സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2017 -18 ൽ ആരംഭിക്കുന്ന ഇ അധ്യയനവര്ഷത്തെ ലിറ്റൽ കൈറ്റ്സ് പദ്ധതിയില്ലേക്ക് 9ആം ക്ലാസ്സുകളിലെ കുട്ടികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ലിറ്റൽ കൈറ്റ്സ് പദ്ധതിയുടെ kite മാസ്റ്ററായി ആയി വിധു സുദർശൻ (SITC ) kite മിസ്ട്രസ് ആയി കെ.രാധികപിള്ളൈ ആണ് സ്കൂൾ നിയമിച്ചിരിക്കുന്നത്

100 ശതമാനം വിജയം കൈവരിച്ചതിനു ആലപ്പുഴ എംപിയുടെ ആദരവ്
ഇന്ത്യാബുക്ക് ഓഫ് റിക്കോഡ്സ് 2021 ലഭിച്ച പിൻ്റു.BS
അധ്യാപക ദിനത്തോടനുബന്ധിച്ച്റോട്ടറി ക്ലബ് മികച്ച അധ്യാപകയ്ക്ക് ആദരവ് നൽകി*

തുടക്കത്തിൽ 31 കുട്ടികളുമായി ആരംഭിച്ച പദ്ദതി പിന്നീട് ഇ അധ്യയന വര്ഷം മുതൽ 28 കുട്ടികളുമായി തുടരുന്നു തിരഞ്ഞെടുത്ത കുട്ടികളെ ഒരു അഭിരുചി പരീക്ഷ നടത്തിയാണ് തിരഞ്ഞെടുത്തിരിക്കുന്നത് 8 ആം ക്ലാസ്സിൽ തിരഞ്ഞെടുക്കുകയും 9 ത്തിൽ പരിശീലനം നൽകുകയും 10 ത്തിൽ വിദ്യാര്ഥികള്ക്ക് തന്നെ ഒരു പ്രൊജക്റ്റ് തയാറാക്കിനും സാധിക്കുന്നു ഇതിന്റെ അടിസ്ഥാനത്തിൽ അവർക്ക് 10 ത്തിൽ ഗ്രേസ് മാർക്കും ലഭ്യമാകുന്നു എന്നതാണ് ഇ പദ്ധിതിയുടെ മേന്മ ഇവർക്ക് പഠനമേഖലകളായി അനിമേഷൻ , മലയാളം കമ്പ്യൂട്ടിങ് , ഇലക്ട്രോണിക്സ് ,സൈബർ സുരക്ഷാ , മൊബൈൽ ആപ്പ് നിർമാണം , ഹാർഡ്‌വെയർ , റോബോട്ടിക്‌സ്, ഡിജിറ്റൽ പെയിന്റിംഗ് എന്നിവയെ തിരഞ്ഞെടുത്ത പഠിക്കാനും സാധിക്കുന്നു

ഇന്ത്യാബുക്ക് ഓഫ് റിക്കോഡ്സ് 2021 ലഭിച്ച പിൻ്റു.BS

കൊപ്പാറേത്ത് ഹയർ സെക്കൻ്ററി സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി പിൻറു.BS ന് ഇന്ത്യ "ബുക്ക് ഓഫ് റിക്കോർഡ്സ് 2021"ലഭിച്ചു (Stencil portraits of all Kerala cabinet ministers by an individual) കുറഞ്ഞ സമയം കൊണ്ട് കേരള കാബിനറ്റ് മിനിസ്റ്റേഴ്സിൻ്റെ സ്റ്റെൻസിൽ പ്രൊ ട്രെയിറ്റ്സ് വരച്ചതിനാണ് ബഹുമതി ലഭിച്ചത്.. പുതിയവിള വരപ്രസാദം.. ബെന്നിയുടെയും സുജിതകുമാരിയുടേയും മകളാണ്..

അധ്യാപക ദിനത്തോടനുബന്ധിച്ച്റോട്ടറി ക്ലബ് മികച്ച അധ്യാപകയ്ക്ക് ആദരവ് നൽകി*

കൊപ്പാറേത്ത് ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക

സിജിലി സുരേഷിന് റോട്ടറി ക്ലബ്ബിന്റെ നേഷൻ ബിൽഡർ (Nation builder) അവാർഡ് ലഭിച്ചു. നമ്മുടെ നല്ല നാളേയ്ക്കായി ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്ന രാജ്യത്തെ സമർത്ഥരായ അധ്യാപകർക്ക് റോട്ടറി ക്ലബ് നൽകുന്നതാണ് ഈ അവാർഡ്.അധ്യാപകദിനത്തോടനുബന്ധിച്ച് ഹരിപ്പാട് റോട്ടറി ക്ലബ് ഭാരവാഹികൾ പുതിയവിള കൊപ്പാറേത്ത് ഹയർ സെക്കൻ്ററി സ്കൂളിലെത്തിയാണ് അവാർഡ് നൽകിയത് .ചടങ്ങിൽ ഹരിപ്പാട് റോട്ടറി ക്ലബ് പ്രസിഡൻ്റ് മനുമോഹൻ, മെമ്പർഷിപ്പ് ഡെവലപ്പ്മെൻ്റ് ഡയറക്ടർ സി.കെ. രജനികാന്ത്, സർവ്വീസ് പ്രോജക്ട് ഡയറക്ടർ ഡോ.കെ.ശബരിനാഥ് മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിൽ കൊപ്പാറേത്ത്, കൊപ്പാറേത്ത് ഹായർസെക്കന്ററി സ്കൂൾ ഹെഡ്മിസ്ട്രസ് ആർ. ദീപ, പ്രിൻസിപ്പൽ ഇൻചാർജ് എ.ഷൈനി, സ്റ്റാഫ് സെക്രട്ടറി കെ.അജയകുമാർ, അധ്യാപകരായ അജിത്ത് പ്രകാശ്, വി.അനിൽബോസ്,സിന്ധു സദാശിവൻ, എ.കെ.സേതുലക്ഷ്മി, ബിന്ദു, സ്കൂൾ ഓഫീസ്ജീവനക്കാരായ സുജിത്ത് കൊപ്പാറേത്ത്, അജയകുമാർ, ആർ.വിജയകുമാർ, വിനോദ് എന്നിവരും അവാർഡ് ജേതാവ് സിജിലി ടീച്ചറിൻ്റെ ഭർത്താവ് ജി.സുരേഷ്, മകൻ അഭിജിത്ത് എന്നിവർ പങ്കെടുത്തു .കൊപ്പാറേത്ത് ഹായർസെക്കന്ററി സ്കൂൾ റിട്ട. അധ്യാപകൻ പുതിയവിള ശ്രീഭവനത്തിൽ പരേതനായ തങ്കച്ചൻ സാറിൻ്റെയും,പുല്ലു കുളങ്ങര NRPM സ്കൂൾ റിട്ട.അധ്യാപിക സരള ടീച്ചറിൻ്റെയും മകളും, പത്തിയൂർ വല്യേഴത്ത് റിട്ട:DEO ഓഫീസ് സൂപ്രണ്ട് G.സുരേഷിൻ്റെ ഭാര്യയുണ്. മക്കൾ അഭിജിത്ത്, ആര്യാലക്ഷ്മി