ഗവ. യു പി എസ് പുത്തൂർ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം - രണ്ടാം ഘട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
21:17, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.യു.പി.എസി.പുതൂർ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം - രണ്ടാം ഘട്ടം എന്ന താൾ ഗവ. യു പി എസ് പുത്തൂർ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം - രണ്ടാം ഘട്ടം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗ പ്രതിരോധം - രണ്ടാം ഘട്ടം

ലോകത്തെ ബാധിച്ചിരിക്കുന്ന കൊറോണ വൈറസ് പ്രതിരോധ മരുന്ന് ഇല്ലാത്തതാണ്, ശാസ്ത്ര ലോകം പ്രതിരോധ മരുന്നിന്നായി പരീക്ഷണങ്ങൾ ഗവേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു - ലോകത്തെ സ്തംഭിപ്പിച്ച മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാൻ ആദ്യ ഘട്ടത്തിൽ' break the chain' എന്ന പദ്ധതിയാണ് ഇന്ത്യ പ്രയോഗിച്ചത്, മുഖാവരണം ധരിക്കുക, കൈകൾ അണുവിമുക്തമാക്കുക എന്നിവയാണ് ആദ്യ പടി , രണ്ടാം ഘട്ടമായി 'തുപ്പരുത് തോറ്റ് പോകും ' എന്നതിൽ പൊതുസ്ഥലങ്ങളിൽ തുപ്പരുത് എന്നൊരു പ്രതിരോധ മാർഗ്ഗവും സർക്കാർ സ്വീകരിച്ചിരിക്കുന്നു , സാമൂഹ്യ അകലം പാലിക്കൽ സമ്പർക്കം മുഖേന വ്യാധി പടരുന്നത് തടയാനാണ് , സ്രവങ്ങളിലൂടെ രോഗവ്യാപനം തടയാനാണ് മുഖാവരണം ധരിക്കാനും , പൊതു സ്ഥലങ്ങളിൽ തുപ്പരുത് എന്നൊക്കെ പറയുന്നത് , പൊതുജന സമ്പർക്കങ്ങൾ ഒഴിവാക്കിയാൽ രോഗവ്യാപനത്തെ തടയാൻ കഴിയും, ഉത്സവങ്ങൾ തുടങ്ങിയ ആൾക്കൂട്ടങ്ങൾ സംഘടിക്കുന്ന എല്ലാ പരിപാടികളും സർക്കാർ തടയുന്നത് രോഗവ്യാപനതോതിനെ കുറയ്ക്കാനും അതിലൂടെ പ്രതിരോധത്തെ ഫലപ്രദമാക്കാനുമാണ്, ഭയമല്ല ജാഗ്രതയാണ് വേണ്ടത്, ഈ മഹാമാരിയ്ക്കെതിരെ നമുക്ക് പ്രതിരോധിക്കാം , നല്ല നാളെയ്ക്കായി ഇന്ന് അച്ചടക്കം പാലിക്കാം

ശ്രുതി കീർത്തി
4 B ജി.യു.പി.എസി.പുതൂർ
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - ലേഖനം