ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂളിന്റെ അഭിമാനമായി മാറിയ പ്രവർത്തനങ്ങൾ, വിജയങ്ങൾ, അംഗീകാരങ്ങൾ എന്നിവ കാലഗണനയനുസരിച്ച് നൽകിയിരിക്കുന്നു.

വെള്ളം സിനിമയിലെ ബാലതാരം ശ്രീലക്ഷ്മി- സ്കൂളിന്റെ അഭിമാനം. ഹെഡ്മിസ്ട്രസ്, പിടിഎ ഭാരവാഹികൾ എന്നിവർ ആശംസകൾ അർപ്പിക്കുന്നു.
ബുദ്ധദേവ്- ലഹരി വിരുദ്ധബോധവൽക്കരണം- സമ്മാനം
ഹൂപ്സ് സെന്റർ ഉദ്ഘാടനം- ബഹു. മന്ത്രി അഡ്വ. കെ. രാജു നിർവഹിക്കുന്നു.
100 മേനി മികവിന് കൊല്ലം ജില്ലാപഞ്ചായത്ത് അംഗീകാരം- ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്ന് പുരസ്കാരം അധ്യാപകർ ഏറ്റുവാങ്ങുന്നു.
  • 08/01/2022- സ്വദേശി മെഗാ ക്വിസ് 2022 മത്സരത്തിൽ 9 എച്ച് ഡിവിഷനിലെ അക്ഷയ ഒന്നാം സ്ഥാനവും അക്ഷര രണ്ടാം സ്ഥാനവും നേടി.
  • 05/01/2022- സംസ്ഥാനതലത്തിൽ 2021-22 ഇൻസ്പയർ സ്കൂീം അവാർഡിന് 9 ഐയിലെ ആകാശ് ജയകുമാർ തെരഞ്ഞെടുക്കപ്പെട്ടു.
  • 22/12/2021- ജില്ലാ പഞ്ചായത്ത് എസ്എസ്എൽസി - പ്ലസ്ടു വിജയം അനുമോദനവും 3000 നോട്ട്ബുക്കുകളുടെ വിതരണവും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സാം. കെ ഡാനിയേൽ നിർവഹിച്ചു.
  • 14/12/2021- നാഷണൽ ടാലന്റ് സേർച്ച് പരീക്ഷ സംസ്ഥാന വിജയി സേതുലക്ഷ്മി എസിന് അഭിനന്ദനങ്ങൾ.
എസ്എസ്എൽസി 100 മേനി  2021 -ദേശാഭിമാനി വാർത്ത
  • 13/12/2021- 100 മേനി മികവിന് കൊല്ലം ജില്ലാപഞ്ചായത്ത് അംഗീകാരം- ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്ന് പുരസ്കാരം അധ്യാപകർ ഏറ്റുവാങ്ങി. ഒപ്പം 281 കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടാനുമായി. +2 പരീക്ഷയിൽ 83 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിക്കൊണ്ട് വിജയശതമാനത്തിലും  ഫുൾ A+ കളുടെ എണ്ണത്തിലും കൊല്ലം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ  ഒന്നാമതെത്താൻ ഗവൺമന്റ് ഹയർ സെക്കണ്ടറി സ്കൂൾ അഞ്ചൽ വെസ്റ്റിനു കഴിഞ്ഞു.
  • ഇതുമായി ബന്ധപ്പെട്ട് 13. 12.2021 ന് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ  ബഹു.വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടിയിൽ നിന്നും പുരസ്കാരങ്ങൾ പ്രിൻസിപ്പലും അദ്ധ്യാപപകരും ചേർന്ന് ഏറ്റുവാങ്ങി.
  • 09/12/2021- ദേശീയ ഊർജ്ജസംരക്ഷണ ചിത്രരചനാമത്സരം 2021- പുനലൂർ വിദ്യാഭ്യാസജില്ലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഒൻപത് എച്ചിലെ ഇന്ദ്രജിത്ത് ജെ. എസ്.നേടി.
  • 04/12/2021- സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ ബി.ആർ.സിയിൽ നടന്ന ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ എൽസ മരിയ (8I) രണ്ടാം സ്ഥാനം നേടി.07/03/2021- ഹൂപ്സ് സെന്റർ ഉദ്ഘാടനം ബഹു. വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിർവഹിച്ചു.
  • 25/07/2021- ശാസ്ത്രരംഗം പ്രോജക്ട് അവതരണം മത്സരത്തിൽ സബ്ജില്ലാതലത്തിൽ യുപി വിഭാഗത്തിൽ നിന്നും ആശ്ന അഷറഫ് 5B, ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • 26/02/2021- തളിര് സ്കോളർഷിപ്പ് പരീക്ഷ- കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനം 5 സി യിലെ ഇതളിന് ലഭിച്ചു.
  • 10/02/2021- എക്സൈസ് ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച  ലഹരി വിരുദ്ധ ബോധവൽക്കരണ മത്സരത്തിൽ സമ്മാനാർഹനായ ബുദ്ധദേവ് ഡിയ്ക്ക് (6F) സ്കൂളിന്റെ അഭിനന്ദനങ്ങൾ.
  • 29/01/2021- വെള്ളം സിനിമയിൽ പ്രധാനറോളിൽ മികച്ച അഭിനയം കാഴ്ചവച്ച ശ്രീലക്ഷ്മിയ്ക്ക് സ്കൂളിന്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ അർപ്പിച്ച് പുരസ്കാരം നൽകി.
  • 14/01/2021-സ്മാർട്ട് എനർജി പ്രോഗ്രാം വിദ്യാഭ്യാസജില്ലാ ഓൺലൈൻ പ്രസന്റേഷൻ പ്രബന്ധമത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ സുലൈമാൻ റാവുത്തർ കരസ്ഥമാക്കി.
  • 16/07/2020- യു.എസ്.എസ് പ്രതിഭാനിർണയ പരീക്ഷയിൽ ഏഴ് സ്ക്രീനിംഗ് ടെസ്റ്റ് വിജയികളുൾപ്പെടെ 28 കുട്ടികൾക്ക് മികച്ച വിജം നേടാനായി.
  • 14/06/2020- എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് അഞ്ചൽ വെസ്റ്റ് സ്കൂളിന് വീണ്ടും മിന്നുന്ന വിജയം. 548 കുട്ടികൾ പരീക്ഷ എഴുതിയതിൽ 547 കുട്ടികൾ വിജയിച്ചു. വിജയശതമാനം 99.88. 112 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് ലഭിച്ചു. 58 കുട്ടികൾക്ക് ഒൻപത് എ പ്ലസും 36 കുട്ടികൾക്ക് എട്ട് എ പ്ലസും ലഭിച്ചു. കൊല്ലം ജില്ലയിൽ സർക്കാർ വിദ്യാലയങ്ങളി‍ൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് ലഭിച്ച വിദ്യാലയമായി വീണ്ടും സ്കൂൾ തിളങ്ങി. വിജയികളായ കുട്ടികളെ സ്കൂൾ പി.ടി.എ അഭിനന്ദിച്ചു.
SSLC 2020 RESULT
  • 2020 ഹയർ സെക്കൻഡറി പരീക്ഷാഫലം
  • 2020 പ്ലസ്ടു പരീക്ഷയ്ക്ക് അഞ്ചൽ വെസ്റ്റ് സ്കൂളിന് വീണ്ടും തിളക്കമാർന്ന വിജയം നേടാനായി. 35 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് ലഭിച്ചു. വിജയികളായ കുട്ടികളെ സ്കൂൾ പി.ടി.എ അഭിനന്ദിച്ചു.
  • മുൻ വാർഷിക പരീക്ഷാഫലങ്ങൾ

പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം

പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനം അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു. വാർത്തകൾക്കായി ഈ പേജ് സന്ദർശിക്കുക.

2018 എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷാവിജയം

സംസ്ഥാനതലത്തിലെ വാർത്തകൾക്കായി ഈ പേജ് സന്ദർശിക്കുക.