ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
11:15, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gv&hssvithura (സംവാദം | സംഭാവനകൾ) (Gv&hssvithura എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായി എന്ന താൾ ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ലൊരു നാളേക്കായി


കൊറോണയെന്ന മഹാമാരിതൻ പിടിയിലാണിന്നെന്നുടെ രാജ്യം.
വീട്ടിലിരിക്കാം കരുതലോടെ
ഒന്നായ് നേരിടാം നമ്മുക്കീ മാരിയെ.
കൈകൾ കഴുകുന്നതൊരു ശീലമാക്കാം...
കൈകൾ ചേർക്കുന്നതൊഴിവാക്കാം
നമസ്കാരമെന്ന സംസ്കാരത്തെ വീണ്ടും പുനർജനിപ്പിച്ചിടാം...
മരുന്നില്ല,മന്ത്രമില്ല മഹാമാരിയ്ക്ക്
ഉള്ളതോ കരുതലൊന്നു മാത്രം...
വീടും പരിസരവും വൃത്തിയാകട്ടെ...
നാം ഒാരോരോ രോഗങ്ങളിൽനിന്നും മുക്തരാകട്ടെ...
കോവിഡിനെ നാം അതിജീവിയ്ക്കും
ശാരീരിക അസ്വസ്തതകളെ തോല്പിക്കും.
ശുചിത്വം നമ്മുക്ക് പാലിച്ചിരിക്കാം
കൈകാൽ മുഖവും കഴുകിയിരിക്കാം..
പ്രകൃതിയിൽനിന്നും തുരത്താം അണുക്കളെ
വൈറസ് മറ്റൊരു ഭീകരൻ
കൈകൾ കഴുകാൻ മടിക്കരുത്...
മാസ്കു ധരിക്കാതെ നടക്കരുത്...
അകലം പാലിക്കാൻ മടിക്കരുത്...
ഇനിയൊരു വ്യാധിയും വേണ്ട വേണ്ട
പാലിക്കാം നമ്മുക്ക് ലോക് ഡൗൺ നിയമങ്ങൾ ഒരുമയോടെ.


 

സിബിന.എസ്
പ്ലസ് വൺ ഫ്ലോറികൾച്ചറിസ്റ്റ് (ഒാപ്പൺ കൾട്ടിവേഷൻ) ജി വി എച് .എസ് .എസ് .വിതുര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 11/ 01/ 2022 >> രചനാവിഭാഗം - കവിത