എൻ.എസ്.എസ് എച്ച്.എസ്. പെരുമ്പുളിക്കൽ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
എൻ.എസ്.എസ് എച്ച്.എസ്. പെരുമ്പുളിക്കൽ | |
---|---|
വിലാസം | |
പെരുമ്പുളിക്കൽ മന്നം നഗർ പി.ഒ. , 689501 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 04734 259578 |
ഇമെയിൽ | nssmannamnagar@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 38095 (സമേതം) |
യുഡൈസ് കോഡ് | 32120500224 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പന്തളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 58 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗിരിജ ആർ |
പി.ടി.എ. പ്രസിഡണ്ട് | പദ്മകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു ജി കുറുപ്പ് |
അവസാനം തിരുത്തിയത് | |
14-01-2022 | 38095 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയിൽ അടൂർതാലൂക്കിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ 2-ാം വാർഡിൽ പെരുംപുളിക്കൽ എൻ .എസ്.എസ്.ഹൈസ്ക്കൂൾ സഥിതി ചെയ്യുന്നു. ഏകദേശം 4 km ചുറ്റളവിലുള്ള കുട്ടികൾ ഈ സ്ക്കൂളിൽ പഠിക്കുന്നു. എസ്.കെ.വി.യു.പി.എസ് തട്ടയിൽ ,എസ് . ആർ .വി .യു.പി.എസ് പെരുംപുളിക്കൽ എന്നിവ ഈ സ്ക്കൂളിന്റെ ഫീഡിംഗ് സ്ക്കൂളുകളാണ്.
ചരിത്രം
യു.പി.സ്ക്കൂളുകൾ മാത്രമുണ്ടായിരുന്ന ഈ പ്രദേശത്ത് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന് 6 km അകലെയുളള പന്തളത്ത് വരെ കുട്ടികൾ യാത്ര ചെയ്ത് പോയിരുന്നു. യാത്രസൗകര്യം തീരെയില്ലാതിരുന്ന പ്രദേശമായതിനാൽ കുട്ടികൾ കാൽനടയായി മാത്രമാണ് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന് പോയിരുന്നത്. ആയതിനാൽ ഈ ഗ്രാമത്തിലെ കുറെ കുട്ടികൾക്ക് ഏഴാം ക്ലാസ്സു കൊണ്ട് പഠനം മതിയാക്കേണ്ടി വന്നിട്ടുണ്ട്. ക൪ഷകകുടുംബത്തിലെ കുട്ടികളായിരുന്നു ഇവരിൽ ഏറെയും. . ഈ സാഹചര്യത്തിൽ പൊതുജനാഭിപ്രായത്തെ മാനിച്ച് ഒരു ഹൈസ്ക്കുൾ പെരുംപുളിക്കൽ സഥാപിക്കുന്നതിനായി നായ൪ സ൪വ്വീസ് സൊസൈറ്റി തയ്യാറായി. ശ്രീ. മന്നത്തു പത്മനാഭ൯,പെരുംപുളിക്കൽ ശ്രീ എ൯.ഗോപിനാഥ൯ നായ൪ ,കുഴിവിളയിൽ ശ്രീ. കെ. പത്മനാഭക്കുറുപ്പ് തുടങ്ങിയ മഹത് വ്യക്തികൾ നേത്യത്വംനല്കി 1964-ൽ ഈ സ്ക്കൂൾ സഥാപിച്ചു.
ഭൗതിക സാഹചര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളുമുണ്ട്.ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ,ഒരു ലൈബ്രറിയും ഉണ്ട്.ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ക്ലബ്ബുകൾ-
. സയൻസ് . മാത്സ് . സോഷ്യൽ സയൻസ് . ഇംഗ്ലീഷ് . ഹിന്ദി . ഐ റ്റി . എക്കോ . ഫോറസ്റ്റ് . ഹരിതം . ഇ റ്റി . ലഹരി വിരുദ്ധം . റോഡ് ആൻ്റ് സേഫ്റ്റി . ടാലന്റ് ലാബ് . നേച്ചർ
- റെഡ്ക്രോസ്
- ലിറ്റിൽ കൈറ്റ്സ്
- നേർക്കാഴ്ച
മാനേജ്മെന്റ്
എൻ.എസ്.എസ്സിന്റെ.മാനേജ്മെന്റിലുള്ള സ്കൂളിന്റെ ചുമതല ജനറൽ മാനേജർക്കാണ്. ഇപ്പോഴത്തെ ജനറൽ മാനേജർ ഡോ. ജഗദീഷ് ചന്ദ്രൻ സാറാണ്.
മുൻ സാരഥികൾ
ക്രമ നം | സാരഥികൾ | എന്നു
മുതൽ |
എന്നു
വരെ |
---|---|---|---|
1 | കെ ആർ പരമേശ്വരൻ പിളള | 1964 | 1965 |
2 | കെ സുധാകരൻ പിളള | 1965 | 1966 |
3 | പി.കെ.പൊന്നമ്മ | 1966 | 1968 |
4 | വി.എൻ ക്യഷ്ണ പിളള | 1968 | 1969 |
5 | എസ്. സുകുമാരൻ പിളള | 1970 | 1971 |
6 | കെ. സുധാകാരൻ പിളള | 1972 | 1975 |
7 | കെ.എൻ രാജമ്മ | 1981 | 1983 |
8 | കെ ലകഷ്മികുട്ടിയമ്മ | 1983 | 1985 |
9 | എം. വാസുദേവ കുറുപ്പ് | 1985 | 1986 |
10 | പി.ജി രാജമ്മ | 1986 | 1990 |
11 | എം. ജി രവീന്ദ്രപണിക്കർ | 1990 | 1994 |
12 | എം പൊന്നമ്മ | 1994 | 1996 |
13 | കെ ശാരദാമ്മ | 1996 | 1997 |
14 | ബി. ശ്യാമളാദേവി | 1997 | 2000 |
15 | കാർത്ത്യായനീ അമ്മ | 2000 | 2001 |
16 | എം.എം രാധാമണിയമ്മ | 2001 | 2002 |
17 | കുട്ടൻ പിളള | 2002 | 2004 |
18 | എം.എം രാധാമണിയമ്മ | 2004 | 2007 |
19 | സി.കെ ലതിക കുമാരി | 2007 | 2010 |
20 | ജി. രാജേശ്വരി | 2010 | 2011 |
21 | റ്റി ആർ ലളിതകുമാരി | 2011 | 2015 |
22 | വി രോഹിണിദേവി | 2015 | 2017 |
23 | പ്രസാദ് ആർ | 2017 | 2018 |
24 | അനിത എസ് നായർ | 2018 | 2020 |
25 | ഗിരിജ ആർ | 2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഞ്ജന ചന്ദ്രൻ
വഴികാട്ടി
- പന്തളത്തുനിന്നും അടൂർ പോകുന്ന വഴി (5 കി.മി) കുരമ്പാല എത്തുക . അവിടെ നിന്നും കീരുകുഴി റോഡിൽ 2 കി.മി.അകലെയണ് ഈ വിദ്യാലയം.
- പത്തനംതിട്ടയിൽ നിന്നും (10 കി.മീ) തുമ്പമൺ എത്തുക. അവിടെ നിന്നും അടൂർ റോഡിൽ കീരുകുഴി എത്തുക. കീരുകുഴിയിൽ നിന്ന് 2 കി.മീ. അകലെയണ് ഈ വിദ്യാലയം.
- അടൂരിൽ നിന്നും കീരുകുഴി റോഡ് (6 കി.മീ) എത്തുക. അവിടെ നിന്നും മാമൂട് ജംഗ്ഷൻ ഇടത്ത് 4 കി.മീ അകലെയണ് ഈ വിദ്യാലയം.
{{#multimaps:9.19731,76.71454| zoom=13}}
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38095
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ