ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്

ഹയർ സെക്കന്ററി വിഭാഗം

2004 ൽ ഹയർ സെക്കന്ററി ആരംഭിച്ച ഈ വിദ്യാലയത്തിൽ സയൻസ് ,കമ്പ്യൂട്ടർ സയൻസ്, കോമേഴ്‌സ് കോഴ്‌സുകൾ നടത്തി വരുന്നു.

അദ്ധ്യാപകർ

കരിയർ ഗൈഡൻസ്

ലക്ഷ്യ ബോധമുള്ള ഒരു യുവ സമൂഹത്തെ വാർത്തെടുക്കുന്നതിനായി കേരളം ഹയർ സെക്കന്ററി ഡയറക്ടറേറ്റിന്റെ ഭാഗമായി കരിയർ ഗൈഡൻസ് സെൽ ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.എല്ലാ ആഴ്ചകളിലും തൊഴിൽ വീഥി തൊഴിൽ വാർത്ത തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ വരുത്തുകയുംവരുത്തുന്നു. പുതിയ കാലഘട്ടം തരുന്ന തൊഴിൽ മേഖലകൾ അതിനാവശ്യമായ നൈപുണികൾ എന്നിവ പരിചയപ്പെടുത്താനാവശ്യമായ നടപടികൾ കൈക്കൊണ്ടു വരുന്നു.

സൗഹൃദ ക്ലബ്

കൗമാരക്കാരായ കുട്ടികളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നിര്ദേശിക്കുന്നതിനായി സൗഹൃദ ക്ലബ് ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.കുട്ടികളുടെ പ്രശ്നങ്ങൾ അവലോകനം ചെയ്യുവാനും അതിനു ഉചിതമായ പരിഹാരമാണ് നിർദ്ദേശിക്കാനും ക്ലബ്ബിനു സാധിച്ചിട്ടുണ്ട്.സൗഹൃദ ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾക്ക് മെന്റൽ ഹെൽത്ത് ആൻഡ് റീപ്രൊഡക്ടിവ് ഹെൽത്തിന്റെ ക്ലാസുകൾ വിദഗ്ധർ നൽകുകയുണ്ടായി.പ്ലസ് വൺ കുട്ടികളുടെ അമ്മമാർക്ക് 'അമ്മ അറിയാൻ എന്ന പ്രോഗ്രാമും സൗഹൃദ ക്ലബ് സംഘടിപ്പിക്കുകയുണ്ടായി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം