പാറേമ്മൽ യു.പി.എസ്/അക്ഷരവൃക്ഷം/ഹൃദയ നൊമ്പരങ്ങൾ

12:29, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14564HM (സംവാദം | സംഭാവനകൾ) (14564HM എന്ന ഉപയോക്താവ് പാറമ്മൽ യു.പി.എസ്/അക്ഷരവൃക്ഷം/ഹൃദയ നൊമ്പരങ്ങൾ എന്ന താൾ പാറേമ്മൽ യു.പി.എസ്/അക്ഷരവൃക്ഷം/ഹൃദയ നൊമ്പരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹൃദയ നൊമ്പരങ്ങൾ
 

 ലോകം മുഴുവൻ വയറസ് വിതച്ചു
 അണുപൊട്ടിച്ചിതറുന്ന വൈറസുകൾ
 പനിയൊന്നും വന്നീ ലോകം വിറച്ചു
 കരൾ പൊട്ടിച്ചിതറുന്ന മനുഷ്യഹൃദയങ്ങൾ
പള്ളി മിനാരങ്ങൾ മൗനമായി
 പൂജയും ഹോമവും എല്ലാം നിലച്ചു
 എവിടെന്റെ ദൈവങ്ങൾ എവിടെന്റെ പ്രാർത്ഥന
 തൂണിലും തുരുമ്പിലും വൈറസുകൾ
 ഞാൻ കാണുന്നു ദൈവത്തെ
ഓരോ ആരോഗ്യ പ്രവർത്തകരിലും.
 ഉറക്കം വെടിഞ്ഞ് കൈപിടിച്ചുയർത്തും
 രക്ഷാപ്രവർത്തകരാണെൻ ദൈവം
 അടച്ചുറപ്പുള്ളൊരു വീട്ടിലിരിപ്പൂ
 രോഗപ്രതിരോധമെന്നൊരു സത്യം
 പൊത്തിലിരിക്കും മനുഷ്യരെ
 താൻ താൻ ചെയ്യുന്ന കർമ്മത്തിനു ഫലം
 താൻ താൻ തന്നെ അനുഭവിചീടണം
 വയറസിനോട് എന്തിന് ഭയം
 സോപ്പിട്ടങ്ങ് പറഞ്ഞയക്കുക തന്നെ

 
കൃഷ്ണ നന്ദ പി
7 പാറേമ്മൽ യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 01/ 2022 >> രചനാവിഭാഗം - കവിത