ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/ഇംഗ്ലീഷ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
വീണ്ടും സംസ്ഥാനതലത്തിലേയ്ക്

ഇംഗ്ലീഷ് ക്ലബ്ബ്

കൊല്ലം ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ മികച്ചപ്രവർത്തനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് ഈ സ്ക്കൂളിലുള്ളത്.കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് റോൾപ്ലേ മത്സരത്തിൽ സംസ്ഥാനതല മത്സരത്തിൽ തുടർച്ചയായി പങ്കെടുക്കുന്ന ടീം ഈ സ്ക്കൂളിലുള്ളതാണ് എന്നത് ഇതിനു തെളിവാണ്.2015-16 വർഷത്തിൽ സംസ്ഥനതലത്തിൽ ഒന്നാം സ്ഥാനത്തോടെ ദേശീയതലത്തിൽ മത്സരത്തിനു യോഗ്യതനേടുകയുമുണ്ടായി.ആർ ഐ ഇ ബാംഗ്ലൂരിൽനടന്നമത്സരത്തിൽ ടീം മികച്ച പ്രകടനം കാഴ്ചവച്ചത് സ്ക്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ കിരീടത്തിലെ പൊൻതൂവലാണ്.2017-18 വർഷത്തെ റോൾ പ്ലേ മത്സരത്തിലും സ്ക്കൂൾ ടീം ഒന്നാം സ്ഥാനത്തോടെ സംസ്ഥനതലമത്സരത്തിൽ പങ്കെടുത്തു.കൊല്ലം ജില്ലയിൽനിന്നും എസ് സി ഇ ആർ ടി നടത്തുന്ന മത്സരത്തിൽ സംസ്ഥാനതലത്തിൽ നിരവധിതവണ പങ്കെടുക്കാൻ ഈ സ്ക്കീളിന് കഴിഞ്ഞിട്ടുണ്ട്.

GOTEC ഗ്ലോബൽ ഓപ്പർച്ച്യൂണിറ്റി ത്രൂ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ

2010 -20 അധ്യായന വർഷത്തിൽ പൊതു വിദ്യാഭ്യസ വകുപ്പും കൊല്ലം ജില്ലാ ഇംഗ്ലീഷ് പരിശീലന കേന്ദ്രവും ചേർന്ന് കുട്ടികളിലെ ഭാഷാ നൈപുണ്യം വികസിപ്പിയ്ക്കാനായി ആവിഷ്കരിച്ച പദ്ധതിയാണ് ഗ്ലോബൽ ഓപ്പർച്ച്യൂണിറ്റി ത്രൂ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ(GOTEC)കൊല്ലം ജില്ലയിൽ നിന്നും ആറ് വിദ്യാലയങ്ങൾ പൈലറ്റ് പദ്ധതിയ്ക്കായി തെരഞ്ഞെടുക്കപ്പെട്ടതിൽ കടയ്ക്കൽ വൊക്കേഷണൽ ഹയർസെക്കൻ്ററി സ്ക്കൂളും ഉൾപ്പെട്ടിരുന്നു.കൊല്ലം ജില്ലാ ഇംഗ്ലീഷ് പരിശീലന കേന്ദ്രത്തിൽ വച്ചുനടന്ന പരിശീലനത്തിൽ ഇംഗ്ലീഷ് അധ്യാപികമാരായ കൃഷ്ണശ്രീ , ഗീതു എന്നിവർ പങ്കെടുത്തു.

എട്ട് ഒൻപത് ക്ലാസ്സുകളിൽ നിന്നും മത്സര പരീക്ഷയിലൂടെ തെരഞ്ഞടുത്ത 50 കുട്ടികളെ 50 മണിക്കൂർ പരിശീലനത്തിലൂടെ ഇംഗ്ലീഷ് ഭാഷയിൽ സ‍ർവ്വതോന്മുഖ വികസനത്തിലേയ്ക്ക് നയിയ്ക്കാനായി.GOTEC Ambassador മാർ എന്നറിയപ്പെടുന്ന ഇവരെ പങ്കെടുപ്പിച്ചുകൊണ്ട് കൊട്ടാരക്കര ഡയറ്റിൽ വച്ചു നടന്ന ഫിനാലെയിൽ നല്ല പങ്കാളിത്തം നമ്മുയെ യൂണിറ്റിൽ നിന്നും ഉണ്ടായി. ഫിനാലെയുടെ ഭാഗമായി നടന്ന റോൾ പ്ലേ മത്സരത്തിൽ സ്ക്കൂൾ അംബാസിഡർമാർ രണ്ടാം സ്ഥാനത്ത് എത്തുകയുണ്ടായി.

ഗോടെക്ക് അംബാസിഡർമാർ തയ്യാറാക്കീയ കൈയ്യെഴുത്തു മാഗസിൻ EUPHORIC REFLECTIONS ബഹുമാനപ്പെട്ട കൊട്ടാരക്കര എം എൽ എ അഡ്വ. അയിഷാപ്പോറ്റി തദവസരത്തിൽ പ്രകാശനം ചെയ്തു.