ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി സ്ക്കൂൾ ചെറുകുന്ന് നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ജി എൽ പി സ്ക്കൂൾ ചെറുകുന്ന് നോർത്ത്
വിലാസം
കൊവ്വപ്പുറം

<കൊവ്വപ്പുറം,ചെറുകുന്നു/>കണ്ണൂർ
,
670301
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ04972860875
ഇമെയിൽcherukunnunorthglps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13512 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാഘുനാഥൻ ഇ കെ
അവസാനം തിരുത്തിയത്
10-01-202213512


പ്രോജക്ടുകൾ



ചരിത്രം

കണ്ണൂർ ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിൽ കൊവ്വപ്പുറം എന്ന സ്ഥലത്ത് 1927 -ൽ ഈ വിദ്യാലയം. സ്ഥാപിതമായി . 2005-ൽ പഞ്ചായത്തിന്റെയും , നാട്ടുകാരുയും കൂട്ടുയ്മയി, കൊവ്വപ്പുറത്തിനടുത്തുളള ഇട്ടമ്മൽ എന്ന സ്ഥലത്ത് പണികഴിപ്പിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറി, നാളിതുവരായി പ്രവർത്തിച്ചു വരുന്നു. ഒന്നാംത്തരം മുതൽ നാലാംതരം വരെ ക്ലാസ്സുകളിൽ പഠനം നടന്നു വരുന്നു.

ഭൗതികസൗകര്യങ്ങൾ

സ്ക്കൂൾ കെട്ടിടത്തിൽ 6 മുറികൾ ഉണ്ട് . 4 ക്ലാസ്സുമുറികൾ കഴിച്ച് ഒരു മുറി ഓഫീസ് റൂം,സ്റ്റാഫ് റൂം,കംബ്യൂട്ടർ റൂം എന്നിവയായി ഉപയോഗിച്ച് വരുന്നു . സ്ക്കൂൾ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കൽ, ലാബ്,ലൈബ്രറി പ്രവർത്തിക്കുന്നത്തിനായി ഒരു മുറി ഉപയോഗിച്ചു വരുന്നു . കുട്ടികൾക്കുള്ള ഭക്ഷണം പാകം ചെയ്യന്തിനാവശ്യമായ  പാചകപ്പുര സ്കൂൾ കെട്ടിടത്തിന്റെ അടുത്തായി തന്നെ സ്ഥിതി ചെയ്യുന്നു . കുട്ടികൾക്ക് മതിയായ ശൗചാലങ്ങളും ശുചീകരണ സൗകര്യങ്ങളും ഉണ്ട് .കിണർ , മഴവെള്ള സംഭരണി, ജപ്പാൻ കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്. സ്കൂൾ  മുറ്റത്ത് വിശാലമായ  കളിസ്ഥലവും വിശ്രമിക്കാനുള്ള ബഞ്ചുകളും ഉണ്ട് . ചുറ്റുമതില്,ഗേറ്റ് എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങളായ കല,കായികം,പ്രവൃത്തിപരിചയം,സയൻസ്,സാമൂഹ്യ മേളകൾ എന്നിവയിൽ മികവുറ്റ പ്രവർത്തനം കാഴ്ചവെക്കുന്നു.

മാനേജ്‌മെന്റ്

പൂർണ്​ണമായും സർക്കാർ അധീനതയിൽ പ്രവർത്തിച്ചുവരുന്നു.

മുൻസാരഥികൾ

ശ്രീ എം.ടി രവീന്ദ്രൻ, ശ്രീ എൻ.എം ജോർജ്, ശ്രി ശശിധരൻ, ശ്രീ വിനോദ് കെ.സി(2008-2014), എന്നീ വ്യക്തിത്വങ്ങളായിരുന്നു ഈ വിദ്യാലയത്തിന്റെ മുൻ സാരധിമാരിൽ ചിലർ.

നേട്ടങ്ങൾ

  • ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ഗ്രീൻ ഓഫീസ് സർട്ടിഫിക്കറ്റ് 2020-2021
  • LSS SCHOLARSHIP 2019-2020
  • സബ്ജില്ലാതല മത്സരങ്ങളിൽ ഉന്നത വിജയം കൈവരിക്കാറുണ്ട്

വഴികാട്ടി

കണ്​ണൂരിൽ നിന്ന് പഴയങ്ങാടി വഴി പയ്യന്നൂർ റൂട്ടിൽ കൊവ്വപ്പുറം സ്ഥലത്ത് ഇറങ്ങി അല്പം മുന്നോട്ട് നടന്ന് വെളളറങ്ങൽ തെക്കുമ്പാട് റോഡിൽ (വെളളറങ്ങൽ സ്റ്റോപ്പിൽ നിന്ന് അരക്കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്താം)