ഗവ. എച്ച് എസ് എസ് മീനങ്ങാടി/സോഷ്യൽ സയൻസ് ക്ലബ്ബ്

15:29, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15048mgdi (സംവാദം | സംഭാവനകൾ) (കൂട്ടിച്ചേർത്തു)

കുട്ടികളിൽ സാമൂഹികാവബോധമുണ്ടാക്കാനും ചര്ത്രാവബോധമുണ്ടാക്കാനും സോഷ്യൽ ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തിക്കുന്നു.

പ്രധാനപ്രവർത്തനങ്ങൾ

ജൂൺ അഞ്ച് ലോകപരിസ്ഥിതി ദിനം - ദിനാചരണത്തോടനുബന്ധിച്ച് പരിസ്ഥതിയുടെ മേൽ മനുഷ്യൻ നടത്തുന്ന കടന്നുകയറ്റം എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ നടത്തി.

ജൂലൈ പതിനൊന്ന് ലോകജനസംഖ്യാദിനം - വർധിച്ചു വരുന്ന ജനസംഖ്യയെ സംബന്ധിച്ച് കുട്ടികളിൽ അറിവുണ്ടക്കാനായി വിദഗ്ധരുടെ ക്ലാസ്സുകൾ സംഘടിപ്പിച്ചു.

ജൂലൈ ഇരുപത്തിയൊന്ന് - ചാന്ദ്രദിനം - ക്വിസ്സ് മത്സരം നടത്തി.ചാന്ദ്രയാന് സംബന്ധിച്ച് വീഡിയോ പ്രദർശനവം നടത്തുകയുണ്ടായി.

ആഗസ്ത് ആറ് ഒൻപത് . - ഹിരോഷിമ നാഗസാക്കി ദിനങ്ങൾ - വീഡിയോ - ആണവദുരന്തം വിദ്യാർത്ഥികളിൽ അവബോധമുണടാക്കുന്നതിന് വിവിധ പരിപാടികൾ നടത്തി.

ആഗസ്ത് ഒൻപത് - ക്വിറ്റിന്ത്യാ ദിനം - ക്വിസ്സ് മത്സരം നടത്തി.

ആഗസ്ത് പതിനഞ്ച് - സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് ഗ്രീറ്റിംഗ് കാർഡ് നിർമാണം , ക്വിസ്സ് മത്സരം , സ്വാതന്ത്ര്യസമര നായകരുടെ ഫോട്ടോകാർഡുകൾ പ്രദർശിപ്പിക്കൽഎന്നിവ നടത്തി.

സെപ്തംബർ പതിനാറ് - ഓസോൺ ദിനം - ഓസോൺ ശോഷണംസംബന്ധിച്ച വീഡിയോ , ഗ്ലാസ്സ് ഗോ ഉച്ചകോടി സംബന്ധിച്ച സെമിനാർ ക്വിസ്സ് മത്സരം എന്നിവ നടത്തി. ഈ വിദ്യാലയത്തിലെ കുമാരി സാരംഗി ചന്ദ്രൻ ഓസോൺ - ഭൂമിയുടെ പുതപ്പ് എന്ന് വിഷയത്തിൽ പ്രഭാഷണം നടത്തുകയും ആയത് എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും അവതരിപ്പിക്കുകയും ചെയ്തു.

ഒക്ടോബർ രണ്ട് - ഗാന്ധിജയന്തി പ്രമാണിച്ച് ഗാന്ധിജിയുടെ സമരപോരാട്ടവുമായി ബന്ധപ്പെട്ട പ്രധാനവീ‍ിയോകൾ ഗാന്ധിക്വിസ്സ് എന്നിവ നടത്തി.

ഒക്ടോബർ നാല് മുതൽ പത്തുവരെ ബഹിരാകാശവാരം - ഈ വർഷത്തിലെ ബഹിരാകാശദിനവുമായി ബന്ധപ്പെട്ട പ്രധാന ആശയം വുമൻ ഇൻ സ്പേസ് ആയിരുന്നു.ഇതുമായി ബന്ധപ്പെട്ട പന്ത്രണ്ട് മിനിട്ട് വീ‍ിഡിയോ പ്രദർശനം നടത്തി.

ഇതുകൂടാതെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാംവാർഷികം ആസാദി കാ അമൃദ് മഹോത്സവ് ആചരിക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തിൽ പ്രാദേശിക ചരിത്രരചനാമത്സരം നടത്തി.കൂടാതെ സ്വാതന്ത്ര്യ ദിന ക്വിസ്സ് മത്സരവിജയികളുടെവീടുകൾകണ്ടെത്തി സമ്മാനങ്ങൾ നൽകി.