സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/സൗകര്യങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വിശാലമായ മുറ്റത്തൊരു ചേർന്ന് കുട്ടികൾക്കായി സ്റ്റഡി പാർക്ക് ഒരുക്കിയിട്ടുണ്ട്. കൃഷിയോടുള്ള താത്പര്യം വർദ്ധിപ്പിക്കുന്നതിനായി സ്കൂൾ ചുറ്റുവട്ടത്ത് കൃഷിയിടങ്ങളും ഔഷധ തോട്ടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. സ്കൗട്ട് ആൻഡ് ഗൈഡ്സ് എൻഎസ്എസ് നേതൃത്വത്തിൽ എല്ലാ വർഷവും ശലഭോദ്യാനം ഒരുക്കുന്നുണ്ട്


യു പി സ്കൂൾളിനും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ സ്കൂൾതല പ്രവർത്തനങ്ങൾ വളരെ സജീവമായി നടക്കുന്നു