സെന്റ് ജോർജ് വി.എച്ച്.എസ്സ്.എസ്സ്, കൈപ്പുഴ/ഇ-വിദ്യാരംഗം‌

22:44, 16 ഓഗസ്റ്റ് 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jjketr (സംവാദം | സംഭാവനകൾ) (''''ഗുരു''' *********** നിന്‍ ചിന്തപുണരാത്ത- തെന്തുണ്ടീ മ…' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗുരു

നിന്‍ ചിന്തപുണരാത്ത- തെന്തുണ്ടീ മണ്ണില്‍ വിണ്ണില്‍? നിന്‍ ആത്മശോഭ തീണ്ടാ- തുണ്ടോ പുല്‍ക്കൊടിപോലും?

ആ നവദീപ്തിയില്‍ നീ കുളിപ്പിച്ചെന്‍ നാടിനെ സാനന്ദം വിശുദ്ധിതന്‍ പൊന്നാടയണിയിച്ചു.

ആരംഭമന്നേയിട്ടീ- കാടിനെ-നാടാക്കുവാ നാധാരാമാക്കി മുഗ്ദ്ധ സ്നേഹത്തെ സ്വതന്ത്ര്യത്തെ

മഹത്വം വിഗണിക്കാ- നാവില്ലയദ്ധ്വാനത്തില്‍ മഹത്വമറിഞ്ഞവ- നാണെന്റെ ഗുരുനാഥ൯.

ജിസ്നാ ജയിമോന്‍ std-9A സെന്റ് ജോര്‍ജ്ജ് VHSS കൈപ്പുഴ, കോട്ടയം