എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/നാടോടി വിജ്ഞാനകോശം

19:40, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sndphsneeleeswaram (സംവാദം | സംഭാവനകൾ) ('== ചില ഔഷധ അറിവുകൾ == === അരൂത ===             -------------- നമ്മുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചില ഔഷധ അറിവുകൾ

അരൂത

            --------------

നമ്മുടെ  പറമ്പുകളിൽ. പല തരത്തിലുള്ള ഔഷധ ച്ചെടികൾ കാണാൻ സാധിക്കും അത്തരത്തിലുളള  ഒരു ചെടിയാണ് അരൂത . അരൂത നമ്മുടെ  മുറ്റത്ത് ഉണ്ടെങ്കിൽ അവിടെ പാമ്പ് വരില്ല എന്നാണ് വിശ്വാസം .കൂടാതെ അരൂത ഉളള വീട്ടിൽ ആർക്കും അപസ്മാരം  ഉണ്ടാവുകയില്ല .അപസ്മാരം മൂലം തലചുറ്റി വീഴാൻ തുടങ്ങുന്ന  രോഗിയോട് അരുത് വീഴരുത്  എന്ന് പറയാൻ ഉളള ഔഷധമൂല്യം ഉളള ചെടിയാണ് അരൂത.അങ്ങനെ

അരുത്  എന്ന വാക്കിൽ

നിന്നുമാണ്  അരൂത എന്ന

വാക്കുണ്ടായത് .

സംസ്കൃതത്തിൽ സന്താപ:    എന്നും ഇംഗ്ലീഷിൽ ഗാർഡൻ റൂ  എന്നും ഈ ചെടി അറിയപ്പെടുന്നു.റൂട്ടാഗ്രാവിയോലൻസ്  എന്നാണ് ശാസ്ത്രീയനാമം . റുട്ടേസി കുടുംബത്തിൽപ്പെടുന്നു.

ഇതിന്റെ ഇലകളും കൊമ്പുകളും വളരെ മൃദുലമാണ്  ഇതിന്റെ  ഇല കൈയിൽ വെച്ച് തിരുമ്മി മണപ്പിച്ചാൽ  കാച്ചിയ വെളിച്ചെണ്ണയുടെ  മണം അനുഭവപ്പെടും .

കുട്ടികൾക്കുണ്ടാകുന്ന  രോഗങ്ങൾക്ക്  കൺകണ്ട ഔഷധമാണിത് .നിറുത്താതെ  കരുന്ന കുഞ്ഞിന്റെ  കൈയിൽ അരൂതയുടെ ഇലകൾ  വെച്ചു കെട്ടിയാൽ കുഞ്ഞ് ഉടനെ കരച്ചിൽ നിറുത്തുന്നതായി

പലർക്കും അനുഭവമുളള കാര്യമാണ് .നെഗറ്റീവ് എനർജിയെ അകറ്റാൻ പലരും  അരൂതയുടെ ഇലകൾ തലയിണയുടെ അടിയിൽ വയ്ക്കാറുണ്ട് .

കുട്ടികളുടെ അപസ്മാരം   കോച്ചിവലി  ശ്വാസനാളരോഗം  കഫജ്വരം  ശ്വാസംമുട്ടൽ  ചുമ പനി അതിസാരം  വയറുവേദന എന്നിവക്കെല്ലാം  അരൂത പല രീതിയിൽ  ഉപയോഗപ്പെടുത്തുന്നു .കുട്ടികൾക്കു മാത്രമല്ല   മുതിർന്നവരുടെയും പല തരം രോഗങ്ങൾക്കും അരൂതയുടെ  ഉപയോഗം ഫലപ്രദമാണ് .

തൊട്ടാവാടി

             -------------------

ഒന്ന് തൊട്ടാൽ  വാടിപോകുന്ന ചെടിയാണ്  തൊട്ടാവാടി .ഈ ചെടിയും നമ്മുടെ പറമ്പുകളിൽ ധാരാളമായി വളരാറുണ്ട് .

മനോഹരമായ റോസ് നിറത്തിലുളള പൂക്കൾ

ഇതിനുണ്ടാകുന്നു. എന്നാൽ ചെടിയിലെ മുളളിന്റെ    സാമീപ്യം പലരെയും  ചെടിയിൽ നിന്നകറ്റുന്നു .

ഇംഗ്ലീഷിൽ  sensitive pant

എന്നും touch me not plant  എന്നുമെല്ലാം ഇത് അറിയപ്പെടുന്നു. മൈമോസേസി സസ്യകുടുംബത്തിൽ പ്പെടുന്നു . മൈമോസേ പുഡിക് ലിൻ   എന്നാണ് ശാസ്ത്രീയനാമം .തൊട്ടാവാടി ധാരാളം ഔഷധഗുണങ്ങൾ. നിറഞ്ഞ ഒന്നാണ് .

തൊട്ടാവാടിയുടെ സമൂലം ഔഷധമായി ഉപയോഗിക്കുന്നു . സോറിയാസിസ്,   പ്രമേഹം,

കഫകെട്ട്  എന്നിങ്ങനെ  പല രോഗങ്ങൾക്കും തൊട്ടാവാടി ഔഷധമായി ഉപയോഗിക്കുന്നു .