എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/സൗഹൃദം
സൗഹൃദം
വൈകുന്നേരം ഏകദേശം 6 മണി കഴിന്നിരിക്കും. അവർ രണ്ടു പേരും വയലിൽ നിൽക്കുകയാണ്. അവർ രണ്ടു പേരും പരസ്പരം നോക്കി പക്ഷേ സംസാരം ഒന്നും ഉണ്ടായില്ല.ആകാശം കാർമേഘം കൊണ്ട് നിറഞ്ഞു.അകത്തു നിന്നും അമ്മയുടെ വിളി ഉയർന്നു കേൾക്കാം;മോനെ രാജു മഴ കൊള്ളണ്ട പനി വരുമെ ! അകത്തേക്ക് വാ. അമ്മയുടെ ശബ്ദം കേട്ടപ്പോൾ തന്നെ രാജു വീട്ടിലെക്ക് ഓടി.ഭരതൻ പിന്നാലെ പോയി.മഴ പൊടിഞ്ഞു തുടങ്ങി.അങ്ങനെ അവരുടെ ആ കാഴ്ച്ചയിൽ ഫലം ഉണ്ടായില്ല.കൂട്ടുകാർ ഇല്ലാത്ത ഭരതന് രാജുവിന്റെ അടുത്ത് കൂട്ടുകൂടാൻ വലിയ ഇഷ്ടമായിരുന്നു പക്ഷേ രാജുവിന് അതിന് താല്പര്യം ഇല്ലായിരുന്നു.ഭരതൻ,ഇത്രയും കാലം വിദേശത്തു ആയിരുന്നു.അതുകൊണ്ട് തന്നെ അവന് കാറ്റും, മഴയും,വെയിലും ഒത്തിരി ഇഷ്ടമാണ്.രാജു,ഒരു നാടൻ കുട്ടിയാണ്.ഭരതൻ നുമായി രാജു ഇതുവരെ മിണ്ടിയിട്ടില്ല.പാവം ഭരതന് ഒരവസരം കിട്ടിയപ്പോൾ രാജു മിണ്ടാനും തയാറായില്ല. രാജു കുറേ ആലോചിച്ചു ;ഭരതൻ പാവമാണെന്നു തോന്നുന്നു.അവന് പറയാനുള്ളത് കേൾക്കണം.രാജു തീരുമാനിച്ചു.അടുത്ത ദിവസം രാജു ഭരതനുമായി സംസാരിച്ചു.ഭരതൻ പറഞ്ഞു,എന്റെ വീട്ടിൽ അമ്മയും അച്ഛനും എപ്പോഴും വഴക്കാണ് എന്നോട് സംസാരിക്കാൻ ആരുമില്ല കൂട്ടുകൂടാനും ആരുമില്ല.രാജുവിന് വിഷമമായി.പിന്നെ അവർ നല്ല കുട്ടുകാർ ആയി. കുറേ വർഷങ്ങൾ കഴിഞ്ഞു അവരുടെ സൗഹൃദം വളർന്നു ഒരിക്കലും അകാലത്തവിധം അടുത്തു.അങ്ങനെ ഒരു ദിവസം വിധി അവരെ തോൽപ്പിക്കാൻ ശ്രമിച്ചു.ഭരതന് ഒരു അസുഖം ബാധിച്ചു. മരണം അവനെ കൊണ്ടുപോയി. രാജുവിന് അത് താങ്ങാൻ കഴിഞ്ഞില്ല. അവൻ ഹൃദയം പൊട്ടി മരിച്ചു.അങ്ങനെ വിധിയെ അവർ തോൽപ്പിച്ചു.അവരുടെ സ്നേഹം നാട് ആകെ പരന്നു.അവരുടെ സൗഹൃദം ആൾകാർക്ക് പാഠം ആയി.അവരുടെ സ്മരണയിൽ നാട്ടുകാർ ചെടികൾ നടാൻ തുടങ്ങി.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ