എം. റ്റി. എൽ. പി. എസ്സ്. കുറുങ്ങഴഭാഗം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം. റ്റി. എൽ. പി. എസ്സ്. കുറുങ്ങഴഭാഗം | |
---|---|
വിലാസം | |
കുറുങ്ങഴ കുറുങ്ങഴ പി.ഒ. , 689548 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 10 - 03 - 1922 |
വിവരങ്ങൾ | |
ഇമെയിൽ | .mtlpkurungazha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37318 (സമേതം) |
യുഡൈസ് കോഡ് | 32120600523 |
വിക്കിഡാറ്റ | Q87593704 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോയിപ്രം പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 6 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 17 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മറിയാമ്മ ചാക്കോ |
പി.ടി.എ. പ്രസിഡണ്ട് | ദിവ്യ .ബി |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി. എ.റ്റി |
അവസാനം തിരുത്തിയത് | |
24-01-2022 | 37318 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താല്ലൂക്കിൽ കോയിപ്രം വില്ലേജിൽ മൂന്നാം വാർഡിൽ പുല്ലാട് വെണ്ണിക്കുളം റോഡിൽ പുല്ലാട് ജംഗ്ഷനിൽ നിന്നും 1 കിലോമീറ്റർ വടക്ക് അക്ഷരലോകത്തിന്റെ തിരിനാളമായി കുറുങ്ങഴഭാഗം എം.റ്റി.എൽ.പി സ്കൂൾ നിലക്കൊള്ളുന്നു.പ്രഗത്ഭരായ അനേകം വ്യക്തികളെ വാർത്തെടുത്ത സ്ഥാപനമാണിത്.1922-ൽ ഈ സ്കൂൾ സ്ഥാപിതമായി. പുല്ലാട് സെഹിയോൻ മാർത്തോമ്മാ ഇടവകയുടെ കീഴിൽ, ആറങ്ങാട്ട് ശ്രീ . ഫിലിപ്പോസ് തോമസിൽ നിന്ന് വാങ്ങിയ സ്ഥലത്ത് ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നു.ഇപ്പോൾ മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു.
എം.റ്റി.എൽ.പി സ്കൂൾ കുറുങ്ങഴ ഭാഗം ചരിത്രത്താളുകളിലൂടെ.... പുല്ലാട് സെഹിയോൻ ഇടവകയിൽപ്പെട്ട കുറുങ്ങഴഭാഗം പ്രാർത്ഥനയോഗത്തിന്റെ ശ്രമഫലമായി റവ. എ.വി.മത്തായി കശ്ശീശായുടെ നേതൃത്വത്തിൽ പ്രാർത്ഥനയ്ക്കും സണ്ടേസ്കൂളിനുമായി ഒരു കെട്ടിടം സ്ഥാപിച്ചു തുടർന്ന് സമീപ പ്രദേശങ്ങളിലെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ സൗകര്യത്തിനു വേണ്ടി ഇത് ഒരു പ്രൈമറി സ്കൂളായി നടത്തുന്നതിനു വേണ്ട നടപടി സ്വീകരിച്ചു.ഈ ശ്രമത്തിൽ പരേതന്മാരായ ആറങ്ങാട് ശ്രീ. എ.വി.മത്തായി, കുറുങ്ങഴ ശ്രീ ഫിലിപ്പോസ് യോഹന്നാൻ ,മുത്തേടത്ത് ശ്രീ. ഔസേപ്പ് ഈശോ, പാലത്താനത്ത് ശ്രീ.ചെറിയാൻ കുഞ്ഞൂഞ്ഞ്, ചാലുങ്കൽ ശ്രീ.സി.എൻ.ജോൺ മുതലായവരാണ് വികാരിയോടൊപ്പം പരിശ്രമം നടത്തിയിരുന്നത് .
1098 ഇടവം 7 (1922) ഒന്നാം ക്ലാസോടു കൂടി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.തുടർന്ന് 2,3,4,5 എന്നീ ക്ലാസുകളും ആരംഭിച്ചു.
സ്കൂളിനാവശ്യമായ സ്ഥലം ആറങ്ങാട്ട് ശ്രീ.എ.വി.ഫിലിപ്പിൽ നിന്നും വാങ്ങി.സമീപവാസിയായിരുന്ന പരേതനായ വൈദ്യൻ ശ്രീ.എൻ.നാരായണപ്പണിക്കർ ഈ സ്കൂളിൻ്റെ പ്രാരംഭ പ്രവർത്തനം മുതൽ കാര്യമായ സഹായസഹകരണങ്ങളും നേതൃത്വവും നൽകി യിട്ടുണ്.42 വർഷം ശ്രീ .റ്റി.എം ജോൺ ഹെഡ്മാസ്റ്ററായി സ്തുത്യർഹ സേവനം അനുഷ്ഠിച്ചു. ഇദ്ദേഹം ഈ സ്കൂളിൻ്റെ നാനാവിധമായ പുരോഗതിക്കു വേണ്ടി പ്രവർത്തിച്ചിട്ടുണ്. തുടർന്ന് ശ്രീ.റ്റി.ജെ. വർഗീസ്, കെ.കെ.സാറാമ്മ, ശോശാമ്മ, മേരി.പി ജോർജ് ,ശ്രീ.തോമസ്.വി.ഏബ്രഹാം, ശ്രീമതി.കെ.എം.ലീലാമ്മ, ശ്രീമതി. എം .മറിയാമ്മ. ശ്രീമതി. സാറാമ്മരാജൻ ,ശ്രീമതി.റേച്ചൽ മാത്യു, ശ്രീമതി .ഗ്രേസി.എം.എം ,ശ്രീമതി. ശോശാമ്മ സാമുവേൽ എന്നിവർ പ്രഥമ അധ്യാപകരായി ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഓരോരുത്തരും അവരവരുടേതായ പങ്ക് വഹിച്ചിട്ടുണ്ട്.ഇവരോടൊപ്പം ധാരാളം ടീച്ചറന്മാരും ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഇപ്പോൾ ശ്രീമതി. മറിയാമ്മ ചാക്കോ ( റെനി ടീച്ചർ) ഹെഡ്മിസ്ട്രസായി സേവനം അനുഷ്ഠിച്ചു വരുന്നു .സ്കൂളിൻ്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി വേണ്ട പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു എം.റ്റി & ഇ.എ.സ്കൂൾസ് കോർപ്പറേറ്റ് മാനേജുമെൻ്റിൻ്റെ കീഴിൽ ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നു' മാനേജ്മെൻ്റിൽ നിന്നും എല്ലാ സഹായ സഹകരണങ്ങളും ലഭ്യമാകുന്നു. LAC പ്രസിഡൻ്റായി പുല്ലാട് സെഹിയോൻ മാർത്തോമ്മ ഇടവ വികാരി Rev .T P സഖറിയ പ്രവർത്തിച്ചുവരുന്നു.ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു.
== ഭൗതികസൗകര്യങ്ങൾ ==കൈറ്റ് വിക്ടേഴ്സിൽ ജനുവരി 21 മുതൽ ഡിജിറ്റൽ ക്ലാസുകൾക്ക് പുതിയ സമയക്രമം------+--------+-------+------
- പ്ലസ്ടുവിന് എട്ട് ക്ലാസുകൾ.
- കൈറ്റ് വിക്ടേഴ്സ് പ്ലസിൽ അടുത്തദിവസം പുനഃസംപ്രേഷണം.
- പത്താം ക്ലാസ് ഫെബ്രുവരി ആദ്യവും പ്ലസ്ടു അവസാന വാരവും പൂർത്തിയാകും.
- പൊതുപരീക്ഷയ്ക്ക് മുമ്പ് റിവിഷൻ ക്ലാസുകളും ലൈവ് ഫോൺ-ഇൻ-സംശയനിവാരണവും.
- പ്രീ-പ്രൈമറി മുതൽ ഒൻപത് വരെ ക്ലാസുകൾ ഏപ്രിലിലും പ്ലസ്വൺ മെയ് മാസവും പൂർത്തിയാകും.
കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെൽ 2.0 ഡിജിറ്റൽ ക്ലാസുകൾക്ക് ജനുവരി 21 മുതലുള്ള പുതിയ സമയക്രമം കേരള ഇൻഫ്രാസ്ട്രചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) പ്രസിദ്ധീകരിച്ചു. ഓരോ ക്ലാസും കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യുന്നത് അടുത്ത ദിവസം രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസിൽ മറ്റൊരു സമയത്ത് പുനഃസംപ്രേഷണം ചെയ്യും. എല്ലാ ക്ലാസുകളും ഫസ…
Ok tr [3:27 pm, 20/01/2022] Tr നീതു: https://youtu.be/eSxn_DedFZo [3:28 pm, 20/01/2022] Tr നീതു: https://youtu.be/ShR0l3lAdAU [3:30 pm, 20/01/2022] Tr നീതു: https://youtu.be/T6boCzwuZ7Q [3:32 pm, 20/01/2022] Tr നീതു: https://youtu.be/7a6IpNNZxwY ഒന്നു മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിപ്പിക്കുന്ന അധ്യാപകർ 22 ശനി, 29 ശനി ദിവസങ്ങളിൽ സ്കൂളിൽ വരേണ്ടതില്ല. Ok tr To join the meeting on Google Meet, click this link: https://meet.google.com/gbq-wpvu-zck
Or open Meet and enter this code: gbq-wpvu-zck To join the meeting on Google Meet, click this link: https://meet.google.com/mvf-yhzs-pvq
Or open Meet and enter this code: mvf-yhzs-pvq ഭൗതിക സൗകര്യങ്ങൾ
- റോഡിനോട് ചേർന്നുള്ളതും സൗകര്യപ്രദമായി പഠനപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന സ്കൂൾ കെട്ടിടം. ഒന്നു മുതൽ നാല് വരെ ഓരോ ഡിവിഷൻ ക്ലാസ്സുകളും എല്ലാ കുട്ടികൾക്കും സൗകര്യപ്രദമായി ഭക്ഷണം കഴിക്കുന്നതിനു ഊണുമുറിയും അധ്യാപികമാർക്ക് പ്രത്യേകം ഇരിപ്പടവും ക്രമീകരിച്ചിട്ടുണ്ട്. സ്കൂളിൽ പ്രധാനഅധ്യാപികക്ക് പ്രവർത്തനങ്ങൾ ചെയ്യുന്നതിന് ഓഫീസ് റൂം കാര്യക്ഷമതയുള്ളതാണ്. ഓഫീസ് റൂമിനോട് ചേർന്നു sick room ക്രമീകരിച്ചിട്ടുണ്ട്.
- ഉറപ്പുള്ളതായ ചുറ്റുമതിൽ. സ്കൂളിന് രണ്ട് ഗേറ്റുകൾ നിർമിച്ചിട്ടുണ്ട്.
- വിശാലമായ സ്കൂൾ പരിസരം.. കുട്ടികൾക്ക് പ്രകൃതിയുമായി ഇണങ്ങി പഠനപ്രവർത്തനങ്ങൾ ചെയ്യുന്നതിനും, വിനോദത്തിനും കളികളിൽ ഏർപ്പെടുന്നതിനും സ്കൂളിന്റെ പരിസരം മികവുള്ളതാണ്.
- വൃത്തിയുള്ള ടോയ്ലറ്റ് സംവിധാനങ്ങൾ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്ലറ്റ് ഉണ്ട്. ആൺ…
ആമുഖം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കോയിപ്പുറം ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ കുറുങ്ങഴഭാഗം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാർത്തോമാ ലോവർ പ്രൈമറി സ്കൂൾ. ഭൗതിക സൗകര്യങ്ങൾ
- റോഡിനോട് ചേർന്നുള്ളതും സൗകര്യപ്രദമായി പഠനപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന സ്കൂൾ കെട്ടിടം. ഒന്നു മുതൽ നാല് വരെ ഓരോ ഡിവിഷൻ ക്ലാസ്സുകളും എല്ലാ കുട്ടികൾക്കും സൗകര്യപ്രദമായി ഭക്ഷണം കഴിക്കുന്നതിനു ഊണുമുറിയും അധ്യാപികമാർക്ക് പ്രത്യേകം ഇരിപ്പടവും ക്രമീകരിച്ചിട്ടുണ്ട്. സ്കൂളിൽ പ്രധാനഅധ്യാപികക്ക് പ്രവർത്തനങ്ങൾ ചെയ്യുന്നതിന് ഓഫീസ് റൂം കാര്യക്ഷമതയുള്ളതാണ്. ഓഫീസ് റൂമിനോട് ചേർന്നു sick room ക്രമീകരിച്ചിട്ടുണ്ട്.
- ഉറപ്പുള്ളതായ ചുറ്റുമതിൽ. സ്കൂളിന് രണ്ട് ഗേറ്റുകൾ നിർമിച്ചിട്ടുണ്ട്.
- വിശാലമായ സ്കൂൾ പരിസരം.. കുട്ടികൾക്ക് പ്രകൃതിയുമായി ഇണങ്ങി പഠനപ്രവർത്തനങ്ങൾ ചെയ്യുന്നതിനും, വിനോദത്തിനും കളികളിൽ ഏർപ്പെടുന്നതിനും സ്കൂളിന്റെ പരിസരം മികവുള്ളതാണ്.
- വൃത്തിയുള്ള ടോയ്ലറ്റ് സംവിധാനങ്ങൾ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്ലറ്റ് ഉണ്ട്. ആൺകുട്ടികൾക്ക് ഒരു ടോയ്ലറ്റും പെൺകുട്ടികൾക്ക് രണ്ട് ടോയ്ലെറ്റും ക്രമീകരിച്ചിരിക്കുന്നു. അധ്യാപികമാർക്ക് സ്കൂളിനോട് ചേർന്ന് ടോയ്ലറ്റ് ഉണ്ട്.
- കുടിവെള്ള ലഭ്യത.. സ്കൂളിന് സ്വന്തമായി കിണർ ഉണ്ട്.. വേനൽക്കാലത്തും ശുദ്ധജല ലഭ്യത ഇവിടെ ഉറപ്പാണ്. സ്കൂളിൽ മോട്ടോർ കണക്ഷൻ ഇല്ലാ. എന്നിരുന്നാലും ആഴം കുറഞ്ഞ കിണറ്റിൽ നിന്നു ജലലഭ്യത എപ്പോഴുമുണ്ട്. പാചക ആവശ്യങ്ങൾക്കും പച്ചക്കറി തോട്ടത്തിനും ചെടികൾക്കും കുടിവെള്ളത്തിനും എല്ലാം കിണറ്റിലെ വെള്ളം ഉപയോഗപ്പെടുത്തുന്നു.
- സൗകര്യങ്ങളും വൃത്തിയുള്ളതുമായ കിച്ചൺ. കുട്ടികൾക്കു ഉച്ചഭക്ഷണം തയാറാക്കുന്നതിനായി ആവശ്യമായ പാത്രങ്ങളും, ഗ്യാസ് കണക്ഷൻ, എന്നിവ ഉണ്ട്, അടുക്കളയുടെ പാതകവും തറയും ടൈൽ ചെയ്തു വൃത്തിയാക്കിയിട്ടുണ്ട്. അടുക്കളയുടെ വെളിയിൽ പാത്രങ്ങൾ കഴുകുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
- സ്മാർട്ട് ക്ലാസ്സ്റൂം സംവിധാനങ്ങൾ : ലാപ്ടോപ്, പ്രൊജക്ടർ, കമ്പ്യൂട്ടർ ലാബ് എന്നിവ ഉണ്ട്.
- വിശാലമായ ക്ലാസ്സ്മുറികൾ. എല്ലാ ക്ലാസ്സ്മുറികളിലും ക്ലാസ്സ് ലൈബ്രറി ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഒഴിവ് സമയങ്ങൾ വിനിയോഗിക്കുന്നതിനും അറിവ് ശേഖരണത്തിനും ഇത് പ്രയോജനപ്പെടുന്നു. കഥാപുസ്തകങ്ങൾ, കവിതകൾ, പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ, ആത്മകഥകൾ, ജീവചരിത്രകുറിപ്പുകൾ, പഴഞ്ചൊല്ലുകൾ, കടംകഥകൾ, തുടങ്ങി ധാരാളം പുസ്തകങ്ങൾ ക്ലാസ്സ് ലൈബ്രറിയിൽ നിന്ന് ലഭിക്കുന്നുണ്ട്
- പഠന സാമഗ്രികൾ.. കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനുള്ള പഠനോപകരണങ്ങൾ സ്കൂളിൽ ഉണ്ട്. ഉല്ലാസഗണിതം, ഗണിതവിജയം എന്നിവയുടെ പഠന പ്രവർത്തനങ്ങൾ കളികളിലൂടെയും വിനോദത്തിലൂടെയും ചെയ്യുന്നതിന് BRC യിൽ നിന്നും പഠനോപകരണങ്ങൾ ലഭിച്ചിട്ടുണ്ട്. പാഠ ഭാഗങ്ങളുമായി ബന്ധപെട്ടു വരുന്ന പഠനോപകരണങ്ങൾ അധ്യാപകർ തയാറാക്കി കുട്ടികൾക്ക് നൽകുന്നു.
- കുട്ടികളുടെ ചെറിയ പാർക്ക്... കുട്ടികൾക്ക് കളികൾക്കും വിനോദത്തിനുമായി പാർക്ക് ക്രമീകരിച്ചിട്ടുണ്ട്.
- ജൈവവൈവിധ്യ ഉദ്യാനം.. പച്ചക്കറിതോട്ടം.
സ്കൂളിൽ മനോഹരമായ പൂക്കൾ ഉണ്ടാവുന്ന ചെടികൾ നാട്ടുവളർത്തിയിട്ടുണ്ട്.. അധ്യാപകരോടൊപ്പം കുട്ടികളും പൂന്തോട്ടം നാട്ടുവളർത്തുന്നതിൽ വളരെ ഉത്സാഹം ഉള്ളവരാണ്.. പല തരത്തിലുള്ള ഇല ചെടികളും പല നിറത്തിലും തരത്തിലുമുള്ള പൂക്കൾ ഉണ്ടാവുന്ന ചെടികളും പൂന്തോട്ടത്തിലുണ്ട്.. പരിസരത്തിന്റെ ഒരു ഭാഗത്തായി പച്ചക്കറി തോട്ടം ഉണ്ട്. സ്കൂളിൽ നട്ടു വളർത്തിയ പച്ചക്കറികൾ ഉച്ചഭക്ഷണത്തിലും ഉൾപെടുത്തുന്നുണ്ട്..
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.പാട്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്
- സയൻസ് ക്ലബ്
- സാഹിത്യരചന ക്ലബ്
- പ്രവർത്തി പരിചയ ക്ലബ്
- ആരോഗ്യ ക്ലബ്
- ജൈവ വൈവിധ്യ പച്ചക്കറി തോട്ടം
- ജൈവ വൈവിധ്യ ഉദ്യാനം
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ
അദ്ധ്യാപകർ
- മറിയാമ ചാക്കോ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ദിനാചരണങ്ങൾ
ക്ലബ്ബുകൾ
==സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
"വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ"
{{#multimaps: 9.3715362,76.6669308 | zoom=18 }}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37318
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ