എൽ എം എസ് എൽ പി എസ് പളുകൽ ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
20:03, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LMS LPS PALUKAL (സംവാദം | സംഭാവനകൾ) ('[http://എൽ%20എം%20എസ്%20എൽ%20പി%20എസ്%20പളുകൽ%20ചരിത്രം എൽ എം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എൽ എം എസ് എൽ പി എസ് പളുകൽ ചരിത്രം നെയ്യാറ്റിൻകര താലൂക്കിൽ പാറശ്ശാല പഞ്ചായത്തിലാണ് പളുകൾ ഗ്രാമം സ്ഥിതിചെയ്യു്ന്നത് .1825 ൽ ക്രിസ്ത്യൻ മിഷനറിയായ ചാൾസ് മീഡ് പളുകൾ പ്രദേശത്തു ഒരുപള്ളിയും അതിനോട് അനുബന്ധിച്ചു ഒരു കുടി പള്ളിക്കൂടവും സ്ഥാപിച്ചു .1മുതൽ 3 വരെ ക്ലാസ്സുകളാണ് ആദ്യം ഉണ്ടായിരുന്നത് .തുടർന്ന് 5 ആം ക്ലാസ്സുവരെ ആയി .കേരളതമിഴ്നാട് അതിർത്തി പ്രദേശമായതിനാൽ ഇവിടത്തെ ജനങ്ങൾ തമിഴും മലയാളവും സംസാരിക്കുന്നു ..തമിഴ് ഭാഷയുടെ പ്രാധാന്യത്തെ മുൻനിർത്തി 1967 ൽ തമിഴ് മീഡിയം ആരംഭിചു . ഈ സ്‌കൂളിലെ ആദ്യത്തെ പ്രഥമാധ്യാപകൻ മങ്കാട് ജോഷ മകൻ സത്യനായകവും ആദ്യത്തെ വിദ്യാർഥി അരുവിക്കുഴി ഇസ്രായേൽ മകൻ യോവേലും ആയിരുന്നു പളു കൽ csl സഭാങ്കണത്തിലാണ്‌ പ ളു കൽ lmslp സ്‌കൂൾ പ്രവർത്തിക്കുന്നത് ഈ സഭാകെട്ടിടം പണിതതു ഇംഗ്ലണ്ട് കാരനായ ഫോസ്റ്റർ മിഷനറിയാണ് .ഇപ്പോഴത്തെ പ്രഥമഅധ്യാപിക HL ലൈല ഉൾപ്പെടെ 9 അധ്യാപകർ ഇവിടെ പ്രവർത്തിക്കുന്നു .തമിഴ് മലയാളം മീഡിയത്തിൽ 100 കുട്ടികൾ പഠിക്കുന്നു . ടി സ്കൂളിലെ അധ്യാപകനാകുന്ന വി. ആർ ദുരരെരാജിനു 1985 -86 ലെ മാതൃക അധ്യാപകനുള്ള ദേശിയ അവാർഡ് ലഭിച്ചിട്ടുണ്ട് .