വി എച്ച് എസ് എസ്, കണിച്ചുകുളങ്ങര/വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യ വേദി
പൊതു വിദ്യാലയങ്ങളിലെ കലാസാഹിത്യപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് വിദ്യാരംഗം കലാസാഹിത്യ വേദി . അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കലാസാഹിത്യ പ്രവർത്തനങ്ങൾ സമന്വയിപ്പിക്കുന്ന വിദ്യാഭ്യാസകലാ സാഹിത്യ കൂട്ടായ്മയാണിത്. സർഗ്ഗാത്മകതയുടെ പുതുവഴികളും കലാപ്രവർത്തനത്തിന്റെ പുതുവഴികളും അന്വേഷിക്കുന്ന വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും സജീവമായ സംഘടന.
കണിച്ചുകുളങ്ങര വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ 2021-22 അധ്യയനവർഷത്തിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനോത്ഘാടനവും, വായന ദിനവുമായി ബന്ധപ്പെട്ട ഒരാഴ്ച നീളുന്ന പരിപാടികളും വായന ദിനമായ ജൂൺ 19 ന് ഓൺലൈനായി നടത്തി. ഉപജില്ല വിദ്യാരംഗം കോഡിനേറ്ററും പ്രശസ്ത ബാലസാഹിത്യകാരനും അധ്യാപകനുമായ കണിച്ചുകുളുങ്ങരഹരികുമാർ സാറാണ് ഉദ്ഘാടനം നിർവ്വഹിക്കുകയും പി എൻ പണിക്കർ അനുസ്മരണം നടത്തുകയും ചെയ്തത്.
തുടർന്ന് വിദ്യാരംഗം സാഹിത്യവേദിയിലെ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി കെ പി ഷീബ ടീച്ചർ സ്കൂൾ വിദ്യാരംഗം കോഡിനേറ്റർ ബാബുരാമചന്ദ്രൻ മലയാളം വിഭാഗം മേധാവി നിഷ ടീച്ചർ അജിമോൻ സാർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി