ലിറ്റിൽ ഫ്ലവർ യു പി സ്ക്കൂൾ സൗത്ത് പറവൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കേരളത്തിൽ 64 തളികൾ ഉണ്ടായിരുന്നുവെന്നും ഓരോ തളിയുടേയും അധിപനും തളിയാതിരി എന്ന സ്ഥാനപ്പേരാണ് ഉണ്ടായിരുന്നതെന്നും അവർ വൈഷ്ണവ ബ്രാഹ്മണന്മാരായിരുന്നുവെന്നും ചരിത്രം പറയുന്നു. ഇവരാണ് പറവൂർ പ്രദേശം തെളിച്ചെടുത്തത്. സമുദ്രത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമായിരുന്നതിനാൽ ഈ പ്രദേശത്തിന് പറവൂർ എന്ന പേര് നൽകി. "പരവം" എന്ന വാക്കിന് സമുദ്രം എന്നും "ഊര്" എന്ന വാക്കിന് നാട് എന്നും അർത്ഥം. ഈ പറവൂർ തെക്ക് ആയതിനാൽ തെക്കൻ പറവൂർ എന്ന പേര് വന്നു.
ഈ പ്രദേശത്തെ സാധാരണക്കാരായ തൊഴിലാളികളുടേയും കർഷകരുടേയും കുട്ടികൾക്ക് പഠിക്കുന്നതിനുള്ള ഏക ആശ്രയമായിരുന്നു ഈ സ്ക്കൂൾ . ഇന്ന് പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഏറെ മികവ് പുലർത്തുന്ന സ്ഥാപനമായി ഈ വിദ്യാലയം മാറിയിരിക്കുന്നു. നാടിന്റെ അഭിമാനങ്ങളായ ഒട്ടേറെ പ്രതിഭകളെ വാർത്തെടുക്കാൻ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട് എന്നത് ഏറേ അഭിമാനാർഹമാണ്. സ്ക്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഒപ്പം നിന്ന് ചുക്കാൻ പിടിക്കാൻ മാനേജ്മെന്റും ഒപ്പമുണ്ട്.
ആരംഭകാലം മുതൽ അദ്ധ്യായ നരീതികളിൽ കാലാനുഗതമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് , അതിലൂടെ നല്ല തലമുറകളെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയം എപ്പോഴും മുൻപന്തിയിലാണ്.