സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം | |
|---|---|
| വിലാസം | |
ആമച്ചൽ പി.ഒ. , 695572 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1982 |
| വിവരങ്ങൾ | |
| ഫോൺ | 0471 2257122 |
| ഇമെയിൽ | stmathewslpskpm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44334 (സമേതം) |
| യുഡൈസ് കോഡ് | 32140400212 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | കാട്ടാക്കട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | കാട്ടാക്കട |
| താലൂക്ക് | കാട്ടാക്കട |
| ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കാട്ടാക്കട പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 235 |
| പെൺകുട്ടികൾ | 226 |
| ആകെ വിദ്യാർത്ഥികൾ | 461 |
| അദ്ധ്യാപകർ | 17 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജോജിമോൾ എം വി |
| പി.ടി.എ. പ്രസിഡണ്ട് | ലിവിൻസ് ആൽബർട്ട് |
| എം.പി.ടി.എ. പ്രസിഡണ്ട് | വിഷ്ണു പ്രിയ വി എസ് |
| അവസാനം തിരുത്തിയത് | |
| 13-01-2022 | 44334 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
നെയ്യാറിന്റെ തീരത്തെ അതിമനോഹരമായ കുച്ചപ്പുറം എന്ന ഗ്രാമത്തിൽ തലയുയർത്തി നിൽക്കുന്ന വിദ്യാ ക്ഷേത്രമാണ് സെന്റ് . മാത്യൂസ് എൽ.പി.എസ്. അറിവിന്റെ അഭാവം തിന്മയുടെ ലോകം വളർത്തുമെന്നതിനാൽ പുരോഗതിയിലേക്കുള്ള വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നാട്ടിലെ കുരുന്നു ഹൃദയങ്ങളിൽ വിജ്ഞാനം സ്നേഹമായി പകരുന്ന ദൗത്യം ഇന്നാട്ടുകാരുടെ സഹകരണത്തോടെ തിരുഹൃദയ സന്യാസിനികൾ ഏറ്റെടുത്തു. 1976 ജനുവരി 26 നു വിടർന്നു വരുന്ന പൂമൊട്ടുകളെ ഒന്നിച്ചു ചേർത്ത് ചന്ദ്രമംഗലത്തു ഒരു നഴ്സറി സ്കൂൾ ആരംഭിച്ചു . സ്ഥല പരിമിതിമൂലം 1982 ജൂൺ 1 നു 49 വിദ്യാർത്ഥികളുമായി കുച്ചപ്പുറത്ത് സ്കൂൾ തുടങ്ങി . ബാലാരിഷ്ടതകൾ ഏറെ ഉണ്ടായിരുന്ന ആദ്യ കാലങ്ങളിൽ പ്രഥമ അദ്ധ്യാപികയായിരുന്ന സിസ്റ്റർ . എൽസി അരിമറ്റവും , തുടർന്ന് സിസ്റ്റർ . ലോറ , സിസ്റ്റർ . ഫ്രാൻസിന, സിസ്റ്റർ . ജോസി ,സിസ്റ്റർ . പൗളിൻ എന്നിവരും തങ്ങളുടേതായ വ്യക്തി മുദ്രകൾ പതിപ്പിച്ചു ഈ സ്ഥാപനത്തെ വളർത്തി വലുതാക്കി . ഈ സ്കൂളിലെ ആദ്യവിദ്യാർത്ഥി ജയലത. ബി. എസ് .(മണ്ഡപത്തിൻകടവ് ) ആയിരുന്നു. മലയാളവും , ഇംഗ്ലീഷും ബോധന മാധ്യമമായി ഉപയോഗിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ റെവ.സിസ്റ്റർ . ഫ്ലവർ ടോം എസ്. എച്ച്. ആണ് . ഇപ്പോൾ 17 അദ്ധ്യാപകരും , രണ്ടു അനധ്യാപകരും നിസ്വാർത്ഥമായി ഊർജസ്വലരായി ഒപ്പം കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കു അനുസൃതം പുരോഗതി കൈവരിച്ചു അറിവ് പകരുന്നു. ഇപ്പോൾ പ്രഥമ അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന സിസ്റ്റർ . ജോജി മരിയായുടെ നേതൃത്വത്തിൽ സ്കൂൾ പഠന , പഠ്യേതര പ്രവർത്തനങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കൊച്ചു റേഡിയോ
- സർഗാത്മക വേദി
- സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/നേ൪ക്കാഴ്ച
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
- കാട്ടാക്കടയിൽ നിന്നും 5 കിലോമീറ്റർ അകലെയാണ്
- കാട്ടാക്കട - വെള്ളറട ബസ്സ് റൂട്ടിൽ റോഡിന്റെ വലതു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു .
{{#multimaps:8.49341,77.11392|zoom=8}}