സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട്/ചരിത്രം
62 വിദ്യാർത്ഥി കളും 3 അധ്യാപകരുമാണ് അന്നുണ്ടായിരുന്നത് . ശ്രീ.കല്ലോരത്ത് കുഞ്ഞിരാമൻ നമ്പ്യാർ ആയിരുന്നു വിദ്യാഭ്യാസ ഓഫീസർ .ഇന്നത്തെ അയ്യൻ കുന്ന്, ആറളം പഞ്ചായത്തുകൾ ഉൾപ്പെട്ടിരുന്ന ആറളം അംശം ദേശത്ത് അംഗീകാരമുള്ള ആദ്യത്തെ പ്രൈവറ്റ് സ്കൂൾ ആയിരുന്നു രാമനന്ദ വിലാസം എലിമെന്ററി സ്കൂൾ. 1946 മുതൽ എടൂരിനടുത്തു തോട്ടം പ്രദേശത്ത് പ്രവർത്തിച്ചിരുന്ന സ്കൂളിനു അംഗീകാരം ലഭിച്ചത് 1949 ൽ മാത്രമാണ്. വെളിമാനം, കീഴ്പ്പള്ളി,വളയംകോട് മുതലായ പ്രദേശങ്ങളിൽ നിന്നും കുട്ടികൾ വീർപ്പാട് സ്കൂളിൽ പോകേണ്ടിയിരുന്നു . ഭൂരിപക്ഷം വിദ്യാർ ത്ഥികളുടെ സൗകര്യവും സ്ഥല സൗകര്യവും പരിഗണിച്ച് വീർപ്പാട് ഒരു ചെറ്റക്കുടിലിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ ,1951 ൽ കീപ്പറമ്പൻ ചോലയിൽ കത്തോലിക്കാ വിദ്യാര്‍ത്ഥികളുടെ വേദപഠനത്തിനായി നിര്‍മ്മിച്ച ഷെഡിലേക്ക് മാറ്റി. അതിൽ ഏകദേശം 95 കുട്ടികള്‍ക്ക് ഇരിക്കാൻ സൗകര്യമുണ്ടായിരുന്നു .1952 ല്‍ ശ്രീ. കുഞ്ഞിരാമൻ സ്കൂളിനു വേണ്ടി ഒരു കെട്ടിടം ഇപ്പോഴത്തെ സ്കൂൾ കെട്ടിടത്തിനു മുന്‍പിലായി ഉണ്ടാക്കുകയും സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു .1-6-1953 നു വിദ്യാഭ്യാസ ഓഫീസറുടെ 394-)0 നമ്പർ ഉത്തരവ് പ്രകാരം വിദ്യാലയത്തിനു സ്ഥിരാംഗീകാരം ലഭിച്ചു .
സ്കൂളിന്റെ പുരോഗതിക്കും കാര്യക്ഷമമായ നടത്തിപ്പിനും വിദ്യാഭ്യാസ രംഗത്ത് പരിചയവും പാരമ്പര്യവുമുള്ള കത്തോലിക്കാ സമുദായം നടത്തുന്നതാണ് യുക്തമെന്നു കരുതി 1954 ൽ സ്കൂളും അത് സ്ഥിതി ചെയ്യുന്ന രണ്ടേക്കർ സ്ഥലവും കൂടി 2200 രൂപ വിലയ്ക്ക് എം . കുഞ്ഞിരാമനിൽ നിന്നും വെളിമാനം പള്ളി വിലയ്ക്ക് വാങ്ങി . റവ.ഫാ. സെബാസ്റ്റ്യൻ ഇളം തുരുത്തിയായിരുന്നു അന്ന് ഇടവക വികാരി . സ്കൂളിനു സ്ഥല സൗകര്യം വര്ധിരപ്പിക്കാൻ അദ്ദേഹം ഒരു കെട്ടിടം കൂടി ഉണ്ടാക്കി. 1956 ൽ ആണ് ഈ വിദ്യാലയത്തിനു പേര് സെന്റ് സെബാസ്റ്റ്യൻസ് ലോവർ എലിമെന്ററി സ്കൂൾ വീർപ്പാട് എന്നാക്കി മാറ്റിയത് .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |