എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ഓർമ്മച്ചിത്രങ്ങൾ

09:55, 9 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35052mihs (സംവാദം | സംഭാവനകൾ) ('==ഓർമ്മച്ചിത്രങ്ങൾ== 1993 SSLC Batch - ലെ സന്തോഷ് മോൻ അന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഓർമ്മച്ചിത്രങ്ങൾ

1993 SSLC Batch - ലെ സന്തോഷ് മോൻ അന്നത്തെ ശാസ്ത്രമേളയിൽ പങ്കെടുത്ത് വിജയികളായി മാറിയതിന്റെ ഓർമ്മകൾ പങ്കുവയ്ക്കുന്നു. വർക്കിങ്ങ് മോഡലിന് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു.സന്തോഷ് മോൻ KG യും സണ്ണി TJ യും ചേർന്നാണ് സമ്മാനം നേടിയത് കൂടാതെ ശാസ്ത്രാഭിരുചിയുള്ള സ്കൂൾ എന്ന ബഹുമതിയും ലഭിച്ചു. സ്റ്റിൽ മോഡൽ വിഭാഗത്തിൽ അഭിലാഷ് മാർട്ടിൻ,സിനോദ് M D ഉം പ്രോജക്റ്റ് വിഭാഗത്തിൽ ജോർജ്ജ് മാത്യു, പ്രവീൺ ജോയി ഉം മത്സരിച്ചു.ട്രെയിൻ നിർത്താതെ ആളെ ഇറക്കുന്ന തിനുള്ള ചലിക്കുന്ന പ്ലാറ്റ്ഫോമിന്റെ മാതൃകയാണ് വർക്കിങ്ങ് മോഡലായി അവതരിപ്പിച്ചത്. അസോള പായലിനെപ്പറ്റിയുള്ള പഠനം ആയിരുന്നു പ്രോജക്ട് വിഭാഗം. കടലിൽ നിന്നും കുടിവെള്ളം ഉണ്ടാക്കുന്ന മാതൃകയാണ് സ്റ്റിൽ മോഡലായി അവതരിപ്പിച്ചത്. മത്സര സമയത്തെ ചിത്രങ്ങൾ ഓർമ്മക്കുറിപ്പിലൂടെ പങ്കു വയ്ക്കുന്നു.

     


2002 SSLC Batch ലെ ചാക്കോ വർഗീസ് അന്നത്തെ സ്‌കൂൾ യുവജനോത്സവത്തിലെ മത്സരത്തിൽ പങ്കെടുത്തതിന്റെ ഓർമ്മകൾ ചിത്രങ്ങളുടെ രൂപത്തിൽ പങ്കുവയ്ക്കുന്നു.