ലിറ്റിൽ കൈറ്റ്സ്

ഡിജിറ്റൽ സാങ്കേതിക വിദ്യ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും ഉപകരണങ്ങളുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യാര്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിൽ ഉണ്ടായിരുന്ന ഐ.ടി ക്ലബ് ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തനപദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു .നമ്മുടെ സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് LK / 2017 / 38093 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം നടത്തിവരുന്നു .2017 ,2018 ,2019 ,2021 തുടങ്ങിയ വർഷങ്ങളിൽ അഭിരുചി പരീക്ഷ നടത്തുകയും ഉയർന്ന മാർക്ക് നേടിയ 40 കുട്ടികളെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുക്കുകയും ചെയ്തു .ഇവർക്ക് യൂണിറ്റ്തല ക്യാമ്പ് ,സബ് ജില്ല ക്യാമ്പ്, ജില്ലാ ക്യാമ്പ് , സബ് ജില്ലാ ക്യാമ്പ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാനായി എന്നുള്ളത് എടുത്തു പറയത്തക്ക കാര്യമാണ് .2017 അധ്യയന വർഷത്തിൽ യൂണിറ്റ്തല ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ച വച്ച 8 കുട്ടികൾ സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തു .പ്രോഗ്രാമിങ് വിഭാഗത്തിൽ നിന്ന് അസ്‌ന ഫാത്തിമ എന്ന കുട്ടി ജില്ലയിലും സംസ്ഥാനതലത്തിലും മികച്ച പ്രകടനം കാഴ്ച വച്ചു .