കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ
വിലാസം
കൊടുങ്ങല്ലൂർ

കൊടുങ്ങല്ലൂർ
,
കൊടുങ്ങല്ലൂർ പി.ഒ.
,
680664
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1896
വിവരങ്ങൾ
ഫോൺ0480 2802108
ഇമെയിൽgghskodungallur@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23013 (സമേതം)
എച്ച് എസ് എസ് കോഡ്08024
യുഡൈസ് കോഡ്32070601402
വിക്കിഡാറ്റQ64090568
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്കൊടുങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി
വാർഡ്04
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1085
ആകെ വിദ്യാർത്ഥികൾ1085
അദ്ധ്യാപകർ45
ഹയർസെക്കന്ററി
പെൺകുട്ടികൾ460
ആകെ വിദ്യാർത്ഥികൾ460
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആശ ആനന്ദ്
പ്രധാന അദ്ധ്യാപികലത ടി കെ
പി.ടി.എ. പ്രസിഡണ്ട്പി എച്ച് അബ്ദുൾ റഷീദ്
എം.പി.ടി.എ. പ്രസിഡണ്ട്ബീന റഫീക്ക്
അവസാനം തിരുത്തിയത്
10-01-2022Arun Peter KP
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ കൊടുങ്ങല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ. ചരിത്ര പ്രധാനമായ ഒട്ടേറെ വസ്തുതകളുടെ നടുവിൽ അതിലേറെ ചരിത്ര പ്രധാനമുള്ള ഈ സ്കൂൾ തനത് സവിശേഷതകളോടെ തലയുയർത്തി നിൽക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ 686 കുട്ടികളാണ് പഠിക്കുന്നത്. 8-ാം ക്ലാസിൽ 197 ഉം 9, 10 ക്ലാസുകളിൽ യഥാക്രമം 213, 276 കുട്ടികൾ വീതം പഠിക്കുന്നു. 22 ഡിവിഷനുകളാണ് ആകെ ഉള്ളത്. മലയാളം മീഡിയത്തിൽ 155 പേരും ഇംഗ്ലീഷ് മീഡിയത്തിൽ 531 കുട്ടികളുമുണ്ട്.  26 അധ്യാപകർ ഹൈസ്കൂൾ വിഭാഗത്തിൽ ഉണ്ട്. അപ്പർ പ്രൈമറി വിഭാഗത്തിൽ 399 കുട്ടികളാണ് പഠിക്കുന്നത്. 5-ാം ക്ലാസിൽ 115 ഉം 6, 7 ക്ലാസുകളിൽ യഥാക്രമം 119, 165 കുട്ടികൾ വീതം പഠിക്കുന്നു. 14 ഡിവിഷനുകളാണ് ആകെ ഉള്ളത്. മലയാളം മീഡിയത്തിൽ .... പേരും ഇംഗ്ലീഷ് മീഡിയത്തിൽ .... കുട്ടികളുമുണ്ട്.  15 അധ്യാപകർ അപ്പർ പ്രൈമറി വിഭാഗത്തിൽ ഉണ്ട്. ശ്രീമതി ലത ടികെ 2020 മുതൽ ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപികയാണ്.

ചരിത്രം

പുരാതന ഭാരത ചരിത്രത്തിലെ അതിപ്രധാന തുറമുഖ നഗരമായിരുന്ന മുസരിസ് ആണ് ഇന്നത്തെ കൊടുങ്ങല്ലൂർ[1]. ആ കൊടുങ്ങല്ലൂരിന്റെ ഹൃദയസ്ഥാനത്ത് കൊടുങ്ങല്ലൂരിന്റെ പ്രശസ്തി വാനോളം ഉയർത്തുന്നു ഇന്ന് കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ. പുരാതന ബുദ്ധമത കേന്ദ്രമായ, ചേരരാജവംശത്തിന്റെ തലസ്ഥാന നഗരമായ തിരുവഞ്ചിക്കുളം, ഭാരതത്തിലെ ആദ്യ മുസ്ലിം പള്ളിയായ ചേരമാൻ ജുമാ മസ്ജിദ്[2], സെന്റ് തോമാസ് കപ്പലിറങ്ങി എന്ന് വിശ്വസിക്കുന്ന അഴീക്കോട്, പോർട്ടുഗീസ്, ഡച്ച് ഭരണസിരാകേന്ദ്രമായിരുന്ന കോട്ടപ്പുറം കോട്ട[3]... ഇങ്ങനെ ചരിത്ര പ്രധാനമായ ഒട്ടേറെ വസ്തുതകളുടെ നടുവിൽ അതിലേറെ ചരിത്ര പ്രധാനമുള്ള ഈ സ്കൂൾ തനത് സവിശേഷതകളോടെ തലയുയർത്തി നിൽക്കുന്നത്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ കാണുക

മുൻ പ്രധാന അധ്യാപകർ

മുൻ പ്രധാന അധ്യാപകർ
ക്രമനമ്പർ വർഷം പേര്
1896-1952 ലഭ്യമല്ല
1 1953-1954
1955-1978 ലഭ്യമല്ല
2 1979-1982 കൗമുദിഅമ്മ
3 1983-1986 പി വി ഓമനക്കുട്ടി
4 1986-1991 എ രതി
5 1993-1994 ടി നളിനി
6 1994-1997 സരസ്വതി പി
7 1997-1998 എ എക്സ് വത്സ
8 1998-2001 വി കെ കുമാരിബായ്
9 2004-2006 ടി വി ലളിത
10 2006-2007 ലിസ്സി എ
11 2007-2009 ഫാത്തിമ പി എം
12 2009-2010 വത്സല
13 2010-2013 വത്സല എം
14 2013-2015 ജാസ്മി കെ എം
15 2015-2017 സുജാത വി ജി
16 2017-2020 സീനത്ത് ടി എ
17 2020-ഇപ്പോൾ ലത ടി കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പേര് സ്ഥാനം പഠിച്ച വർഷം
1 ആർ ബിന്ദു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി
2 എം യു ഷിനിജ ചെയർപേഴ്സൺ, കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി

എഡിറ്റോറിയ ബോർഡ്

നമ്പർ പേര്
1 അരുൺ
2 ഫിലിപ്പ്
3 റസീന
4 മണി
5 ഫെബീന വി എസ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 17 ന് തൊട്ട് കൊടുങ്ങല്ലുർ നഗരമദ്ധ്യത്തിൽ പൊലീസ് സ്റ്റേഷന് വടക്കുവശത്ത് സ്ഥിതിചെയ്യുന്നു.
  • നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് 30 കി.മി. അകലം

{{#multimaps:10.2278832,76.1966348|zoom=10|width=500}}

അവലംബം