സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ അതിരൂപതയുടെ കീഴിലുള്ള എരുമപ്പെട്ടി തിരുഹൃദയ പള്ളിയുടെ നേതൃത്വത്തിൽ സർക്കാർ അംഗീകാരത്തോടെ അൺ എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് 1978 ൽ  ആരംഭിച്ച നിർമ്മല ഇംഗ്ലീഷ് മീഡിയം സ്കൂൾ. റെവ് ഫാ പോൾ മേച്ചേരിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .

നഴ്സറി സ്കൂളായിട്ടാണ് ആദ്യം തുടങ്ങിയത് .പിന്നീട് 1982 ൽ  ഒന്ന് മുതൽ മൂന്ന് വരെയുള്ള ക്ലാസ്സുകൾക്ക് അംഗീകാരം ലഭിക്കുകയും, 1984 ൽ നാലാം ക്ലാസ്സിന് അംഗീകാരം ലഭിക്കുകയും ചെയ്തു.