പി.എം.എം.യു.പി.എസ് താളിപ്പാടം/നാവിൽ തുമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
15:15, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48471 (സംവാദം | സംഭാവനകൾ) (നാവിൽ തുമ്പത്ത് (ഷോർട്ട് ഫിലിം))
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാവിൽ തുമ്പത്ത് (ഷോർട്ട് ഫിലിം)

സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നാവിൻ തുമ്പത്ത് എന്ന ഒരു ടെലിഫിലിം നിർമ്മിക്കുകയുണ്ടായി. അദ്ധ്യാപകർ പിടിഎ ഭാരവാഹികൾ സ്കൂളിലെ വിദ്യാർത്ഥികൾ എന്നിവരാണ് ഇതിലെ അഭിനേതാക്കൾ.

മുസ്തഫ മൂത്തേടം കഥയെഴുതി , ബാപ്പു ചോളമുണ്ട തിരക്കഥയെഴുതിയ ഈ ഷോർട്ട് ഫിലിം ഇതുവരെ യൂട്യൂബിൽ എണ്ണായിരത്തിലധികം ആളുകൾ  കണ്ടു കഴിഞ്ഞു.  ഓരോ കുട്ടികളുടെയും വീട്ടിലെ പഠനാന്തരീക്ഷം ആ കുട്ടിയുടെ ഭാവിയെ എങ്ങനെ ബാധിക്കുന്നു എന്ന് കൃത്യമായി ബോധ്യപ്പെടുത്തുന്ന ഈ ഫിലിം നിർമ്മിച്ചത് മാനേജ്മെന്റ്, സ്റ്റാഫ് & പിടിഎ ആണ്. സ്കൂളിലെ അധ്യാപകൻ ശ്രീ.സഫീർ സംവിധാനം ചെയ്ത ഫിലിം മുഴുവൻ രക്ഷിതാക്കൾക്കും കുട്ടികൾക്കും കാണുവാനുള്ള പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തി.

അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും  അഭിനയിച്ച ഈ ഫിലിം  പ്രദേശത്ത്  വലിയ തരംഗം തന്നെ സൃഷ്ടിച്ചു.