സെന്റ്. സ്റ്റീഫൻസ് ഗേൾസ് എച്ച്.എസ്. കീരംപാറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്‌തെഫാനോസ്‌ സഹദായുടെ നാമധേയത്തിൽ പണിയപ്പെട്ട പള്ളിയാണ്‌ ചേലാട്‌ ബസ്‌-അനിയ പള്ളി. പള്ളി വകയായി ഒരു ഇംഗ്ലീഷ്‌ മിഡിൽ സ്‌കൂൾ ആരംഭിക്കണമെന്നുള്ള ആഗ്രഹത്തിന്റെ ഫലമായി പള്ളിയിൽ കൂടിയ ആലോചനാ യോഗത്തിൽ വച്ച്‌ ഒരു ഇംഗ്ലീഷ്‌ മിഡിൽ സ്‌കൂൾ കീരംപാറയിൽ ആരംഭിക്കുവാൻ തീരുമാനിച്ചു. സ്‌കൂൾ തുടങ്ങുന്നതിനുള്ള അനുവാദത്തിന്‌ പള്ളി തന്നാണ്ടുകാരനായിരുന്ന തോമ്പ്രയിൽ ശ്രീ. ഔസേഫ്‌ ഉതുപ്പ്‌ അപേക്ഷ സമർപ്പിക്കുകയും സ്‌കൂൾ ആരംഭിക്കുന്നതിനുള്ള അനുവാദം 20.05.1940-ൽ ഗവൺമെന്റിൽ ലഭിക്കുകയും ചെയ്‌തു. കെട്ടിടം പണി പൂർത്തിയാക്കാത്തതിനാൽ താല്‌ക്കാലികമായി മഞ്ഞുമ്മേക്കുടിയിൽ ശ്രീ. ഗീവർഗീസ്‌ മത്തായി വക മാളിക കെട്ടിടത്തിൽ ക്ലാസ്‌ ആരംഭിക്കുകയും സ്‌കൂൾ കെട്ടിടം പൂർത്തിയായതോടെ ക്ലാസ്സ്‌ സ്‌കൂളിലേക്ക്‌ മാറ്റുകയും ചെയ്‌തു. ഈ സ്‌കൂളിന്റെ ആദ്യത്തെ മാനേജർ തോമ്പ്രയിൽ ശ്രീ. ഔസേഫ്‌ ഉതുപ്പും ആക്‌ടിംഗ്‌ ഹെഡ്‌മാസ്റ്റർ പൊയ്‌ക്കാട്ടിൽ ശ്രീ. പി.കെ. ജേക്കബ്‌ ആയിരുന്നു.

മാത്രുസ്‌ഥാപനമായ സെൻറ സ്‌റ്റീഫൻസ്‌ ഹൈസ്‌കൂളിൽ നിന്ന് ബൈഫൊർക്കേറ്റു ചെയ്‌ത് 1976-ലാണ്‌ ഈ സ്‌കൂൾ സ്‌ഥാപിതമായത.ഈ സ്‌കൂളൻെറ സ്‌ഥാപകനും പ്രഥമ മാനേജറും ഷെവ. കമ. ടി.യു.കുരുവിള അവറുകളായിരുന്നു.ആദ്യ ഹെഡ്മാസറ്റർ ശ്രീ.എം.എൈ കുര്യാക്കോസ്‌ അവറുകളായിരുന്നു