സെന്റ് ജോസഫ്‍സ് എൽ പി എസ്സ് ഇരവിമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ മാഞ്ഞൂർ പഞ്ചായത്തിൽ ഇരവിമംഗലം ( കക്കത്തുമല ) എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കോട്ടയം കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ വരുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .
സെന്റ് ജോസഫ്‍സ് എൽ പി എസ്സ് ഇരവിമംഗലം | |
---|---|
വിലാസം | |
ഇരവിമംഗലം ഇരവിമംഗലം , കോട്ടയം 686613 | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 04829 243378 |
ഇമെയിൽ | eravimangalamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45301 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസ് എം കെ |
അവസാനം തിരുത്തിയത് | |
31-12-2021 | Nidhin84 |
ചരിത്രം
1920 ൽ സ്ഥാപിതമായ ഈ വിദ്യാലയം , ഇപ്പോൾ 97 വർഷം പിന്നിട്ടിരിക്കുകയാണ്. സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം സംഭാവന ചെയ്തത് വാഴക്കാലായിൽ കോരയുടെ മകൻ ചാക്കുണ്ണിയാണ് . തുടക്കത്തിൽ ഒന്നും രണ്ടും ഫോമുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ആദ്യത്തെ മാനേജർ കവണാൻ കുഞ്ഞാണ്ടിയും , ആദ്യത്തെ ഹെഡ്മാസ്റ്റർ കല്ലറ കാഞ്ഞിരത്തുംപറമ്പിൽ കൃഷ്ണപിള്ളയും ആയിരുന്നു. ആദ്യ സ്കൂൾ ഷെഡ് ഇടിഞ്ഞുപോയതിനാൽ കവണാൻ കുഞ്ഞാണ്ടിയുടെ പുരയിടത്തിൽ ഷെഡ്‌കെട്ടി കുറച്ചുനാൾ സ്കൂൾ അവിടെ പ്രവർത്തിച്ചു. തുടർന്ന് പഴയസ്ഥലത്തു സ്കൂൾ കെട്ടിടം പണിത് അങ്ങോട്ട് മാറ്റി . 1941 വരെ ഈ നില തുടർന്നു. 1941 ൽ അന്നത്തെ ഇടവകയായിരുന്ന കടുത്തുരുത്തി വലിയപള്ളിക്ക് സ്കൂൾ എഴുതിക്കൊടുത്തു. 1953 ൽ ഇരവിമംഗലം ഇടവക നിലവിൽവന്നു. 1960 ൽ ഇരവിമംഗലം പള്ളിവികാരിയുടെ മാനേജ്മെന്റിന്റ കീഴിൽ ഈ സ്കൂൾ വന്നു. 1970 ൽ ഈ സ്കൂളിന്റെ കനകജൂബിലി ആഘോഷിച്ചു. അന്ന് സ്കൂൾ മാനേജർ, പൂഴിക്കുന്നേൽ ബഹുമാനപ്പെട്ട മാത്യു അച്ചനും, ഹെഡ്മാസ്റ്റർ അരീച്ചിറ ഉലഹന്നാൻസാറും ആയിരുന്നു. ഇന്നത്തെ ഓഫീസ്‌റൂം കനകജൂബിലി സ്മാരകമായി നിർമിച്ചതാണ്. ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ, മുളവനാൽ ബഹുമാനപ്പെട്ട ജോസഫ് അച്ചനും, ഹെഡ്മാസ്റ്റർ ശ്രീ ജോസ് എം.കെയും ആണ് .
ഭൗതികസൗകര്യങ്ങൾ
- ഏഴ് ക്ലാസ്സുകൾക്ക് പ്രവർത്തിക്കാനാവുന്ന സ്റ്റേജോടുകൂടിയ വിശാലമായ ഹാൾ.
- എല്ലാ ക്ലാസ്സുകളിലും ലൈറ്റ്, ഫാൻ, സൗകര്യം.
- നാല് കംപ്യൂട്ടറുകൾ, ബ്രോഡ്ബാൻഡ് സൗകര്യം, വൈഫൈ, പ്രിൻറർ cum സ്കാനർ സൗകര്യത്തോടുകൂടിയ സുസജ്ജമായ കമ്പ്യൂട്ടർ ലാബ്.
- ആധുനിക നിലവാരത്തിലുള്ള ശുചിമുറികൾ.
- കുടിവെള്ളത്തിന് വാട്ടർ പ്യൂരിഫൈർ, വാട്ടർ കൂളർ സംവിധാനം.
- എണ്ണൂറിലധികം പുസ്തകങ്ങളുള്ള ലൈബ്രറി.
- രണ്ടു സ്റ്റോർ മുറികളും പാചകവാതക സംവിധാനവുമുള്ള അടുക്കള.
- ചുറ്റുമതിൽ.
- കളിസ്ഥലം.
- മാലിന്യസംസ്കരണത്തിനുള്ള സംവിധാനം.
- മുഴുവൻസമയ ജലവിതരണ സംവിധാനം.
- സുസജ്ജമായ ഓഫീസ് cum സ്റ്റാഫ്‌റൂം.
- തണൽമരങ്ങൾ നിറഞ്ഞ കോമ്പൗണ്ട്.
- റാംപ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- അക്കാദമിക മികവിനോടൊപ്പംതന്നെ എല്ലാവിധ പാഠ്യേതര പ്രവർത്തനങ്ങൾക്കും മുൻഗണന കൊടുക്കുന്ന വിദ്യാഭ്യാസരീതി.
- എല്ലാ ദിനാചരണങ്ങളിലും പുതുമയാർന്ന പ്രവർത്തനങ്ങൾ.
- കുട്ടികളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സ്കൂൾ അസംബ്ലി.
- കുട്ടികളുടെ നേതൃത്വത്തിലും നിയന്ത്രണത്തിലും നടത്തപ്പെടുന്ന ബാലസഭ.
- ഇൻഡോർ ഗെയിമുകൾക്ക് പ്രത്യേക പ്രോത്സാഹനം.
- ലൈബ്രറിപുസ്തകവായനയ്ക്കും വായനാക്കുറിപ്പവതരണത്തിനും അവസരങ്ങൾ.
- ഇംഗ്ലീഷ് പഠനത്തിന് പ്രത്യേകമായ ഊന്നൽ.
- കൃത്യമായ യൂണിറ്റ് ടെസ്റ്റുകളും ക്ലാസ് പി.ടി.എകളും.
- എല്ലാ ടേമിലും മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ.
- കരാട്ടെ ക്ലാസുകൾ.
- ഡാൻസ് ക്ലാസുകൾ.
- പഠനയാത്രകൾ.
- പോഷകസമൃദ്ധമായ ഉച്ചഭക്ഷണം.
- ഗണിതശാസ്ത്രമേള, പ്രവർത്തിപരിചയമേള, കലാമേള, കായികമേള എന്നിവയിലെ സജീവ പങ്കാളിത്തം.
- പി.ടി.എ, എം.പി.ടി.എ കമ്മിറ്റികളുടെ സഹകരണം.
- മാനേജ്‌മന്റ്, പി.ടി.എ, പൂർവവിദ്യാർഥി സംഘടന, നാട്ടുകാർ എന്നിവരുടെ നിർലോഭമായ സഹകരണം.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
- 20013-16 ------------------
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പൊതുവിദ്യാലയ സംരക്ഷണ യജ്‌ഞം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.74,76.49|zoom=14}}
St.Joseph`s L.P.S. Eravimangalam
|
|