കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സ്വകാര്യ അംഗീകൃതവിദ്യാലയമാണ‍് കാർമൽ അക്കാദമി എച്ച്.എസ്. എസ്. ഈ വിദ്യാലയം കേരളത്തിന്റെ വിദ്യാഭ്യാസ കലാ-കായിക സാംസ്കാരിക മേഖലകളില് നിറഞ്ഞ സാന്നിധ്യമായി ശോഭിക്കുന്നു. വളരെ കുറ‍ഞ്ഞ നാളുകള് കൊണ്ട് വിജയത്തിന്റെ പടവുകള് ചവിട്ടി മുന്നേറുകയാണ‍് കാർമൽ അക്കാദമി എച്ച്.എസ്. എസ്

ചരിത്രം

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില് വ്യക്തമായ ഒരിടം കണ്ടെത്തിയ കാര്മല് അക്കാദമി 02-06-1980 ലാണ‍് പ്രവര്ത്തനം ആരംഭിച്ചത്. പണ‍് ഡിതനും വിദ്യാഭ്യാസചിന്തകനും ചങ്ങനാശേരി മുന് കോര്പറേറ്റ് മാനേജറുമായ പെരിയ ബഹുമാനപ്പെട്ട ഫാ. ജോസഫ് തേവാരിയാണ‍് ഈ വിദ്യാലയത്തിന്റെ സ്ഥാപകന്. . കേരളാ ഗവ. 1984 മാര്ച്ച് 19 ന ഒരു സ്വകാര്യഅംഗീകൃതവിദ്യാലയമാ യി ഉയര്ത്തി. തുടര്ന്ന് 2002ല് ഹയര് സെക്കന്ഡറി ആയി. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള മാര് സ്ളീവ ഫൊറോന പള്ളിയുടെ മേല് നോട്ടത്തിലാ‍ണ‍് ഈ വിദ്യാലയം പ്രവര്ത്തിക്കുന്നത്.കേവലം വിരലിലെണ്ണാവുന്ന കുട്ടികളുമായി പ്രവര്ത്തനം ആരംഭിച്ച ഈ വിദ്യാലയത്തില് ഇന്ന് 1400- ഓളം വിദ്യാര്ത്ഥികള് വിദ്യ അഭ്യസിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


ശ്രീമതി ആലീസ് സെബാസ്റ്റ്യന്, ശ്രീമതി ജി. വിജയമ്മ, ശ്രീ .ഇ. ഒ.ഏബ്രാഹം, ശ്രീ .വി. എ .ഏബ്രാഹം, ഫാദര്. കുര്യൻ ജോസഫ് തെക്കേടത്ത്, ശ്രീ .ജോയി സെബാസ്റ്റ്യന്, സി. ഫിലോമിന എ ജെ., ശ്രീ . പി. പി വര്ക്കി, ശ്രീ .ജോസഫ് ജോൺ, ശ്രീ .എം. ജെ ഫിലിപ്പ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കുു‍‍ഞ്ചാക്കോ ബോബന്(ചലച്ചിത്രതാരം), വിജയ് മാധവ് (പിന്നണിഗായകന്)