കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്/അക്ഷരവൃക്ഷം/മാനിഷാദ

11:23, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12032 (സംവാദം | സംഭാവനകൾ) (12032 എന്ന ഉപയോക്താവ് കെ. എം. വി. എച്ച്. എസ്. എസ്. കൊഡക്കാട്ട്/അക്ഷരവൃക്ഷം/മാനിഷാദ എന്ന താൾ കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്/അക്ഷരവൃക്ഷം/മാനിഷാദ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാനിഷാദ

ആദി കവി ചൊല്ലിയ വാക്യം
ഇന്നിതാ പ്രകൃതിയും
നമ്മോടു ചൊല്ലുന്നു മാനിഷാദ
കനകച്ചിലമ്പൊലിയായി ഒഴുകിയ പുഴയും
ഇളം തെന്നലിൽ തലോലമാടിയ വയലും
നമ്മോടു ചൊല്ലുന്നു മാനിഷാദ
മുത്തശ്ശി കഥകളിൽ നിറയും കാടും മലയും
സ്മൃതികളിൽ നിന്നുമാഞ്ഞേ പോയി
പന്നഗേന്ദ്രനെ തോൽപ്പിക്കും
വിഷമിന്നു മർത്യന്
വിഷം പൂണ്ട അവന്റെ മനസ്സും സ്വാർത്ഥമായി
ഓർക്കുക സ്ത്രീ അമ്മയാണ് മകളാണ്
'അമ്മ പ്രകൃതിയാണ്
ഓർക്കുക നിൻ സ്വാർത്ഥമാം
ചെയ്തികൾകൾക്ക് ഇരയാകുന്നത്
ഭൂമിയും നിഷ്കളങ്കമാം ജീവജാലങ്ങളും
ഇനിയും വിഷം കുടിപ്പിക്കരുതീ വസുധയെ
ഓർക്കുക ഇത് നിന്റെയും പതനം
 

അഞ്ജന അശോക്
9 കെ എം വി എച് എസ് എസ് കൊടക്കാട്
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - കവിത