സെന്റ്.ഫ്രാൻസിസ് ബോയ്സ് എൽ.പി.എസ് മറ്റം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം



സെൻറ് ഫ്രാൻസിസ് എൽ പി സ്കൂൾ മറ്റം ,
പി ഒ മറ്റം
ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് തൃശൂർ ജില്ലയിലെ കണ്ടാണശേരി ഗ്രാമപഞ്ചായത്തിൽ ,വാർഡ് 11 ഇൽ ഉൾപ്പെടുന്ന പ്രദേശത്താണ് .മറ്റത്തിൻറെ തെക്കു ഭാഗത്തു വാക റോഡിലാണ് ഈ സ്കൂളിൻറെ സ്ഥാനം .ഏകദേശം മറ്റം സെന്ററിൽനിന്നും 50 മീറ്റർ അകലെ മാത്രം.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ വിദ്യാലയത്തിൽ 4 അദ്ധ്യാപകരും 48 വിദ്യാർത്ഥികളും ഉണ്ട്.1961 ജൂൺ ഒന്നാം തിയതി സ്ഥാപിതമായ ഈ വിദ്യാലയം സെന്റ് ഫ്രാൻസിസ് പുണ്യവാളന്റെ നാമധേയത്തിലാണ് .
2018 - 19 അധ്യയന വർഷത്തിൽ സ്കൂളിനോടനുബന്ധിച്ചു പ്രീ പ്രൈമറി വിഭാഗം 10 വിദ്യാർത്ഥികളോടുകൂടി ആരംഭിച്ചു.ഇപ്പോൾ പ്രീ പ്രൈമറി വിഭാഗത്തിൽ 11 വിദ്യാര്ഥികളാണുള്ളത്.
അറബിക് വിഷയം മറ്റു വിഷയങ്ങളെ പോലെ എല്ലാവരും പഠിക്കുന്നുണ്ട് .അതിന് ആഴ്ചയിൽ 2 ദിവസം ഒരു അദ്ധ്യാപകന്റെ സേവനം ലഭ്യമാണ്.
പാഠ്യ വിഷയങ്ങളോടൊപ്പം പഠ്യേതര വിഷയങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്നതിൽ ശ്രദ്ധിക്കുന്നുണ്ട് .
== ച
ഭൗതികസൗകര്യങ്ങൾ
നാലു ക്ലാസ് മുറികളും ഓഫിസുമുറിയും ഒരു കമ്പ്യൂട്ടർ ലാബും ഒരു പാചകപുരയും ഉണ്ട് .രണ്ടു കംപ്യൂട്ടറുകളാണ് ലാബിൽ ഉള്ളത്.രണ്ടു ടോയ്‌ലറ്റുകളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
കബ് പ്രവർത്തനങ്ങൾ,കാർഷിക ക്ലബ് ,ഹെൽത് ക്ലബ് ,ഇംഗ്ലീഷ് ക്ലബ്, വിദ്യാരംഗം, ബാൻഡ് ട്രൂപ് തുടങ്ങിയവ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.