കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/സ്കൗട്ട്&ഗൈഡ്സ്

ലോക്ക് ഡൌൺ കാലത്ത് സ്കൗട്ട് &ഗൈഡ് സ് കുട്ടികൾ എല്ലാ പ്രവർത്തനങ്ങളും വളരെ ഭംഗിയായി ചെയ്തു. കുട്ടികൾ സ്വന്തമായി ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കി. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എല്ലാവരും വൃക്ഷ തൈ വെച്ചു. വായനാ ദിനത്തിൽ അവർ വായിച്ച പുസ്തകത്തിനെ കുറിച്ച് കുറിപ്പ് തയ്യാറാക്കി. ഓണാഘോഷവുമായി ബന്ധപ്പെട്ട് ഓൺ ലൈൻ ഓണപ്പാട്ട് മത്സരം നടത്തി. സബ്ജില്ലാ തലത്തിൽ 9ലെ അഞ്ജലി സമ്മാനിതയാവുകയും ചെയ്തു. സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിൽ 8ലെ വരുണനും സമ്മാനം ലഭിച്ചു. പോസ്റ്റർ രചന എന്നിവ നടത്തിയിരുന്നു.