എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/മറ്റ്ക്ലബ്ബുകൾ
സുരിലി ഹിന്ദി പ്രോഗ്രാം
സുരിലി ഹിന്ദി പ്രോഗ്രാമിന്റെ ഭാഗമായി കുട്ടികളിൽ ഹിന്ദിയോടുള്ള താൽപര്യം വർധിപ്പിക്കുന്നതിനും അവസരോചിതമായി ഭാഷ പ്രയോഗിക്കുന്നതിനുള്ള ശേഷി നേടുന്നതിനായി അഞ്ചാം ക്ലാസ് മുതൽ 10 ക്ലാസ് വരെയുള്ള കുട്ടികൾക്കായി വിവിധ പ്രവർത്തനങ്ങൾ ബി.ആർ.സിയോടു ചേർന്നു നടത്തി വരുന്നു.സുരലി ഹിന്ദി പ്രോഗാമിന് ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീ .ജിമ്മി മാത്യുവും യു. പി വിഭാഗത്തിൽ ശ്രീമതി ഷൈബി എബ്രാഹവും നേതൃത്വം നൽകി വരുന്നു
ഓററ്ററി ക്ലബ്ബ്
ഒരു സദസ്സിനെ അഭിസംബോധന ചെയ്യുവാനുള്ള കഴിവും ധൈര്യവും അനുഭവസമ്പത്തും നൽകുന്നതിനായി കുട്ടികളെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഓററ്ററി ക്ലബ്ബ് പ്രവർത്തിക്കുന്നു.25 കുട്ടികൾ അംഗമായുള്ള ഈ ക്ലബ്ബ് വിവിധ വിഷയങ്ങളിൽ പ്രസംഗങ്ങൾ തയ്യാറാക്കുന്നതിനും അത് മനോഹരമായി വേദിയിൽ അവതരിപ്പിക്കുന്നതിനുമുള്ള പരിശീലനം കുട്ടികൾക്ക് നൽകുന്നു.ഇത് കുട്ടികൾക്ക് വിവിധ മേഖലകളിൽ അവസരം ലഭിക്കുമ്പോൾ സദസ്സിനെ വളരെ ആത്മവിശ്വാസത്തോടെ സമീപിക്കുവാൻ ഗുണകരമാകുന്നു. ഈ മഹാമാരി കാലത്തും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്താനായി. കുട്ടികൾക്കായി ഓൺലൈൻ പ്രസംഗ മത്സരം നടത്തുകയും വിജയികളായ കുട്ടികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ക്ലബ്ബു പ്രവർത്തനങ്ങൾക്ക് അധ്യാപികയായ ശ്രീമതി ലിസി സഖറിയാസ് നേതൃത്വം നൽകുന്നു.
വിമുക്തി ,അഡാർട്ട് ക്ലബ്ബ്
ലഹരി വിമോചനവും ലഹരിക്കെതിരായ ബോധവൽകരണവും കുട്ടികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും നൽകുന്നതിനായി നമ്മുടെ സ്കൂളിൽ വിമുക്തി, അഡാർട്ട് ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. ഈ വർഷത്തെ ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് ഹൈസ്കൂൾ, യു പി എന്നി രണ്ട് വിഭാഗമായിതിരിച്ച് പ്ലക്കാർഡ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നി ഇനങ്ങളിൽ മത്സരം ഓൺലൈനായി നടത്തി. കുട്ടികളുടെ നല്ല പങ്കാളിത്തം കൊണ്ട് മത്സരങ്ങൾ ശ്രദ്ധിക്കപ്പെട്ടു. മത്സരങ്ങളിൽ വിജയികളായവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് ലഹരിവിദ്ധ കവിതാലാപനം നടത്തി സ്കൂളിന്റെ ചാനലിൽ അപ് ലോഡ് ചെയ്തു.വിമുക്തി ,അഡാർട്ട് ക്ലബ്ബ്പ്രവർത്തനങ്ങൾക്ക് അധ്യാപകനായ ശ്രീ. സിജോ ജോസഫ് നേതൃത്വം നൽകുന്നു.
ഡി. സി .എൽ
മൂല്യബോധവും മാനവികതയും ഉയർത്തിപ്പിടിക്കുവാനും ലോക സമസ്താ സുഖിനോ ഭവന്തു എന്ന കാഴ്ചപ്പാട് കുട്ടികൾക്ക് ലഭിക്കുന്നതിനും ഉതകുന്ന തരത്തിൽ ദീപിക ചിൽഡ്രൻസ് ലീഗ് (DCL) സ്കൂളിൽ പ്രവർത്തിക്കുന്നു. വിവിധ തലത്തിലുള്ള സെമിനാറുകൾ നേതൃത്വപരിശീലന ക്യാമ്പുകൾ എന്നിവ ഇതി ഇവരുടെന്റെ ഭാഗമായി നടക്കുന്നു കൂടാതെ കുട്ടികൾക്കായി വിവിധ കലാ-സാഹിത്യ മത്സരങ്ങളും ഒരുക്കുന്നു. DCL ന്റെ പ്രവർത്തനങ്ങൾക്ക് അധ്യാപകനായ ശ്രീ. അമൽ മാത്യു അഗസ്റ്റിൻ നേതൃത്വം നൽകി വരുന്നു