ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
വിസ്മയചെപ്പ്
“ശുദ്ധ ഗണിതം യുക്തിപൂർവ്വമായ ആശയങ്ങളുടെ കവിതയാണ് ."
ആൽബർട്ട് ഐൻസ്റ്റീൻ

പ്രകൃതിയുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് ഗണിതശാസ്ത്രം. എന്നാലും നമ്മുടെ കുട്ടികൾക്ക് പൊതുവെ പ്രയാസമേറിയ ഒരു വിഷയമാണ് ഗണിതം. കുട്ടികളിൽ ഗണിത ചിന്തയും താൽപര്യവും വളർത്തുകയും ഗണിതം നമ്മുടെ നിത്യജീവിതവുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കുകയും ആണ് ഗണിത ക്ലബ്ബിന്റെ ഉദ്ദേശ്യം. ഗണിത ക്ലബ്ബുകൾ ,ഗണിതം കളിയും ആവേശകരവും അത്ഭുതം നിറഞ്ഞതും ആണ് എന്ന് കുട്ടികളെ മനസിലാക്കിക്കുകയും ചെയ്യുന്നു.

2020-21 അധ്യയനവർഷം കോവിഡിനെ അതിജീവിച്ച ഈ സമയത്ത് ഗണിതം ഒരു വെല്ലുവിളി തന്നെയായിരുന്നു .എന്നാലും ഓൺലൈനായും ഗണിതത്തെ കുട്ടികളിൽ എത്തിക്കുന്നതിന് ഗണിത അധ്യാപകരായ ലത ടീച്ചർ ,മഞ്ജുഷ ടീച്ചർ ,ശ്രീജ ടീച്ചർ, സുമം ടീച്ചർ എന്നിവരുടെ പങ്ക് വളരെ പ്രശംസനീയമാണ് ഗണിത ക്ലബ്ബ് കൺവീനർ ആയി സുമംടീച്ചർ പ്രവർത്തിച്ചുവരുന്നു.


ഹൈ സ്കൂളിലെ 16 ഡിവിഷനുകളിൽ നിന്നായി ഗണിത ക്ലബ്ബിലേക്ക് 150 കുട്ടികളെയും അതിൽനിന്നും ക്ലബ്ബ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 9 എ യിലെ അജുദേവിനെയും തെരഞ്ഞെടുത്തു.

ഒരു ഗണിതലാബ് എന്നത് ഒരു ക്‌ളാസ്റൂം അല്ലെങ്കിൽ ഗണിത പാഠങ്ങൾ സംവേദനാത്മകവും ആകർഷകവുമായ രീതിയിൽ പഠിപ്പിക്കാനുള്ള നിയുക്ത ഇടമാണ് വിദ്യാർഥികളെ അവരുടെ കഴിവുകൾ പഠിക്കാനും മെച്ചപ്പെടുത്താനും പ്രാപ്തമാക്കുന്ന അതിന് ഉചിതമായ ഉപകരണങ്ങളുടെ ശേഖരണം നടന്നുവരുന്നു ഗണിതശാസ്ത്രപരമായപുസ്തകങ്ങൾ അവിടെ ക്രമീകരിക്കുന്നതിനും ഉള്ള ഒരുക്കങ്ങൾ നടന്നു വരുന്നു.

ഗണിതാശയ അവതരണം

                     ചുറ്റളവും പരപ്പളവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഗണിതാശയ അവതരണത്തിൽ സ്കൂൾ തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ഒമ്പതാം ക്ലാസിലെ ആൻസി ശ്യാം സബ്ജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുകയുണ്ടായി ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു

ഗണിത പൂക്കള മത്സരം

         ഈ വർഷത്തെ ഓണാഘോഷവുമായി ബന്ധപ്പെട്ട് കോവിഡിന്റ പശ്ചാത്തലത്തിൽ ഗണിത പൂക്കള മത്സരം ഓൺലൈനായി സംഘടിപ്പിച്ചു. എല്ലാ ക്ലാസ്സുകളിൽ നിന്നും മികച്ച സൃഷ്ടികൾ ലഭിച്ചു ഇതുപയോഗിച്ച് ഓരോ ക്ലാസും ഓരോ വീഡിയോയും നിർമ്മിച്ചു.

ഗണിതശാസ്ത്ര സെമിനാർ

            നാല് ഗ്രൂപ്പായി തിരിച്ച് നാല് പ്രമുഖ ശാസ്ത്രജ്ഞരെ കുറിച്ചുള്ള ഒരു സെമിനാർ നടത്തി
     1) പൈഥഗോറസ്
     2) കാൾ ഫെഡറിക്   
          ഗോസ്
     3) ശ്രീനിവാസ   
          രാമാനുജൻ
     4) യൂക്ലിഡ്
ഈ ഗണിതശാസ്ത്രജ്ഞരുടെ സംഭാവനകളെ കുറിച്ച് ചർച്ച ചെയ്തു.

ഗണിത കവിത രചന :

               കുട്ടികളിൽ ഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിന് ഗണിതവുമായി ബന്ധപ്പെട്ട ഓരോ ആശയങ്ങൾ നൽകുകയും അതിനെ കവിതാരൂപത്തിൽ ആക്കി മാറ്റാൻ ഓരോ പ്രവർത്തനം നൽകുകയുണ്ടായി. അതിൽ മികച്ച ഒരു കവിത 9 F ലെ  നന്ദന ടി എ തയ്യാറാക്കി

അപ്പർ പ്രൈമറി വിഭാഗം&

 മുൻവർഷങ്ങളിലെ വിജയങ്ങൾ നേടിതന്ന ആത്മവിശ്വാസത്തോടെ കൂടുതൽ മികവിലേക്ക്  മുന്നേറാനുള്ള തയ്യാറെടുപ്പിനായി ഗവൺമെന്റ് മോഡൽ എച്ച്എസ്എസ് വെങ്ങാനൂർ 2021 - 22 വർഷത്തെ ഗണിതക്ലബ് രൂപീകരണം സീനിയർ അസിസ്റ്റന്റ് സുരേഷ്കുമാർ സാറിൻ്റെ നേതൃത്വത്തിൽ  ജൂൺ അഞ്ചാം തീയതി നടന്നു  .ഉദ്ഘാടനം ഓൺലൈനായി പി ടി എ പ്രസിഡന്റ് ശ്രീ പ്രവീൺ നിർവഹിച്ചു .
    കുട്ടികൾക്കായി നടത്തിയ ജാമിതീയ ചാർട്ട് നിർമ്മാണത്തിൽ മികച്ച പ്രകടനമാണ് അവർ കാഴ്ചവച്ചത്. ഇതിലെ ചില ചാർട്ടുകൾ ആണ് ഇവ.