ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോൺ യു പി എസ് അഞ്ചാമട/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

ഗാന്ധിദർശൻ

ഗാന്ധിജിയുടെ ആദർശങ്ങളുടെ ചുവടുപിടിച്ച് കുഞ്ഞുങ്ങളെ സമൂഹത്തിൻറെ പൊൻതൂവലുകൾ ആകുവാൻ ഗാന്ധിദർശൻ ക്ലബ് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. സ്കൂൾ തല ഉദ്ഘാടനം സെപ്റ്റംബർ മാസത്തിൽ ബഹുമാനപ്പെട്ട വട്ടിയൂർക്കാവ് വാർഡ് കൗൺസിലർ ശ്രീമതി ഐ എം പാർവതി നിർവഹിച്ചു. ഓൺലൈനായി നടത്തിവരുന്ന ലോഷൻ നിർമാണം, ഗാനപരിശീലനം തുടങ്ങി വിവിധ പരിപാടികളിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുക്കുന്നു. ആഴ്ചയിലൊരിക്കൽ സ്കൂൾതല മീറ്റിംഗ് നടത്തുകയും ചെയ്യുന്നു. അമൃത് മഹോത്സവം മാവിൻതൈ സ്കൂളിലും കുട്ടികൾ വീടുകളിൽ നടുകയും പരിപാലിക്കുകയും ചെയ്യുന്നു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്കൂൾ തലത്തിൽ ക്വിസ് മത്സരം നടത്തുകയുണ്ടായി. മാതാപിതാക്കളുടെ പൂർണ്ണ പിന്തുണയോടെ ഗാന്ധിദർശൻ പരിപാടികൾ ഏറ്റവും ഭംഗിയായി നമ്മുടെ സ്കൂളിൽ നടന്നു വരുന്നു.

മാഗസിൻ

'മഴവില്ല്' എന്ന പേരിൽ  ഏഴാം  ക്ലാസിലെ കുട്ടികളുടെ കലാസൃഷ്ടികൾ ഉൾപ്പെടുത്തി ഒരു ഡിജിറ്റൽ മാഗസിൻ 12/12/ 2020-ൽ പ്രകാശനം ചെയ്തു