എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ആനിമൽ ക്ലബ്ബ്
ആനിമൽ ക്ലബ്ബ്
ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകൻ : അനിൽബാബു കെ. (എച്ച്. എസ്. എ. നാച്ചുറൽ സയൻസ്)
പക്ഷിമൃഗാദികളെവള്രത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആനിമൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ക്ലാസ്സുകൾ നടത്തിവരുന്നു. കൂത്താട്ടുകുളം മൃഗാശുപത്രിയിലെ ഡോ. ഈപ്പൻ ആണ് ക്ലബ്ബിന്റെ രക്ഷാധികാരി. മൃഗാശുപത്രിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് 2016-17 അദ്ധ്യയനവർഷം ഒമേഗ ഇനത്തിൽപ്പെട്ട മുട്ടകോഴിക്കുഞ്ഞുങ്ങള വിതരണം ചെയ്യുകയുണ്ടായി. ഇടയാറിലുള്ള മീറ്റ് പ്രോഡക്ട്സ് ഓഫ്, ഇന്ത്യ, മാട്ടുപ്പെട്ടിയിലുള്ള ഇൻഡോ സ്വിസ് പ്രോജക്ട്, കുരിശുമലയിലുള്ള കന്നുകാലി ഫാം എന്നിവ ക്ലബ്ബംഗങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ക്ലബ്ബംഗങ്ങൾ ലഘു ടാർപ്പോളിൻ ടാങ്കുകളിൽ അലങ്കാരമത്സ്യക്കൃഷി നടത്തുന്നുണ്ട്. ഹൈബ്രീഡ് മുയലുകളെയും, മുട്ടത്താറാവുകളെയും ക്ലബ്ബംഗങ്ങൾ വളർത്തുന്നുണ്ട്. ജീവശാസ്ത്രാദ്ധ്യാപകൻ ശ്രീ അനിൽ ബാബുവാണ് ഈ ക്ലബ്ബിന് നേതൃത്വം നൽകുന്നത്.
ആനിമൽ ക്ലബ്ബ് വാർത്തകൾ 2019-20
മുട്ടക്കോഴിക്കുഞ്ഞ് വിതരണം
മൃഗക്ഷേമസെമിനാർ
![]() ![]() സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെയും സ്ക്കൂൾ ആനിമൽ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ 2019 നവംബർ 22 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മൃഗക്ഷേമസെമിനാർ നടന്നു. കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനൂപ് ജേക്കബ് എം. എൽ. എ. സെമിനാർ ഉദ്ഘാടനം ചെയ്തു. കൃഷി പോലെതന്നെ ഏറെ തൊഴിൽസാദ്ധ്യതയുള്ള മേഖലയാണ് മൃഗസംരക്ഷണമെന്നും ഇതിന്റെ സാധ്യതകൾ പൂർണ്ണമായും പ്രയോജനപ്പെടുത്താൻ യുവതലമുറയ്ക്കു കഴിയണമെന്നും പ്രകൃതിയോടും ജീവജാലങ്ങളോടും പ്രതിബദ്ധതപുലർത്താൻ നമുക്ക് ബാദ്ധ്യതയുണ്ടെന്നും എം.എൽ.എ. പറഞ്ഞു. സെമിനാറിൽ നഗരസഭാ ഉപാദ്ധ്യക്ഷ വിജയകുമാരി, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സി. വി. ബേബി, നഗരസഭാംഗങ്ങളായ പ്രിൻസ് പോൾ ജോൺ, എൽ വസുമതിയമ്മ, ലിനു മാത്യു, ഗ്രേസി ജോർജ്, സാറാ ടി. എസ്., നളിനി ബാലകൃഷ്ണൻ, പി. റ്റി. എ. പ്രസിഡന്റ് പി. ബി. സാജു എന്നിവർ സംസാരിച്ചു, ഹെഡ്മിസ്ട്രസ് എം. ഗീതാദേവി സ്വാഗതവും കൂത്താട്ടുകുളം സീനിയർ വെറ്റിനറി സർജ്ജൻ ഡോ. ഈപ്പൻ ജോൺ കൃതജ്ഞതയും പറഞ്ഞു. മൃഗസംരക്ഷണവകുപ്പ് അസി. ഡയറക്ടർ ഡോ. വിഷ്ണു ശ്രീധർ സെമിനാർ നയിച്ചു. മൃഗക്ഷേമ നിയമങ്ങളെക്കുറിച്ചും പേവിഷബാധയെക്കുറിച്ചും തെരുവുനായ നിയന്ത്രണത്തെക്കുറിച്ചും കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. സെമിനാറിനുശേഷം വിദ്യാർത്ഥികൾ മൃഗസംരക്ഷണപ്രതിജ്ഞ എടുത്തു. കൂത്താട്ടുകുളം മൃഗാശുപത്രിയാണ് പരിപാടി സംഘടിപ്പിച്ചത്.
|