ഗവ. എച്ച്.എസ് എസ്. അയ്യൻ കോയിക്കൽ/ഐ.ടി. ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ആമുഖം

പ്രവര്‍ത്തനങ്ങള്‍


ഐ.ടി. ക്ലബ് ഭാരവാഹികള്‍

കൊളാഷ് മത്സരം

ആന്റ്സ് അനിമേഷന്‍ പരിശീലനം

സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ പരിശീലനം

രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷന്‍

രാമചന്ദ്രവിലാസം

അഴകത്തു പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം മഹാകാവ്യമാണ് മലയാള ഭാഷയിലെ ആദ്യ ലക്ഷണമൊത്ത മഹാകാവ്യം. ദീര്‍ഘ നാളുകളായി പുസ്തക രൂപത്തില്‍ ലഭ്യമല്ലാതിരുന്ന ഈ മഹാകാവ്യം ലോകമെങ്ങുമുള്ള മലയാളികള്‍ക്കായി മഹാകവിയുടെ നാട്ടിലെ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളാണ് ഡിജിറ്റല്‍ ലോകത്തെത്തിക്കുന്ന പദ്ധതിയില്‍ സ്ക്കൂളിലെ പത്ത് ഐടി ക്ലബ് അംഗങ്ങളും 10 വിദ്യാരംഗം കലാ സാഹിത്യ വേദി അംഗങ്ങളും പങ്കെടുക്കുന്നു..വിക്കി ഗ്രന്ഥശാലയിലും സി.ഡി.രൂപത്തിലും പ്രകാശനം ചെയ്യാന്‍ ഉദ്ദ്യേശിക്കുന്ന പദ്ധതിക്ക് ചവറ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നടന്ന ഏക ദിന സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍മാരുടെ ശില്‍പ്പ ശാലയില്‍ തുടക്കമായി. പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്​വെയറിലും ഓപ്പണ്‍ ഓഫീസ് റൈറ്ററിലുമാണ് ഡിജിറ്റൈലൈസേഷന്‍ പദ്ധതി തയ്യാറാകുന്നത്.ഐ.ടി@സ്ക്കൂളും വിദ്യാരംഗം കലാസാഹിത്യവേദിയുമാണ് സംഘാടകര്‍.

സ്വതന്ത്ര സോഫ്റ്റ്​വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികള്‍ തയ്യാറാക്കിയ ചിത്ര സര്‍ഗ്ഗത്തിലെ ശരബന്ധം

സ്വതന്ത്ര സോഫ്റ്റ്​വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികള്‍ തയ്യാറാക്കിയ ചിത്ര സര്‍ഗ്ഗത്തിലെ ശരബന്ധം
സ്വതന്ത്ര സോഫ്റ്റ്​വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികള്‍ തയ്യാറാക്കിയ ചിത്ര സര്‍ഗ്ഗത്തിലെ ശരബന്ധം

ഈ പദ്ധതിയെ കുറിച്ച് വിവിധ പത്രങ്ങളിലും ബ്ലോഗുകളിലും വന്ന വാർത്തകൾ


രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി

ഐ.ടി ക്ലബിന്റെ ആഭിമുഖ്യത്തില്‍ രക്ഷകര്‍ത്താക്കള്‍ക്കായുള്ള ICT ബോധവല്‍ക്കരണ പരിപാടി 2011-SEPTEMBER ചൊവാഴ്ച നടത്തി.പ്രധമാദ്ധ്യാപക ശ്രീമതി കെ.വിമലകുമാരി അധ്യക്ഷത വഹിച്ച യോഗത്തില്‍ JSITC ശ്രീമതി സ്മിതാ.എസ്.നായര്‍ സ്വാഗതം ആശംസിക്കുകയും PTA പ്രസിഡന്റ് ശ്രി.കെ.മോഹനക്കുട്ടന്‍ ബോധവല്‍ക്കരണ പരിപാടി ഉത്ഘാടനം നിര്‍വഹിക്കുകയും ചെയതു. ശ്രീ അബ്ദുല്‍ സമദ്, സഫിയാ ബീവി, മോളിക്കുട്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും SITC ശ്രമതി ജയശ്രീ.എസ്സ് പരിപാടിയുടെ അവതരണത്തിന് നേതൃത്വം കൊടുക്കുകയും ചെയ്തു.സ്ക്കൂളിലെ ICT പ്രവര്‍ത്തനങ്ങള്‍,ICT സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് വിശദീകരികരിക്കുകയും IT SCHOOL- നെ കുറിച്ചുള്ള വീഡിയോ പ്രദര്‍പ്പിക്കുകയും ചയ്തു വിവിധ സോഫ്റ്റ് വെയറുകള്‍ വിദ്യാത്ഥികളായ അനില,മനോജ് കുമാര്‍(IT CLUB MEMBERS) ,ശ്രീമതി ശ്രീജാനാഥ്(BIOLOGY TEACHER) എന്നിവര്‍ രക്ഷിതാക്കളെ പരിചയപ്പെടുത്തി IT SCHOOL IT CLUB ഭാരവാഹികളെ പരിചയപ്പെടുത്തുകയും IT ക്ലബിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് കുമാരി കൈരളി മോഹന്‍ അവതരിപ്പിച്ചു.IT ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന DIGITAL PAINTING, COLLAGUE നിര്‍മാണം എന്നിവയില്‍ സമ്മാനര്‍ഹമായവ പ്രദര്‍ശിപ്പിച്ചു അനിമേഷന്‍: അനിമേഷന്‍ ട്രെയിനിങ്ങിനു പോയ കുട്ടികളെ പരിചയയപ്പെടുത്തുകയും അവര്‍ ട്രെയിനിങ്ങിനെ കുറിച്ച് വിവരിക്കുകയും ചെയ്തു.ഈ സ്ക്കുളിലെ 8- ാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദര്‍ശ് നിര്‍മ്മിച്ച ചിത്രങ്ങളും ജില്ലാതലപരിശീലനത്തില്‍ പങ്കെടുത്ത കുമാരി ഗീതു നിര്‍മ്മിച്ച അനിമേഷന്‍ ചിത്രവും പ്രദര്‍ശിപ്പിച്ചു നൂറോളം രക്ഷിതാക്കള്‍ പങ്കെടുത്ത ഈ പരിപാടി കുറേക്കൂടി നേരത്തേ ആകാമായിരുന്നു എന്ന് അവര്‍അഭിപ്രായപ്പെടുകയുണ്ടായി.പൊതുവിദ്യാലയങ്ങളില്‍ ഇത്രയധികം ICT സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും നടക്കുന്നു എന്ന് ബോധ്യപ്പെട്ടത് ഇപ്പോഴാണെന്ന് ചില രക്ഷിതാക്കള്‍ പറയുകയുണ്ടായി.23രക്ഷിതാക്കള്‍ കമ്പ്യൂട്ടര്‍ പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യുകയും 17-ാം തീയതി പരിശീലനത്തിനായി എത്താമെന്ന് അവര്‍ അറിയിക്കുകയും ചെയ്തു.IT CLUB CONVENORമനോജ് കുമാര്‍ നന്ദി പറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു.പ്രാദേശിക ചാനലായ വേണാട് ബോധവല്‍ക്കരണ പരിപാടി സംപ്രേഷണം ചെയ്തു.

സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനം

ഐ.ടി. മേള.

ഉപസംഹാരം














പ്രധാന താളിലേക്ക്