(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എലിയും പൂച്ചയും
എലിയും പൂച്ചയും
എലിയുടെ പിറകെ ചീറിക്കൊണ്ടൊരു
വിരുതൻ പൂച്ച കുതിക്കുന്നു
വിരുതൻ പൂച്ചയെ വിരട്ടാനായി
കരിമൻ പട്ടി കുരക്കുന്നു
ബഹളം കേട്ട് സഹിക്കാതമ്മ
കമ്പും കൊണ്ട് വിറക്കുന്നു
ചറ പറ മൂന്നും വിരണ്ടു ചാടി
ചായ്പ്പിൽ കയറി ഒളിക്കുന്നു