പി.എം.എസ്.എ.പി.ടി.എസ്.വി.എച്ച്.എസ്.എസ്. കൈക്കൊട്ട്കടവ്‍
ദൃശ്യരൂപം
ഏഴ് പതിറ്റാണ്ടോളം അറിവിന്റെയും സംസ്കാരത്തിന്റെയും പ്രതിരൂപമായി ഒട്ടേറെ തലമുറകളുടെ മനസ്സില്‍ മായാത്ത മുദ്ര പതിപ്പിച്ച മഹാവിദ്യാലയമാണ് പി എം എസ് എ പി ടി എസ് വി എച്ച് എസ് എസ് കൈകോട്ടുകടവ്. 1936 ല്‍ പ്രാഥമിക വിദ്യാലയമായി ആരംഭിക്കുകയും വളര്‍ച്ചയുടെ നാള്‍വഴികളിലൂടെ ഒരു ഗ്രാമത്തിന്റെ ചൈതന്യമായി മാറുകയും ചെയ്ത ഈ സ്കൂളില്‍ ഇന്ന് ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലായി കുട്ടികള്‍ പഠിക്കുന്നു. വിദ്യാര്‍ഥികളുടെ സമഗ്രവികസനത്തിനുതകുന്ന മികച്ച ഭൗതിക സാഹചര്യങ്ങളാണ് ഇവിടെ ഉള്ളത്. അക്കാദമിക രംഗത്തും കലാകായിക രംഗത്തും കൈക്കോട്ടുകടവിലെ കുട്ടികള്‍ തങ്ങളുടെ പ്രതിഭ കൊണ്ട് പൊന്ന് ചാര്‍ത്തിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ പഞ്ചായത്തിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.