അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ആർട്‌സ് ക്ലബ്ബ്
കുട്ടികളുടെ സർഗ്ഗവാസന മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി രൂപീകരിച്ചതാണ് ആർട്സ് ക്ലബ്.അൽ ഫാറൂഖിയ ഹയർസെക്കൻഡറി സ്കൂളിലെ 2020-2021 അദ്ധ്യയനവർഷത്തെ ആർട്സ് ക്ലബ്ബിന്റെ ഔപചാരിക ഉത്ഘാടനം ജൂലൈ 5ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സർ ഓൺലൈനിൽ നിർവഹിക്കുകയുണ്ടായി. ആർട്സ് ക്ലബ്ബ് സെക്രട്ടറി സ്മിത ടീച്ചറും ജോയിൻറ് സെക്രട്ടറി ജലീൽ സാറും പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ജൂൺ ആദ്യവാരം തന്നെ ക്ലബ്ബിൽ അംഗങ്ങളാകാൻ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തിയിരുന്നു. പരിസ്ഥിതി ദിനത്തിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ പരിസ്ഥിതി ഗാനം ആലപിക്കുകയും വായനാദിനത്തോടനുബന്ധിച്ച് വായനാഗീതവും, വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള പ്രസംഗം എന്നിവ അവതരിപ്പിക്കുകയും ചെയ്തു.ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് വേണ്ടി അദ്ധ്യാപകർ രചനയും സംഗീതവും നൽകിയ ഗാനം ആലപിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ആർട്സ് ക്ലബ് അംഗങ്ങൾ ക്ക് സാധിച്ചു.
പരിശീലന കളരി

കലാപരമായ കഴിവുകൾ എങ്ങനെ മെച്ചപ്പെടുത്താം എന്ന വിഷയത്തെക്കുറിച്ച് ജൂലൈ 14 ന് ഭാഷാധ്യാപകരെ ഉൾപ്പെടുത്തി കുട്ടികൾക്ക് ഓൺലൈനായി ക്ലാസുകൾ നൽകി. പ്രസംഗകല, സംഗീതം, നൃത്തം, ചിത്രരചന, അഭിനയം, കവിതാരചന കഥാരചന തുടങ്ങിയവ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അധ്യാപകർ കുട്ടികൾക്ക് പകർന്നു നൽകി. പ്രാഗല്ഭ്യം നേടിയിട്ടുള്ള കുട്ടികളും കൂട്ടുകാർക്ക് അറിവുകൾ പകർന്നു നൽകി. ക്ലബ്ബ് അംഗമായ അഞ്ജു വി ആർ രചിച്ച് ആലപിച്ച "കൊറോണ"എന്ന കവിത യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു.
കൊറോണ എന്ന കവിത കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്വാതന്ത്ര്യ ദിനാഘോഷവും "ഫ്ലാഗ് "ഷോർട് ഫിലിം പ്രകാശാനവും

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഓൺലൈനിൽ നടന്ന പരിപാടികളിൽ ദേശഭക്തിഗാനം അവതരിപ്പിച്ച് ക്ലബ്ബംഗങ്ങൾ ശ്രദ്ധനേടി. സ്കൂളിനു വേണ്ടി സ്റ്റാഫ് ആയ ശ്രീ റഫീഖ് ന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ "ഫ്ലാഗ്"എന്ന ഷോർട്ട് ഫിലിമിൽ ക്ലബ്ബിലെ അംഗങ്ങളും സഹോദരങ്ങളും ആയ വിനോദ്, വിനീഷ് എന്നിവർ മികച്ച അഭിനയം കാഴ്ച വെച്ചു.ആർട്സ് ക്ലബ് കൺവീനർ അബ്ദുൽ ജലീൽ സാർ തിരക്കഥയും സംവിധാനവും നിർവഹിച്ചു . ഓഫീസ് സ്റ്റാഫ് ശ്രീ റഫീഖിന്റെ സാങ്കേതിക മികവിൽ അഗസ്റ് 25 ണ് തന്നെ ഷോർട് ഫിലിം പ്രകാശനം നിർവഹിക്കാൻ സാധിച്ചു
ഫ്ലാഗ് ഷോർട് ഫിലിം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൊറോണ വൈറസ് ഒരു അവബോധം

കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുകുലുക്കിയ സന്ദർഭത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് ലിറ്റിൽ കൈറ്റ് ഐ ടി ക്ലബ്ബിന്റെയും ആർട്സ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോവിഡ് ബോധവൽക്കരണ ഗാനം തയ്യാറാക്കി. ഹൈസ്കൂൾ മലയാളം വിഭാഗം അധ്യാപിക ശ്രീമതി മുംതാസ് ടീച്ചർ എഴുതിയ വരികൾക്ക് ആർട്സ് ക്ലബ്ബ് സെക്രട്ടറിയും സെക്രട്ടറിയും ഹൈസ്കൂൾവിഭാഗം ഗണിതം അധ്യാപികയുമായ ശ്രീമതി സ്മിത ടീച്ചർ സംഗീതം നൽകി. ആദിത്യ മോഹൻ അതുല്യ മോഹൻ മഞ്ജു വി ആർ അഞ്ജു വി ആർ എന്നിവരാണ് പദ്യം ആലപിച്ചത്. കൈത മിസ്ട്രസ് ശ്രീമതി ബിന്ദു മതി ടീച്ചറുടെ സംവിധാനത്തിൽ ചിത്രീകരിച്ച വീഡിയോയുടെ സാങ്കേതികസഹായം നൽകിയത് ശ്രീ റഫീഖ് ചേന്നംപള്ളി സൂര്യ കേശവൻ എന്നിവർ ആണ് .സ്കൂൾ യൂട്യൂബ് ചാനൽ വഴി സംപ്രേശണം ചെയ്ത ബോധവൽക്കരണ ഗാനത്തിന് വലിയ പിന്തുണയാണ് പൊതുജനങ്ങളിൽ നിന്നും ലഭിച്ചത്.
"കൊറോണ വൈറസ് ഒരു അവബോധം" എന്ന കവിത കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഓണാഘോഷം

ഓണാഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾക്ക് സ്കൂൾ ആർട്സ് ക്ലബ്ബ് നേതൃത്വം നൽകി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഓൺലൈനായാണ് പ്രോഗ്രാം നടന്നത്. ഓണക്കവിത , തിരുവാതിരക്കളി, പൂവിളി, പുലിക്കളി ഓണസദ്യ തുടങ്ങി നിരവധി കലാപാരിപാടികൾ കുട്ടികൾ വീടുകളിലിരുന്ന് അവതരിപ്പിച്ച് റെക്കോർഡ് ചെയ്ത് അയച്ചു. വിവിധ പരിപാടികളുടെ വീടിയോ ചേർത്ത് ഹെഡ്മാസ്റ്ററുടെയും മറ്റധ്യാപകരുടെയും ഓണാശംസകൾ ഉൾകൊള്ളിച്ച് വീഡിയോ തയ്യാറാക്കുകയും യൂട്യൂബ് ചാനൽ വഴി സംപ്രേശണം ചെയ്തു.ഓണാഘോഷത്തോടനുബന്ധിച്ച് വിനു,മഞ്ജു, അഞ്ചു, കൃഷ്ണ, ചിഞ്ചു അനുപ്രിയ എന്നീ കുട്ടികൾ ഓണപ്പാട്ടുകൾ പാടുകയും , അഞ്ചു വി ആർ ഓണക്കവിത ചൊല്ലുകയും ചെയ്തു.
ഓണാഘോഷ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക