ഗവ. യു പി എസ് പുത്തൂർ/അക്ഷരവൃക്ഷം/അതിജീവിക്കും

21:17, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.യു.പി.എസി.പുതൂർ/അക്ഷരവൃക്ഷം/അതിജീവിക്കും എന്ന താൾ ഗവ. യു പി എസ് പുത്തൂർ/അക്ഷരവൃക്ഷം/അതിജീവിക്കും എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവിക്കും

കുതിര വേഗത്തിൽ
കുതിക്കുമാം കോറോണയും
നിശ്ചലമാകട്ടെ ഇന്നീ പാരിലും
ശാസ്ത്രത്തിൻ കൈകളാൽ
ഒന്നിച്ചു തുരത്തീടുകയീ
വികൃതനാം വൈറസിനെ
നിപ്പ വന്നു പ്രളയം വന്നു
തോറ്റ ചരിത്രം കേട്ടില്ല നമ്മൾ
കേരളമക്കൾ പൊന്നുമക്കൾ
അന്തിയാകുംവരെ പാടത്തെ
ചേറിൽ പണിത പാരമ്പര്യം
പേറിയ പൊന്നു മക്കൾ
കാലന്റെ കയ്യിലെ കയറിനെ
സ്റ്റെതസ്കോപ്പാക്കി ധീരമായി
മുന്നേറിയ ആതുര സേവകർ
നിരത്തുകളിൽ കർമ്മ നിരതരായി
നിറഞ്ഞുനിൽക്കും മണ്ണിൽ
അതിജീവിക്കും കൊറോണയേയും

തീഷ്ണ പി ആർ
4 B ജി.യു.പി.എസി.പുതൂർ
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കവിത