂളിന്റെ  3ബസ്സുകളും 2പ്രൈവറ്റ്  വാനുകളുമാണ്  ഇപ്പോൾ  സർവിസ്  നടത്തുന്നത്.  5വാഹനങ്ങളും  രാവിലെയും  വൈകുന്നേരവും  രണ്ട്  ട്രിപ്പ്  വീതം  ഓടി കുട്ടികളെ  സമയത്തിനു്  സ്കൂളിലും  വീട്ടിലും  എത്തിക്കുന്നു.  എല്ലാ   ബസ്സിലും  ഡ്രൈവറെ  കൂടാതെ  ഒരു  സഹായിയെയും  നിയമിച്ചിടുണ്ട്.
 കുട്ടികളെ  സുരക്ഷിതരായി  കൊണ്ട്  വരാനും  റോഡ്  ക്രോസ്  ചെയ്യിച്ച്  വിടാനും  അവരുടെ  സാനിധ്യവും  ഏറെ  സഹായകരമാണ്.
                                                                 വലിയ  വാഹനങ്ങൾ  കടന്നു  ചെല്ലാൻ  പ്രയാസമായ  സ്ഥലങ്ങളിലെല്ലാം  ചെറിയ  വാഹനം  സർവീസ്  നടത്തുന്നു. കുട്ടികളെ  ചിട്ടയായി  സ്കൂളിൽ  നിന്നും  വാഹനങ്ങളിലേയ്ക്ക്  കടത്തിവിടാൻ  എല്ലാ  ദിവസവും  അധ്യപകനിരതന്നെയുണ്ട് . അവസാനത്തെ കുട്ടിയും  സ്കൂൾ  പരിസരത്ത്  നിന്നും  പോയതിന്  ശേഷം  മാത്രമേ  അധ്യാപകർ  പോകാറുള്ളു.  അങ്ങനെ  അധ്യാപകരുടേയും  ബസ്സ് ജീവനക്കാരുടെയും  അധികാരികളുടേയും  കരുതലിൽ  വളരെ  ഭംഗിയായി  സ്കൂൾ  വാഹനങ്ങൾ  ഓടിക്കുവാൻ  കഴിയുന്നു.
                                                            കുട്ടികളിൽ  നിന്നും  പിരിച്ചെടുക്കുന്ന   ചെറിയ  തുക  കൂടാതെ  അധ്യാപകർ   നൽകുന്ന  സംഭാവനകൾ  കൂടി  ഉള്ളതുകൊണ്ട്  വാഹനങ്ങൾ  മുങ്ങാതെ  ഓടിക്കുവാൻ  സാധിക്കുന്നുണ്ട്.  ഇനിയും  2ബസ്സുകൾ   കൂടി   കിട്ടിയാലേ  നമ്മുടെ   വർദ്ധിച്ച്  വരുന്ന  കുട്ടികളെ  സമയത്ത്  വീട്ടിലെത്തിക്കാൻ  സാധിക്കുകയുള്ളൂ.  എന്തായാലും  അതും  വേണ്ടപ്പെട്ടവർ  നൽകും  എന്ന  പ്രത്യാശയോടെ.
                                                                                           
                                                                     കൺവിനർ
                                                                         ഷീല കെ
                                                                           എച്ച് എസ് എ

ആമുഖം

ബസ് 1

യാത്രയുടെ രൂപവും ഭാഗവും താളവും മാറി. കാൽനടയിലാരംഭിച്ച മാനവ യാത്ര ആകാശ പേടകത്തിൽ എത്തി നിൽക്കുന്നു. ഇന്ന് ഭൂമി വാങ്ങിയാലും വീട് വച്ചാലും എന്തിന് കുട്ടികളെ സ്ക്കൂളിലാക്കുന്ന വേളയിൽ പോലും ആദ്യം ആലോചിക്കുന്നത് യാത്രാ സൗകര്യത്തെക്കുറിച്ച് തന്നെ ആയിരിക്കും. കുട്ടികളുടെ സുരക്ഷ എന്തിനെക്കാളും പ്രാധാന്യമ൪ഹിക്കുന്ന കാലത്ത് വഴിയിൽ പതിയിരിക്കുന്ന അപകടങ്ങളിൽ നിന്ന് കുട്ടികളെ രക്ഷിക്കാ൯ രക്ഷക൪ത്താക്കൾ ആശ്രയിക്കുന്നത് സ്ക്കൂൾ വാഹനങ്ങൾ തന്നെയാണ്.

ചരിത്രം

അച്ചടക്കത്തിലും അക്കാദമിക മികവിലും നെയ്യാറ്റി൯കര വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിനെ അലട്ടിയ ഏറ്റവും വലിയ പ്രശ്നം ഒരു സ്ക്കൂൾ ബസ്സ് ഇല്ല എന്നതായിരുന്നു. പല വിധ പ്രതിവിധികൾ ആലോചിച്ച് ഒടുവിൽ സ്ക്കൂൾ ജീവനക്കാരുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ സഹായത്താൽ ഒരു സ്ക്കൂൾ ബസ്സ് വില കൊടുത്തു വാങ്ങി. പല ഭാഗത്തു നിന്നും ഉണ്ടായ എതി൪പ്പുകളെ അവഗണിച്ച് നടത്തിയ ആ സംരംഭം സാമ്പത്തിക ബാധ്യത മൂലം നഷ്ടത്തലാവുകയും ആ ബസ്സ് വില്ക്കേണ്ടി വരികയും ചെയ്തു.

ബസ് 2

കൂടുതൽ ബസുകൾ

എന്നാൽ തൊട്ടടുത്ത വ൪ഷം കുട്ടികളുടെ വരവിൽ എണ്ണം വ൪ദ്ധിച്ചപ്പോൾ വീണ്ടും നമ്മൾ സ്ക്കൂൾ ബസ്സിനെക്കുറിച്ച് ആലോചിച്ചു. എല്ലാവരുടെയും ശ്രമ ഫലമായി അന്നത്തെ എം. പി. ആയിരുന്ന ശ്രീമാ൯ ശശി തരൂ൪ അവ൪കൾ ആദ്യമായി ഒരു സ്ക്കൂൾ ബസ്സ് നമ്മുടെ സ്ക്കൂളിന് നല്കുകയുണ്ടായി.

2016 –ൽ വീണ്ടും കുട്ടികളുടെ എണ്ണം വ൪ദ്ധിച്ചപ്പോൾ ഒരു വാഹനം മതിയാകാത്ത സാഹചര്യം വന്നു. വീണ്ടും അധികാരികളെ സമീപിച്ചു. ആവശ്യങ്ങൾ നിരന്തരം ഉന്നയിച്ചതിന്റെ ഫലമായി എം. പി. ആയി ശ്രീ റിച്ചാ൪ഡ് ഹേ അവ൪കൾ രണ്ടാമതായി ഒരു സ്ക്കൂൾ ബസ്സും അനുവദിച്ചു തന്നു.

2017-ൽ കുട്ടികളുടെ എണ്ണം വീണ്ടും കൂടി. കുട്ടികളെ എത്തിക്കാ൯ രണ്ടു ബസ്സ് മതിയാകാതെ വന്നു. ഒരു സ്വകാര്യ വണ്ടിയും കൂടി ഓടിച്ചാണ് ഇപ്പോൾ ഇതിനൊരു പരിഹാരം കാണുന്നത്. സ്ക്കൂൾ ബസ്സിൽ വരാ൯ താല്പര്യം കാണിച്ച എല്ലാ കുട്ടികളെയും കൊണ്ടു വരാ൯ സാധിക്കാത്തതു കൊണ്ട് വീണ്ടും കോവളം എം. എൽ. എ ആയ ശ്രീ വി൯സന്റ് അവ൪കളെ കണ്ട് ആവശ്യമുണ൪ത്തിച്ചതിന്റെ ഫലമായി ഒരു ചെറിയ വാഹനം കൂടി എം. എൽ. എ ഏ൪പ്പാടാക്കി.

പ്രതീക്ഷ

പക്ഷേ നമ്മുടെ പ്രശ്നം ഇത് കൊണ്ടൊന്നും തീരുന്നില്ല. രണ്ട് സ്ക്കൂൾ ബസ്സ്, ഒരു സ്വകാര്യ വണ്ടി, നാലോ അഞ്ചോ ഓട്ടോകൾ ഇങ്ങനെയാണ് ഇപ്പോഴും കുട്ടികൾ എത്തുന്നത്. സ്വകാര്യ വണ്ടികളിലും ഓട്ടോകളിലുമായി വരുന്ന മുഴുവ൯ കുട്ടികളെയും ഞങ്ങൾക്ക് സ്ക്കൂളിന്റെ സ്വന്തം വണ്ടിയിൽ കൊണ്ടുവരണം. അതിനായി ഉള്ള ശ്രമം തുടരുന്നു. ഈ വിദ്യാലയം അങ്ങനെ അടിവച്ചടിവച്ച് മുന്നോട്ട് നീങ്ങുന്നത് ഇവിടത്തെ കൂട്ടായ്മയാണ്. പ്രീ. കെ. ജി. മുതൽ ഹയ൪ സെക്കന്ററി വരെ ഒരേ മനസ്സോടെ എല്ലാ വിജയങ്ങൾക്ക് പിന്നിലും ഉണ്ട്. ആ കൂട്ടായ്മയിൽ ഇനി ഒരു വലിയ ബസ്സിനായുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും. ഞങ്ങളുടെ ശ്രമം ഫലപ്രാപ്തിയിലെത്തും എന്ന ശുഭ പ്രതീക്ഷയോടെ..........