വെട്ടിക്കാനം കെ സി എം എൽ പി എസ് കൂട്ടിക്കൽ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കാഞ്ഞരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിലെ കൂട്ടിക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ സി എം എൽ പി എസ് വെട്ടിക്കാനം .

വെട്ടിക്കാനം കെ സി എം എൽ പി എസ് കൂട്ടിക്കൽ
വിലാസം
കൂട്ടിക്കൽ

കൂട്ടിക്കൽ പി.ഒ.
,
686514
,
കോട്ടയം ജില്ല
സ്ഥാപിതം31 - 05 - 1928
വിവരങ്ങൾ
ഫോൺ04828 284019
ഇമെയിൽkcmlpsvettickanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്32233 (സമേതം)
യുഡൈസ് കോഡ്32100200303
വിക്കിഡാറ്റQ87659293
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ111
പെൺകുട്ടികൾ113
ആകെ വിദ്യാർത്ഥികൾ224
അദ്ധ്യാപകർ9
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ224
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി ആലീസ് സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്ബൈജു സേവിയർ
എം.പി.ടി.എ. പ്രസിഡണ്ട്ജൂലിയ ജോസ്
അവസാനം തിരുത്തിയത്
17-01-202232233-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അജ്ഞതയുടെ കാർമേഘങ്ങളെ വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചത്താൽ കീറി മുറിച്ചു അറിവിന്റെ വാതായനങ്ങൾ മലർക്കെ തുറന്നു സർവതോന്മുഖമായ സമഗ്ര വളർച്ച സമൂഹത്തിനു വെച്ച് നീട്ടുകയാണ് വെട്ടിക്കാനം കെ സി എം എൽ പി എസ് .

1927 ജൂൺ മാസത്തിൽ നമ്മുടെ സ്കൂളിന് വിത്തുപാകി . അന്ന് മുതൽ കൂട്ടിക്കലിലും സമീപപ്രദേശങ്ങളിലുള്ളവരിലും വിജ്ഞാനത്തിന്റെ ആദ്യപാഠങ്ങൾ പകർന്നു നൽകി . അനേകരെ വിജയത്തിന്റെ സോപാനങ്ങളിലേക്കു കൈപിടിച്ചുയർത്തിയ വെട്ടിക്കാനം കെ സി എം എൽ പി എസ് ഇന്നും പച്ചകെടാതെ ഫലം ചൂടി നിൽക്കുകയാണ് . വളരെ പ്രഗത്ഭരായ അനേകം വ്യക്തികൾ ഈ വിദ്യാലയത്തിന്റെ  പടിക്കൽ കയറി ഇറങ്ങിയവരാണ്  . സാമ്പത്തിക ഉന്നതി എത്ര വർത്തമാനമായാലും സാംസ്‌കാരിക വളർച്ചയെത്താത്ത സമൂഹത്തിൽ ധാർമിക മൂല്യങ്ങൾക്ക് വിലയുണ്ടായിരിക്കണമെന്നു ഉറക്കെ ചിന്തിച്ച ഒരാളായിരുന്നു ശ്രീ കെ വി സഖറിയാസ്‌ പൊട്ടംകുളം . അങ്ങനെ സാധാരണക്കാരായ ആളുകൾക്കും പ്രാഥമിക വിദ്യാഭ്യാസമെങ്കിലും ആവശ്യമാണെന്ന് മനസിലാക്കിയ വിദ്യാസമ്പന്നനായ അദ്ദേഹത്തിന്റെ തീവ്ര പരിശ്രമാണ് ഈ സ്കൂൾ സ്ഥാപിക്കാൻ ഇടയായത് . ഇതിന്റെ ആരംഭ കാലത്തെപ്പറ്റി അറിയാവുന്നവരുടെ എണ്ണം പരിമിതമാണ് . എപ്പോൾ ഈ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം അക്കാലത്തു ഒരു തോട്ടമേഖലയായിരുന്നു .വെട്ടിക്കാ നം  എസ്റ്റയിറ്റ്  എന്നാണ് അത് അറിയപ്പെട്ടിരുന്നത് . കാലക്രമേണ ഈ സ്ഥലത്തിന് കൂട്ടിക്കൽ എന്ന പേര് ലഭിച്ചു . ശ്രീ കെ വി സഖറിയാസ്‌ സ്വന്തമായി പണികഴിപ്പിച്ചതായിരുന്നു സ്കൂൾ കെട്ടിടം . ഡോ . ജെയിംസ് കാളാശേരി Conscration memorial ആയി ഈ സ്കൂൾ സ്ഥാപിച്ചിരിക്കുന്നത് . കെട്ടിടം പണികഴിപ്പിച്ചു പള്ളിക്കു വിട്ടു കൊടുത്തു . അന്നത്തെ വികാരിയും സ്കൂൾ മാനേജരും റവ ഫാ ഗീർവർഗീസ്‌ ചെറുശേരിയിൽ ആയിരുന്നു . അന്ന് കൈക്കാരനായിരുന്ന കെ വി വർക്കി പൊട്ടംകുളം , തെക്കേക്കര ചാണ്ടി ഔസേപ്പ് ഈ സ്കൂളിന്റെ വികസനത്തിന് വളരെയധികം സഹായിച്ചിട്ടുണ്ട് . വിജ്ഞാനത്തിന്റെ വെള്ളി വിളക്ക് കൂട്ടിക്കൽ പ്രദേശത്തു കത്തിച്ചുവെച്ച നമ്മുടെ പൂർവികരെ നമുക്ക് നന്ദിയോടെ സ്മരിക്കാം

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ മരിയ  ഫ്രാൻസിസ് , ഷൈനി  ജോസഫ് എന്നിവരുടെ മേൽനേട്ടത്തിൽ 12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ജോൺസ് എം ജോസ് , ആൽഫി ജോസഫ് എന്നിവരുടെ മേൽനേട്ടത്തിൽ 13 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ മിനി മോൾ മാത്യു , അനിമോൾ ചെറിയാൻ എന്നിവരുടെ മേൽനേട്ടത്തിൽ 14 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ നീതു ജോസ് ,അൻസമ്മാ സെബാസ്റ്റ്യൻ എന്നിവരുടെ മേൽനേട്ടത്തിൽ 12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  • ആൻസമ്മ  സെബാസ്റ്റ്യൻ
  • അനി മോൾ ചെറിയാൻ
  • മിനി മോൾ മാത്യു
  • ഷൈനി സെബാസ്റ്റ്യൻ
  • ആൽഫി ജോസഫ്
  • മരിയ ഫ്രാൻസിസ്
  • ജോൺസ് എം ജോസ്
  • നീതു ജോസ്  

അനധ്യാപകർ

  1. എൽസമ്മ ബെന്നി ( പാചകക്കാരി )

മുൻ പ്രധാനാധ്യാപകർ

  • സി സോഫിയ - 1967 -1980
  • സി ഇന്നസെന്റ് മേരി - 1980-1994
  • സി സിസി - 1994 - 2009
  • സി സിന്ധു ജോസഫ്  - 2009 -2011
  • സി ആലിസ് ജോസഫ് - 2011 - 2017
  • സി ആലീസ് സെബാസ്റ്റ്യൻ - 2017 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വി സി സെബാസ്റ്റ്യൻ വെള്ളിയാംതടം
  • പ്രജീഷ് കൂട്ടിക്കൽ
  • ജയചന്ദ്രൻ കൂട്ടിക്കൽ

വഴികാട്ടി

വെട്ടിക്കാനം കെ സി എം എൽ പി എസ് കൂട്ടിക്കൽ