(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതലോടെ
നാളേക്ക് കൈകോർത്തിടാനായ്
ഇന്നു വിരൽകോർത്തു കഴുകണം നമ്മൾ,
നാളേക്ക് പുഞ്ചിരിതൂകാൻ
ഇന്നു മുഖവും മറച്ചിടാം,
നീളെ
മധു മധുരം നുകർന്നിടാം
നാടിൻ
നറുതേൻ നിറയ്ക്കുവാൻ കൂടാം
പിരിയാതെ പിരിയും ദിനങ്ങൾ
പുതുപ്രതിരോധ മുറകളായ്ത്തീരും
പൊഴിയാതെ കാത്തുവയ്ക്കേണം
സദാ പുലരുന്നവഴിയിലായ് പൂക്കൾ
ഹൃദയം പകുത്തുനൽകിടാം ആരോഗ്യ
മികവിന്റെ മാലാഖമാർക്കായ്...
അകമുള്ള മാനവ ജന്മം, ഇനിയും
പൊരുതി ജയിക്കട്ടെയെന്നും.