സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം / ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2020

Schoolwiki സംരംഭത്തിൽ നിന്ന്
18:26, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 033056 (സംവാദം | സംഭാവനകൾ)

പ്രവർത്തനങ്ങൾ 2020-21

അക്ഷര വൃക്ഷം പദ്ധതി

കോവിഡ്കാലത്ത് കുട്ടികളുടെ സർഗാത്മത വർദ്ധിപ്പിക്കുന്നതിനും പ്രകൃതി സംരക്ഷണം രോഗപ്രതിരോധം എന്നിവയിൽ ശരിയായ അവബോധം ഉളവാക്കുന്നതിനും ലക്ഷ്യം വച്ച് കൊണ്ട് കുട്ടികളുടെ സൃഷ്ടികൾ ശേഖരിച്ചു.ഏകദേശം 100 സൃഷ്ടികൾ കുട്ടികള്ലിൽ നിന്ന് സമാഹരിക്കാൻ കഴിഞ്ഞു.

ഹൈടെക് ക്ലാസ്സ് മുറികളുടെ പരിപാലനം

കോവിഡ് മഹാമാരി മൂലം സ്‍കൂൾ പ്രവർത്തിക്കാത്തതിനാൽ ഹൈടെക് ഉപകരണങ്ങളുടെ പരിപാലനത്തിന് വേണ്ട സജ്ജീകരണങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു.രണ്ടാഴ്ചയിൽ ഒരിക്കൽ ലാപ്‍ടോപ്പുകൾ ഓൺ ആക്കി ചാർജ്ജു ചെയ്യുകയും പൊടി ഈർപ്പം ഇവ കയറാതെ ബാഗിൽ ആക്കി അലമാരയിൽ സൂക്ഷിക്കുന്നു. DSLR ക്യാമറയുടെ ബാറ്ററി ചാർജ്ജ് ചെയ്ത് ക്യാമറ പ്രവർത്തിപ്പിച്ചശേഷം ബാറ്ററി ഊരിമാറ്റി ബാഗിൽ ആക്കി അലമാരയിൽ സൂക്ഷിക്കുന്നു.പ്രോജക്റ്റർ പൊടികയറാതെ തുണികൊണ്ട് പൊതിഞ്ഞു സൂക്ഷിക്കുന്നു.അതിന്റെ പ്രവർത്തന ക്ഷമത ഉറപ്പു വരുത്തകകയും ചെയ്യുന്നു.റിമോട്ടിന്റെ ബാറ്ററി ഊരിമാറ്റി പൊതിഞ്ഞു സൂക്ഷിക്കുന്നു.USB സ്പീക്കർ കവറിനുള്ളിൽ വച്ചു ഈർപ്പവും പൊടിയും കയറാതെ സൂക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു.

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ വ്യക്തിഗത അസൈൻമെന്റ് പൂർത്തീകരണം

2019-2021 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അസൈൻമെന്റ് പൂർത്തീകരണത്തിന് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ നൽകുകയും ഗൂഗിൾ മീറ്റ് ക്ലാസ്സിലൂടെ വേണ്ട മാർഗ്ഗ നിർദ്ദേശം നൽകുകയും ചെയ്തു.തുടർപ്രവർത്തനങ്ങൾ പൂർത്തിയാകാത്ത കുട്ടികൾക്ക് ലാപ്‍ടോപ്പ് രക്ഷിതാക്കളുടെ ഉത്തരവാദിത്വത്തിൽ നൽകി.സമയബന്ധിതമായി തുടർ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ല ക്രമീകരണങ്ങൾ ചെയ്തു.

ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരും മിസ്ട്രസ്സുമാർക്കും ജില്ലാതല ഗൂഗിൾ മീറ്റ്

2020-21 വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്താൽ നടപ്പാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ചചെയ്യുന്നതിനായി 15/10/2020 വ്യഴാഴ്ച 10.30 am ന് ജില്ലാ കൈറ്റ് ടീം ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് കൈറ്റ്സ് മാസ്റ്റർമാരും മിസ്ട്രസ്സുമാരും മീറ്റിംങ്ങിൽ സംബന്ധിച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾക്ക് പ്രായോഗികപ്രവർത്തനങ്ങൾ ചെയ്യുന്നതിനുള്ള ലാപ് ടോപ് സൗകര്യങ്ങളെക്കുറിച്ച് ചർച്ചചെയ്തു. കുട്ടികൾക്ക് ലാപ്‍ടോപ്പ് വീട്ടിൽ കൊടുത്തു വിടുന്നതിനോട് ഭൂരിഭാഗം അധ്യാപകരും വിയോജിപ്പ് പ്രകടിപ്പിച്ചു.ഇപ്പോൾ ഒൻപതാം ക്ലാസ്സിലെ കുട്ടികൾ വിക്ടേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ക്ലാസ്സുകൾ കാണുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്ന നിർദ്ദേശമുണ്ടായി.

2019-21 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ ക‍ുട്ടികൾക്കുള്ള അസൈൻമെന്റ്

കുട്ടികളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി മാതാപിതാക്കൾക്കും കുട്ടികൾക്കും ഗൂഗിൾ മീറ്റിലൂടെ 2019-21 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ ക‍ുട്ടികൾക്കുള്ള അസൈൻമെന്റ് സമർപ്പിക്കുന്നത് സംബന്ധിച്ച വ്യക്തമായ നിർദ്ദേശങ്ങൾ നല്കി. കുട്ടികൾ അവർ തയ്യാറാക്കിയ പ്രാക്റ്റിക്കൽ വർക്കുകളുടെ അസൈൻമെന്റ് എഴുതി സമർപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നല്കി.അതനുസരിച്ച് ക‍ുട്ടികൾ വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ അസൈൻമെന്റ് എഴുതി തയ്യാറാക്കി വ്യക്തിപരമായി അയച്ചു തന്നു.

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള പരിശീലനം2020-21

കുട്ടികളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി മാതാപിതാക്കൾക്കും കുട്ടികൾക്കും ഗൂഗിൾ മീറ്റിലൂടെ പരിശീലനത്തെ സംബന്ധിച്ച വ്യക്തമായ നിർദ്ദേശങ്ങൾ നല്കുന്നു.ഒക്ടോബർ 17 ശനി 11 am ന് വിൿടേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്ത ആനിമേഷൻ ക്ലാസ്സ് കണ്ടു അതിന്റെ നോട്ട് എഴുതി സ്ക‍ൂൾ കൈറ്റ് മാസ്റ്റേഴ്സിന് അയച്ചു.ലാപ്‍ടോപ്പ് ഉള്ളവർ വേറിട്ട ആനിമേഷനുകൾ നിർമ്മിച്ച് അത് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത‍ു.അല്ലാത്തവർ ആനിമോഷന്റെ സ്റ്റോറി ബോർഡ് നിർമ്മിക്കുന്നു.ക്ലാസ്സ് കണ്ട് കഴിയുമ്പോൾ കുട്ടികൾ ഹാജർ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നു.ആദ്യത്തെ ആനിമേഷൻ ക്ലാസ്സിന് എല്ലാ കുട്ടികളും പങ്കെടുത്തു.ഒക്ടോബർ 26 തിങ്കൾ സംപ്രേക്ഷണം ചെയ്ത ആനിമേഷൻ ക്ലാസ്സിലും എല്ലാ കുട്ടികളും പങ്കെടുത്തു..നവംമ്പർ 7 തിയതി സംപ്രേഷണം ചെയ്ത ആനിമേഷന്റെ മൂന്നാമത്തെ ക്ലാസിൽ എല്ലാ ക‍ുട്ടികളും പങ്കെടുത്തു.മുഹമ്മദ് ഈസ ഹുസൈൻ ,ഗോഡ്‍വിൻ കെ ജിഷോ , ജ്യോതിഷ് ജിയോ എന്നിവർ ആനിമേഷൻ വീഡിയോകൾ നിർമ്മിച്ച് വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത് മറ്റു കുട്ടികൾക്ക് പ്രചോദനമായി.നവംമ്പർ 14, 22, 29എന്നീ തിയതികളിലും ഡിസംമ്പർ 5-ാം തിയതിയിലും നടന്ന സ്ക്രാച്ച് പരിശീലന പരിപാടികൾ കുട്ടികളുടെ പ്രോഗ്രാം അഭിരുചി മെച്ചപ്പെടുന്നതിന് കാരണമായി.സ്ക്രാച്ച് 2 ഉപയോഗിച്ച് കാൽക്കുലേറ്റർ നിർമ്മിക്കാനും ഗെയിംമുകൾ ഉണ്ടാക്കാനും പരിശീലനത്തിലൂടെ കുട്ടികൾക്ക് കഴിഞ്ഞു. നവംമ്പർ 21-ാം തിയതി Mir Muhammad Ali ÂIAS സാറിന്റെ വ്യാജ വാർത്തകളെ എങ്ങനെ തടയാമെന്നതിനെക്കുറിച്ചുള്ള വിദഗ്ദ്ധ ക്ലാസ് വളരെ വിജ്ഞാനപ്രദമായിരുന്നു. സ്ക്രാച്ച് 2 ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ച ഗെയിംമുകൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.എല്ലാ ക്ലാസ്സുകളിലും മുഴുവൻ ക‍ുട്ടികൾ പങ്കെടുത്തു.